0%

Chapter Title : മൂടൽ മഞ്ഞ് 4 [ലസ്റ്റർ] [Climax]

ഇറങ്ങി വാതിലടച്ചു. ചാമിയുടെ സഹായത്തോടെ ഒരു വലിയ കല്ല് എടുത്ത് കൊണ്ട് വന്നു വാതിലിനോട് ചേർത്തു വച്ചു തുറക്കാൻ പറ്റാത്ത വിധം അടച്ചു വച്ചു.

"മൂന്ന് പട്ടികളും അവിടെ കിടക്കട്ടെ.!" ലീല പറഞ്ഞു. വാഹിദ് ചാമി നയിക്കുന്ന വഴികളിലൂടെ അവരെയും കൂട്ടി നടന്നു. ഇറങ്ങാൻ നേരം കൈയിൽ കരുതിയ വസ്ത്രങ്ങൾ അമ്മുവിനും രാജനും കൊടുത്തിട്ട് പുലരാൻ തുടങ്ങുന്ന രാത്രിയുടെ അരണ്ട നിലാവെളിച്ചത്തിലൂടെ അവൻ മുന്നോട്ട് നടന്നു. നാളെ ഒരു പുതുപ്പുലരിയാണ്. തന്റെയും തന്റെ പ്രിയപ്പെട്ട, എല്ലാമെല്ലാമായ പെണ്ണിന്റെയും കൂടെയുള്ള ജീവിതത്തിലേക്ക് വെളിച്ചം പകരുന്ന പുതിപ്പുലരി.

തന്റെ കുടുംബത്തെയും തനിക്ക് പ്രിയപ്പെട്ട ഒരുപാട് കുടുംബത്തെയും ഇല്ലാതാക്കിയ എല്ലാവരെയും തൂത്തുവാരി താൻ ജീവിതത്തിൽ വെളിച്ചം കൊണ്ട് വന്നിട്ടുണ്ട്. ഇനി ജീവിക്കണം, മനോഹരമായ തേയില തോട്ടങ്ങളിൽ പാളിവീഴുന്ന പുലർവെളിച്ചം പോലെ പ്രഭാമയമായ ഒരു ജീവിതം.! അവന്റെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി വിടർന്നു. പക്ഷേ എല്ലാവരുടെയും പിന്നിലായി നടക്കുന്ന അവന്റെ പിന്നിൽ, അപ്പോഴും വസ്ത്രം ധരിക്കാതെ അവന്റെ ഉറച്ച ശരീരത്തിൽ കണ്ണോടിച്ചു കൊണ്ട് നടക്കുന്ന അമ്മുവിന്റെ ചുണ്ടിലും അതെ പുഞ്ചിരി വിരിഞ്ഞു നിൽക്കുന്ന അപകടം അവനറിഞ്ഞില്ല.!

(അവസാനിച്ചു)

💬 Comments

View all comments