Chapter Title : മൂവന്തി രേഖ 1 [Leo Oles85]
ശ്രീയുടെ കാൾ സ്ക്രീനിൽ നിന്നും മറഞ്ഞപ്പോൾ അവൾ വീണ്ടും തന്റെ യൂബർ ആപ്പ് ട്രൈ ചെയ്യാൻ നോക്കി ഇപ്പോഴും പഴയ അവസ്ഥതന്നെ.
ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു ഒരു ദിവസം പാഴായി പോയി എന്ന നിരാശയിൽ അവൾ നിന്ന് പോയി.
പെട്ടെന്നാണ് ഒരു നീല കാർ അവളുടെ അടുത്ത റോഡിന്റ ഓരം ചേർത്ത് നിന്നതു. അവൾക്കു നല്ല പരിചയം ഉള്ള കാർ പോലെ തോന്നി, പെട്ടെന്നു ഗ്ലാസ് താഴ്ത്തി "എന്താടി ഇവിടെ ജോലിക്കു പോകാതെ നിന്ന് ചുറ്റിക്കളി" രേഖ ഡ്രൈവിങ്ങിൽ സീറ്റിലേക്ക് നോക്കിയപ്പോൾ തന്റെ അയൽവാസി ഉമാ
ചേച്ചി ചിരിച്ചു കൊണ്ട് നോക്കുന്നു. അവളും ചിരിച്ചു പോയി ചേച്ചിയുടെ ചോദ്യം കേട്ട്.
"ഈ പ്രായത്തിൽ ചുറ്റാനും വയ്യ കളിക്കാനും ഹിഹി" അവളുടെ ഉത്തരത്തിൽ രണ്ടു പേരും പൊട്ടിച്ചിരിച്ചു.
"നീ എന്താ വീട്ടിലേക്കാണോ, എങ്കിൽ കയറു ഞാൻ ഡ്രോപ്പ് ചെയ്യാം" ഉമാ ചേച്ചി പറഞ്ഞതും രേഖ ഡോർ തുറന്നു കയറി. കാർ മുന്നോട്ടു നീങ്ങി ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു കൊണ്ട് തന്നെ ഉമാ ചേച്ചി ചോദിച്ചു "നീ ഇന്ന് നേരത്തെ ഇറങ്ങിയോ."
സാരി തലപ്പ് കൊണ്ട് വിയർപ്പും തുടച്ചു AC അല്പം കൂട്ടിയിട്ടു രേഖ പറഞ്ഞു "ഇല്ല ചേച്ചി ഇന്ന് എറണാകുളം പോകാൻ ലീവ് എടുത്ത പക്ഷെ പ്ലാൻ ഒക്കെ പാളി" രേഖ എല്ലാം വിശദികരിച്ചു ഇന്നത്തെ സംഭവ വികാസങ്ങൾ.
ചേച്ചി എല്ലാം ഒരു ചെറു ചിരിയോടെ കേട്ട് കൊണ്ടിരിന്നു.
"സാരമില്ലാടി നാളെയല്ലേ ഫങ്ക്ഷൻ, ശ്രീയും കൂട്ടി അങ്ങ് നേരത്തെ പോയാൽ മതി" ചേച്ചി ആശ്വസിപ്പിച്ചു. താൻ ഹുസ്ബന്റിനെ എയർപോർട്ടിൽ
💬 Comments
View all comments