0%

Chapter Title : മൂവന്തി രേഖ 1 [Leo Oles85]

Author : Guest Author Read All Parts 49.2K

തനിക്കു കിട്ടാതില്ല നശിച്ച യൂബർ ഇപ്പോഴും തന്റെ സ്റ്റാറ്റസിൽ തന്നെ ഉറച്ചു നിക്കുന്നു.

നാശം പിടിക്കാൻ. അവൾ പെട്ടെന്ന് തന്നെ മൊബൈൽ എടുത്തു ശ്രീയേട്ടനെ വിളിച്ചു. തന്റെ caller id Sree Husband calling എന്ന് പച്ച നിറത്തിൽ കണ്ടപ്പോൾ മുഖം ഒന്ന് തെളിഞ്ഞു.

ഇപ്പോഴും അങ്ങനെയാണ് ഇങ്ങനെയുള്ള പ്ലാൻ പൊളിയുമ്പോൾ വിളിക്കാൻ പറ്റിയ ആൾ പുള്ളിക്കാരൻ ആണ്. അങ്ങേരുടെ പ്ലാൻ കൂടി പൊളിഞ്ഞാൽ ഒരു സന്തോഷം അവൾ സ്വയം ചിരിച്ചു പോയി.

"എന്താടി റെയിൽവേ സ്റ്റേഷൻ എത്തിയോ?" എടുത്ത ഉടൻ ചോദ്യം കേട്ടത് അതായിരുന്നു.

"എവിടെ എത്താൻ യൂബർ പണി തന്നു" രേഖ മറുപടി പറഞ്ഞു.

"ട്രെയിനിൽ പോകുന്ന നിനക്കെന്തിനാ യൂബർ, മോൾ നിന്നെ ഡ്രോപ്പ് ചെയ്യാം എന്ന് രാവിലെ പറഞ്ഞതാണല്ലോ" ശ്രീഹരിക്കു ഒന്നും മനസ്സിലായില്ല.

"ചേട്ടാ, അതായിരുന്നു ഞാനും പ്ലാൻ ചെയ്തതു, പക്ഷെ പെട്ടെന്ന് ഓഫീസിൽ നിന്നും ഒരു കാൾ വന്നു, കമ്പ്ലീറ്റ് ചെയ്ത ഒരു ഫയൽ അത്യാവശ്യമായി അയയ്ക്കണം എന്ന്.

ആ കഴുത ശ്രുതിയെ ഇന്നലെ ഏല്പിച്ചതായിരുന്നു, അവൾ ഇന്നലെ അയയ്ക്കാൻ മറന്നു പോയെന്നു" അവൾ ഒറ്റ ശ്വസത്തിൽ പറഞ്ഞു നിറുത്തി.

അങ്ങേത്തലയ്ക്കൽ നിന്ന് ഒരു മൂളൽ മാത്രം. അവൾ ശ്രീയുടെ മറുപടിയ്ക്കു കാത്തു നിന്നു അതവളുടെ ഒരു ശീലം ആണ് താൻ പറയുന്നത് കേൾക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തിയാലേ അവൾ തുടരത്തൊള്ളൂ. പ്രതീക്ഷിച്ച മറുപടി തന്നെ വന്നു.

'എന്നിട്ട്" ശ്രീയുടെ ശബ്ദം കേട്ട്.

അവൾ തുടർന്ന് "പിന്നെ കുളിക്കാൻ പോലും നിക്കാതെ ഉള്ള ഡ്രെസ്സും ഇട്ടു, പാക്ക് ചെയ്തു വച്ച പെട്ടിയും

💬 Comments

View all comments