Chapter Title : മൂവന്തി രേഖ 1 [Leo Oles85]
ഞങ്ങൾക്ക് താങ്ങാവുന്നതിനും അപ്പുറമായിരിക്കും.
പക്ഷെ നമ്മുടെ എല്ലാ സംശയങ്ങളും വിഷമങ്ങളും മാറ്റുന്ന ഒരു അനുഭവം ആയിരുന്നു ആദ്യമായി നമ്മൾ രോഹൻ പരിചയപ്പെട്ട ദിവസം.
ഒറ്റ നോട്ടത്തിൽ തന്നെ ഞങ്ങൾക്ക് അവനെ ഇഷ്ട്ടമായി അങ്ങനെ ആയിരുന്നു അവന്റെ പെരുമാറ്റം. കാണാൻ സുന്ദരൻ അല്പം മെലിഞ്ഞ എന്നാൽ ശരീരം നന്നായി ശ്രദ്ധിക്കുന്ന ഒരാളുടെ ഫിറ്റ് ആയ ബോഡി.
നല്ല വെളുത്ത നിറം പുതിയ genzi പിള്ളേരുടെ ഒരു ഓവർ സ്മാർട്നെസ്സോ ഒന്നും ഇല്ല. എല്ലാവരോടും മാന്യമായ പെരുമാറ്റം ചോദിക്കുന്നതിനു മാത്രം വ്യക്തമായ ഉത്തരം ഇപ്പോഴും ഒരു പുഞ്ചിരി മുഖത്തു.
കൂടുതൽ പരിചയപ്പെടുകയും കുടുംബ കാര്യം ഒക്കെ മനസ്സിലായപ്പോൾ ഞങ്ങൾ അടിമുടി ഒരു സന്തോഷ ലോകത്തിൽ ആയി.
രോഹന്റെ ഞങ്ങളെ പോലെ ഒരു ചെറിയ സാധാരണ കുടുംബം. അവർ കൊല്ലം കാരാണ്. അച്ഛൻ 'അമ്മ പിന്നെ ഒരു ചേച്ചി. ചേച്ചിയുടെ വിവാഹം കഴിഞ്ഞു ഒരു വര്ഷം മുൻപ് അവർ ഭർത്താവുമൊത്തു ദുബായിൽ സെറ്റിൽഡ് ആയെന്നു പറഞ്ഞു.
അച്ഛൻ വർഷങ്ങൾ ആയി ദുബായിൽ ഉള്ള ഒരു വലിയ കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു. കുറച്ചു കാലം അവർ എല്ലാവരും ദുബായിൽ ആയിരുന്നു പിന്നെ അമ്മയും മക്കളും നാട്ടിൽ തിരിച്ചു വന്നു.
നാട്ടിൽ കുറച്ചു വസ്തുക്കളും ചെറിയ ഒരു റബർ എസ്റ്റേറ്റ് വാങ്ങി അപ്പോൾ അത് നോക്കി നടത്തണമെങ്കിൽ നാട്ടിൽ ആരെങ്കിലും വേണം എന്ന് രോഹന്റെ അച്ഛന് നിർബന്ധമായിരുന്നു.
ശ്രുതിയുടെ കാര്യം വീട്ടിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും ഞങ്ങൾക്ക് സമ്മതമാണെകിൽ രോഹന്റെ വീട്ടുകാർ മുറപോലെ വന്നു കാണാം എന്നും രോഹൻ ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ ശെരിക്കും
💬 Comments
View all comments