Chapter Title : മൂവന്തി രേഖ 1 [Leo Oles85]
ഏതൊരു മാതാപിതാക്കൾ ഉണ്ടാകുന്ന ഒരു വേവലാതിയും ആകുലതയും ആയിരുന്നു. ശെരിക്കും തകർന്നു പോയ ഒരവസ്ഥ.
പക്ഷെ ശ്രീ കുറച്ചു കൂടി പ്രാക്ടിക്കൽ ആയും സമചിത്തതയോടും ആണ് പെരുമാറിയത്. ഒരു പക്ഷെ തന്നെക്കാളും ചേട്ടനോടാണ് രണ്ടെണ്ണത്തിനും കൂടുതൽ അടുപ്പം ആയതു കൊണ്ടായിരിക്കും.
നമ്മൾ എതിർത്താലും അവർ ഒരുമിച്ചു ജീവിക്കും എന്ന് അവളുടെ സംസാരത്തിൽ നിന്നും ഉറപ്പായിരുന്നു അത്രയ്ക്ക് ഉറച്ച തീരുമാനം അവൾ എടുത്തു എന്ന് അവളുടെ കാര്യാ അവതരണത്തിൽ നിന്ന് തന്നെ ഞങ്ങൾക്ക് മനസ്സിലായി.
പിന്നെ ഒന്നും ആലോചിച്ചില്ല അവളുടെ തീരുമാനത്തിൽ മാറ്റം ഇല്ലെങ്കിൽ വിവാഹം നടത്താൻ തന്നെ തീരുമാനിച്ചു.
ഞങ്ങൾ ഒരു ദിവസം രോഹനെ നേരിട്ട് കാണാനും സംസാരിക്കാനും പരിചയപ്പെടാനും തീരുമാനിച്ചു. ഞങ്ങൾക്ക് ഓക്കേ എന്ന് തോന്നിയാൽ വിവാഹവും ആയി മുന്നോട്ടു പോകാം എന്ന് തീരുമാനിച്ചു.
അങ്ങനെ ഞങ്ങളും ലയയും ഉള്ള ഒരു ദിവസം ശ്രുതി തന്റെ പ്രതിശ്രുത വരനെ ഞങ്ങളുടെ വീട്ടിൽ കൊണ്ട് വന്നു പരിചയപ്പെടുത്തി. നഗര മധ്യത്തിൽ ജീവിക്കുന്ന ഒരു കൊച്ചു കുടുംബമെങ്കിലും ഇപ്പോഴും യാഥാസ്തികയിൽ ഉള്ള വിശ്വസങ്ങളും ഇഷ്ടങ്ങളും കൊണ്ട് നടക്കുന്ന മനസ്ഥിതിയിൽ ഉള്ളവർ ആണ് ഞാനും ശ്രീയും.
എന്നാലും തനിക്കു ഇഷ്ട്ടപെട്ട ഒരാളോട് കല്യാണം കഴിഞ്ഞു ജീവിക്കാൻ ആഗ്രഹിക്കുന്ന മകളെ വെറുക്കണോ ഞങ്ങളുടെ മനസ്ഥിതി അനുവദിച്ചില്ല.
എല്ലാ സ്വതന്ത്രവും കൊടുത്താണ് നമ്മൾ രണ്ടു പേരെയും വളർത്തിയത് പക്ഷെ ഒരിക്കൽ പോലും ഞങ്ങൾക്കു വേദനയോ ബുദ്ധിമുട്ടോ ഉണ്ടാക്കുന്ന ഒരു സംഗതിയും നമ്മുടെ മക്കൾ ഉണ്ടാക്കിയിട്ടില്ല.
ഈ ഒരു അവസ്ഥയിൽ നമ്മൾ എതിർത്താൽ നമുക്ക് നഷ്ട്ടപ്പെടുന്ന നമ്മുടെ മകളായിരിക്കും എന്ന ബോധ്യം നമുക്കുണ്ടായിരുന്നു അത്
💬 Comments
View all comments