Chapter Title : മൃഗം 11 [Master]
അറിയുമായിരുന്നു എങ്കില്‍ എന്റെ മകളോടല്ല, അയാളോട് തന്നെ ഞാന്‍ കാര്യങ്ങള്‍ ചോദിച്ച് അറിഞ്ഞേനെ..കാരണം എന്റെ മകള്‍ അവളുടെ ഭാഗം ന്യായീകരിക്കാന്‍ അല്ലെ നോക്കൂ..പക്ഷെ അതുണ്ടായില്ല..തനിക്ക് പറ്റിയ തെറ്റ് അവള്‍ അല്പം വൈകി ആണെങ്കിലും തിരിച്ചറിഞ്ഞു..ഞാന്‍ പ്രേരിപ്പിച്ചത് കൊണ്ടല്ല അവളിതു മാധ്യമങ്ങളോട് പറഞ്ഞത്..എന്നോട് പറഞ്ഞ സത്യം മറ്റുള്ളവരും അറിഞ്ഞോട്ടെ എന്നുള്ളത് അവളുടെ തീരുമാനം തന്നെ ആയിരുന്നു അത്...എനിക്ക് എന്റെ മകളുടെ ഈ സന്മനസില്‍ വളരെ സന്തോഷവും അഭിമാനവും തോന്നുന്നു...ഇതിനു കാരണക്കാരന്‍ ആയ ആ ചെറുപ്പക്കാരനതിരെ യാതൊരു നടപടിയും വേണ്ട എന്ന് ഞാനും അയാള്‍ക്ക് വേണ്ടി ആവശ്യപ്പെടുന്നു...” വളരെ നന്ദി സര്‍... ദിവ്യ നിറഞ്ഞ കണ്ണുകളോടെ, സന്തോഷത്തോടെ പുഞ്ചിരിച്ചുകൊണ്ട് അമ്മയെ നോക്കി; പിന്നെ നിലത്ത് കുമ്പിട്ട് ദൈവത്തെ നമസ്കരിച്ചു. “ഈശ്വരാ..നീ കാത്തു..” മുകളിലേക്ക് നോക്കി നെഞ്ചില്‍ കൈവച്ച് അങ്ങനെ പറഞ്ഞ രുക്മിണി, നിലത്ത് കുമ്പിട്ടു കിടന്ന മകളെ പിടിച്ചുയര്‍ത്തി. അവളുടെ മുഖത്തെ ഭാവം വിവേചിക്കാന്‍ അവള്‍ക്ക് സാധിച്ചില്ല; ഭക്തിയാണോ അതോ സ്നേഹമാണോ നിര്‍വൃതി ആണോ അതോ എല്ലാം കൂടിക്കലര്‍ന്നതാണോ എന്ന് മനസിലാക്കാന്‍ കഴിയാതെ രുക്മിണി നിറകണ്ണുകളോടെ പുഞ്ചിരിച്ചു. “നിന്റെ പ്രാര്‍ത്ഥന ഈശ്വരന്‍ വളരെ വേഗം തന്നെ കേട്ടു മോളെ.. അത്ഭുതമായിരിക്കുന്നു ഇത്..” അവള്‍ പറഞ്ഞു. “ഭഗവാന്‍ എന്റെ വാസുവേട്ടനെ കൈവിടില്ല അമ്മെ.....” ദിവ്യ എഴുന്നേറ്റ് മുടിവാരിക്കെട്ടിക്കൊണ്ട് പറഞ്ഞു. “മോള് വാ..ഇനി വല്ലതും കഴിക്ക്..എന്റെ കുഞ്ഞു ചേമ്പില പോലെ വാടി ഒരൊറ്റ ദിവസം കൊണ്ട്” മകളുടെ നിറുകയില്‍ ചുംബിച്ചുകൊണ്ട് അവള്‍ പറഞ്ഞു. “അച്ഛന്‍ കഴിച്ച ശേഷം കഴിച്ചോളാം അമ്മെ..എന്തായാലും ഇത്ര ആയില്ലേ” ദിവ്യ പറഞ്ഞു. “മോള്‍ടെ ഇഷ്ടം” രുക്മിണിയുടെ കൂടെ അവള്‍
💬 Comments
View all comments