Chapter Title : മൃഗം 11 [Master]
വേണ്ടത്..അതിരിക്കട്ടെ...ആ ടിവിക്കാരി പെണ്ണിനെ റോഡില്‍ വച്ചു ആക്രമിച്ച പ്രതിയെ കിട്ടിയോ?” “ഇല്ല സര്‍..തിരച്ചില്‍ ശക്തമാണ്..അവന്‍ കൊച്ചിക്കാരന്‍ അല്ല എന്നാണ് പ്രാഥമിക നിഗമനം. പുതിയ ആളാണ്. ഇനി അവന്‍ ഇവിടം വിട്ടു പോയോ എന്നും നമുക്കറിയില്ല..ആ സമയത്തുണ്ടായ പ്രകോപനത്തില്‍ നടത്തിയ ആക്രമണം ആകാം..എന്തായാലും പണി ഒന്നുമില്ലാതിരുന്ന സ്ത്രീ സംരക്ഷകര്‍ക്ക് മൊത്തം കടിച്ചു കളിയ്ക്കാന്‍ ഒരു എല്ലിന്‍ കഷണം കിട്ടി...” “ഹഹ്ഹ..കൊള്ളാമല്ലോ..ഇന്ദുലേഖ ഒരു പെണ്ണായിട്ടും സ്ത്രീ സംരക്ഷകരെ പുച്ഛമോ?” “ഇവര്‍ക്കൊക്കെ എവിടെയാണ് സര്‍ സ്ത്രീകളോട് താല്‍പര്യം? മീഡിയയില്‍ വരുന്ന സെന്‍സേഷണല്‍ ന്യൂസിന് പിന്നാലെ ചീപ് പബ്ലിസിറ്റി കിട്ടാന്‍ വേണ്ടി കാണിക്കുന്ന വെറും ഉമ്മാക്കി അല്ലെ ഇതൊക്കെ..ആര്‍ക്കാണ് ഇതൊക്കെ അറിയാന്‍ മേലാത്തത്? ഈ ടിവിയിലും പത്രങ്ങളിലും വരുന്ന ന്യൂസുകള്‍ക്ക് പിന്നാലെ അല്ലാതെ വേറെ ഏതെങ്കിലും പെണ്ണിന്റെ പ്രശ്നത്തില്‍ ഇവര്‍ ആരെങ്കിലും ഇടപെടുമോ? മീഡിയ അറ്റന്‍ഷന്‍..അതാണ് ഇവര്‍ക്കൊക്കെ വേണ്ടത്” ഇന്ദുലേഖ പുച്ഛത്തോടെ ചുണ്ട് കോട്ടി. “യെസ് യു ആര്‍ റൈറ്റ്” “ഇവര്‍ മാത്രമല്ല സര്‍..ഈ നാട്ടിലെ പ്രകൃതി സംരക്ഷകര്‍, ബുദ്ധിജീവികള്‍ തുടങ്ങി എല്ലാ തരികിടകള്‍ക്കും വേണ്ടത് പബ്ലിസിറ്റി ആണ്. അതുകൊണ്ട് വിവാദമാകുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇവര്‍ കൂടും കുടുക്കയും എടുത്തിറങ്ങും. സാറിന് അറിയാമല്ലോ..എത്ര പുഴകള്‍ ആണ് നമ്മുടെ നാട്ടില്‍ മരിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒരു പുഴ സര്‍ക്കാര്‍ നവീകരിക്കാനോ അതല്ലെങ്കില്‍ ഒരു പ്രൈവറ്റ് കമ്പനിയെക്കൊണ്ട് ശുദ്ധീകരിച്ചു ടൂറിസത്തിന് നല്‍കാനോ തീരുമാനിച്ചാല്‍, അപ്പോള്‍ ഇന്നാട്ടിലെ പ്രകൃതി സംരക്ഷകര്‍ രംഗത്തിറങ്ങും. വര്‍ഷങ്ങളായി കൃഷി ചെയ്യാതെ കൊതുകിനെയും പാമ്പുകളെയും മറ്റു ക്ഷുദ്രജീവികളെയും വളര്‍ത്തുന്ന ഏക്കറു കണക്കിന് സ്ഥലത്ത് നിന്നും പത്തോ പന്ത്രണ്ടോ ഏക്കര്‍ ഒരു പ്രോജക്ടിന്
💬 Comments
View all comments