0%

Chapter Title : മൃഗം 12 [Master]

Author : Master Read All Parts 3K

എന്താണിത്ര താമസം..” ഒരു വളവെടുത്ത്‌ കൊണ്ട് മാലിക്ക് പറഞ്ഞു. എല്ലാവരും ചിരിച്ചു.

--------------

“അമ്മെ വൈകിട്ട് നമ്മുടെ വീട്ടുവാതില്‍ക്കല്‍ ഒരു വണ്ടി വന്നു നിന്ന് അതില്‍ നിന്നും കുറേപ്പേര്‍ എന്നെ നോക്കുന്നത് കണ്ടിരുന്നു ഞാന്‍”

അത്താഴം കഴിക്കുന്ന സമയത്ത് ദിവ്യ രുക്മിണിയോട് പറഞ്ഞു. ശങ്കരന്‍ ഭക്ഷണം കഴിച്ച ശേഷം ഇരുവരും കഴിക്കാനായി ഇരുന്നതായിരുന്നു.

“ആരാ മോളെ?”

“അറിയില്ല..പരിചയമില്ലാത്ത ആളുകളാ”

“വല്ല അലവലാതി പിള്ളേരും ആകും..നിന്നെ കണ്ടു നോക്കിയതാ...”

“എന്തോ എനിക്ക് ഒരു പേടി തോന്നുന്നുണ്ട്...എന്തൊരു മഴയാ ഇത്...”

ദിവ്യ അമ്മയെ നോക്കി പറഞ്ഞു. പുറത്ത് ഇടിമിന്നലിനും കാറ്റിനുമൊപ്പം മഴ തുടങ്ങിയിട്ട് കുറെ നേരമായിരുന്നു. ഇടയ്ക്കിടെയുള്ള ശക്തമായ ഇടിയും മിന്നലും രാത്രിയുടെ ഭീകരത വര്‍ദ്ധിപ്പിച്ചിരുന്നു.

“മഴ കൂടാന്‍ സാധ്യതയുണ്ട്” രുക്മിണി ജനലിലൂടെ പുറത്തേക്ക് നോക്കി പറഞ്ഞു.

“കരണ്ട് പോകാതിരുന്നാല്‍ മതിയായിരുന്നു...”

ദിവ്യ കഴിച്ച് എഴുന്നേറ്റ് പാത്രവുമായി ഉള്ളിലേക്ക് പോയി.

അടുക്കളയിലെ ജോലികള്‍ തീര്‍ന്നപ്പോള്‍ ദിവ്യ ലൈറ്റ് ഓഫാക്കി തന്റെ മുറിയില്‍ എത്തി. രുക്മിണിയും ശങ്കരനും അവരുടെ മുറിയില്‍ കയറിക്കഴിഞ്ഞിരുന്നു. മുറിയിലെത്തി കട്ടിലിലെ ഷീറ്റ് കുടഞ്ഞു വിരിച്ച ദിവ്യ അല്‍പനേരം മൌനമായി പ്രാര്‍ത്ഥിച്ച ശേഷം ലൈറ്റ് ഓഫാക്കിയിട്ട്‌ മലര്‍ന്നു കിടന്നു.

അവളുടെ മനസിലൂടെ തന്റെ ജീവിതത്തിലെ പല സന്ദര്‍ഭങ്ങളും കടന്നുപോയി. സെക്സ് എന്ന ഏക ചിന്തയുമായി താന്‍ ജീവിച്ചിരുന്ന നാളുകളും, വാസുവിനോട് തനിക്കുണ്ടായിരുന്ന വെറുപ്പും, തുടര്‍ന്ന് തന്റെ കണ്മുന്നില്‍ വച്ച് അവന്‍ രതീഷിനെ അടിച്ചു വീഴ്ത്തിയതും, അവന്റെ വീട്ടില്‍ വച്ച് ഗുണ്ടകളെ നേരിട്ട് പരാജയപ്പെടുത്തിയതും ഒക്കെ അവള്‍ ഒരു ചലച്ചിത്രം കാണുന്നത് പോലെ മനസ്സില്‍ കാണുകയായിരുന്നു. ദൂരെ എവിടെയോ ശക്തമായി

💬 Comments

View all comments