0%

Chapter Title : മൃഗം 12 [Master]

Author : Master Read All Parts 1517

ശേഷം വേഗം ചെന്നു കതകടച്ചുപൂട്ടി. പിന്നെ ഓടി ഫോണിനരുകില്‍ എത്തി പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തു. രവീന്ദ്രന്‍ തന്നെയാണ് ഫോണെടുത്തത്.

“ഹലോ സാറെ ഞാനാ ശങ്കരന്‍..ഇവിടെ ആരോ അതിക്രമിച്ചു കയറി ഞങ്ങളെ കുറെ ഉപദ്രവിച്ചു..എന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു..നിങ്ങള്‍ ഉടനെ ഇങ്ങോട്ടൊന്ന് വരണം..എന്റെ മോളുടെ ജീവന്‍ അപകടത്തിലാണ്....” ശങ്കരന്‍ പാതി കരഞ്ഞും പാതി വിറച്ചും കൊണ്ടാണ് സംസാരിച്ചത്.

“ഇവിടെ വണ്ടി ഇല്ല..കിട്ടിയാലുടന്‍ എത്താം” ഫോണ്‍ കട്ടായി. ശങ്കരന്‍ വീണ്ടും വിളിച്ചു. അതെ മറുപടി തന്നെയാണ് കിട്ടിയത്.

“എന്താ ചേട്ടാ...പോലീസ് വരില്ലേ..അയ്യോ എന്റെ മോളെ രക്ഷിക്കോ.. അവളെന്തിനാണ് അവര്‍ക്ക് പിടി കൊടുത്തത്...ചേട്ടാ എന്തെങ്കിലും ചെയ്യ്‌ ചേട്ടാ.....”

രുക്മിണി നെഞ്ചത്തടിച്ചു നിലവിളിച്ചു. ശങ്കരന്‍ എന്ത് ചെയ്യണമെന്നറിയാതെ അശക്തനായി നിലത്തു കുന്തിച്ചിരുന്നു. ഈ കനത്ത മഴയത്ത്, അര്‍ദ്ധരാത്രി ആരാണ് തങ്ങളെ സഹായിക്കുക. തൊട്ടടുത്ത് വീടുകള്‍ പോലുമില്ല. പെട്ടെന്ന് അയാള്‍ ചാടി എഴുന്നേറ്റു..

“രുക്മിണി..നീ കതക് ഉള്ളില്‍ നിന്നും അടയ്ക്ക്..ഞാന്‍ ഉടനെ വരാം..ഞാനോ ദിവ്യയോ അല്ലാതെ ആരു വന്നാലും കതക് തുറക്കരുത്...നീയൊരു വെട്ടുകത്തി എടുത്തു കൈയില്‍ വച്ചോ..ആരെങ്കിലും അതിക്രമിച്ചു കയറിയാല്‍ വെട്ടി അരിഞ്ഞെക്ക്..ഞാനെന്റെ മോളെ രക്ഷിക്കാന്‍ പറ്റുമോ എന്നൊന്ന് നോക്കട്ടെ...” അയാള്‍ പറഞ്ഞു. രുക്മിണി കരഞ്ഞുകൊണ്ട് തലയാട്ടി. ശങ്കരന്‍ ഉള്ളില്‍ ചെന്നു ടോര്‍ച്ച് എടുത്ത് വേഗം മഴയത്തേക്കിറങ്ങി.

ഈ സമയത്ത് ദിവ്യ ഓടുകയായിരുന്നു. അവള്‍ക്ക് പിന്നാലെ വണ്ടിയില്‍ അറേബ്യന്‍ ഡെവിള്‍സും. റോഡിലൂടെ കുറെദൂരം ഓടിയ ദിവ്യയുടെ പിന്നാലെ രണ്ടു വശത്തേക്കും വെള്ളം തെറിപ്പിച്ചുകൊണ്ട് വണ്ടി കുതിച്ചെത്തുന്നുണ്ടായിരുന്നു. അത് അതിവേഗം തന്റെ സമീപത്തേക്ക് പാഞ്ഞടുക്കുന്നത് മനസിലാക്കിയ ദിവ്യ  വേഗം അടുത്തുകണ്ട ഒരു ഇടവഴിയിലേക്ക് ഓടിക്കയറി. ആ വഴിയിലൂടെ വണ്ടി കയറി വരില്ല എന്നവള്‍ക്ക് അറിയാമായിരുന്നു. ആ ഊടുവഴിയിലൂടെ ലക്ഷ്യമില്ലാതെ അവള്‍ ഓടി.

“നായിന്റെ മോളെ ഓടിച്ചിട്ട്‌ പിടിക്കടാ...” വണ്ടി ചവിടി നിര്‍ത്തി മാലിക്ക് അലറി.

“നിങ്ങള്‍ ഇവിടിരിക്ക്..ഞാനേറ്റു അവളുടെ കാര്യം”

ഓട്ടത്തില്‍ വിദഗ്ധനായ സ്റ്റാന്‍ലി ശക്തിയേറിയ വെളിച്ചമുള്ള ടോര്‍ച്ചുമായി പുറത്തിറങ്ങി പറഞ്ഞു. ദിവ്യ ഇടവഴിയിലൂടെ ജീവനും കൊണ്ട് പായുകയായിരുന്നു. പിന്നാലെ ശക്തിയേറിയ വെളിച്ചം തന്റെ മേല്‍ അടിക്കുന്നത് അവള്‍ കണ്ടു. സകല ശക്തിയും എടുത്ത്

💬 Comments

View all comments