0%

Chapter Title : മൃഗം 12 [Master]

Author : Master Read All Parts 3K

ഉടനെത്താം..ഇവിടെ വണ്ടി ഇല്ല..നോക്കട്ടെ”

അയാള്‍ ഫോണ്‍ കട്ട് ചെയ്തു.  രവീന്ദ്രന്റെ മനസ് ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി. അപ്പോള്‍ അറേബ്യന്‍ ഡെവിള്‍സ് ശങ്കരന്റെ വീട്ടില്‍ കയറിയിരിക്കുന്നു. പക്ഷെ ഇവള്‍ക്ക് എങ്ങനെ ഫോണ്‍ ചെയ്യാന്‍ പറ്റി? അതിനര്‍ത്ഥം അവളെ അവര് കണ്ടിട്ടില്ല എന്നല്ലേ. അയാള്‍ വേഗം മൊബൈല്‍ എടുത്ത് മുസ്തഫയ്ക്ക് ഫോണ്‍ ചെയ്തു.

“എടാ മുസ്തഫെ അവന്മാര്‍ അവിടെ കയറി..പെണ്ണ് ഇപ്പോള്‍ ഫോണ്‍ ചെയ്തിരുന്നു..അവളെ അവര്‍ക്ക് കിട്ടിയില്ലെടാ...അവള് ചിലപ്പോള്‍ വീടിനു പുറത്തോ മറ്റോ കാണും..നീ അവരെ വിളിച്ചു വിവരം പറ....”

“ശരി സാറേ..ഞാന്‍ വിളിക്കാം” മുസ്തഫ പറഞ്ഞു.

ദിവ്യ ഫോണ്‍ ചെയ്തശേഷം ജനലിലൂടെ നോക്കി. അമ്മയുടെ കരണത്ത് അടി വീഴുന്നത് കണ്ട് അവള്‍ ഞെട്ടി. അച്ഛന്റെ വായില്‍ അവര്‍ വീണ്ടും തുണി തിരുകിക്കയറ്റിയിരിക്കുന്നു.

“എവിടെടി നിന്റെ മോള്‍...പറയടി...” ഒരുവന്‍ വന്നു രുക്മിണിയുടെ കഴുത്തിനു പിടിച്ചുകൊണ്ടു പറഞ്ഞു.

“അറിയില്ല..അവളിവിടെ ഇല്ല” രുക്മിണി കൈകള്‍ കൂപ്പിക്കൊണ്ടാണ് അത് പറഞ്ഞത്.

“രണ്ടിനെയും ഞങ്ങള്‍ ചുട്ടുകളയും...കള്ളം പറയുന്നോടി കഴുവര്‍ട മോളെ..അവളെ സന്ധ്യക്ക് ഞങ്ങള്‍ കണ്ടതാണല്ലോടി..”

“അറിയില്ല”

“എടാ അളിയാ അവള് സത്യം പറയണമെങ്കില്‍ ഇങ്ങനെ ചോദിച്ചാല്‍ പറ്റില്ല..ചോദിക്കേണ്ട മുറ പോലെ ചോദിക്ക്” തോക്കുമായി മാറി നിന്നിരുന്ന മൂന്നാമന്‍ പറയുന്നത് ദിവ്യ കണ്ടു.

“അതെ..അതാണ്‌ വഴി..”

ഒരുവന്‍ രുക്മിണിയുടെ രണ്ടു കൈകളും പിന്നിലേക്ക് പിടിച്ച് അവളെ അനങ്ങാന്‍ പറ്റാത്തതു പോലെ നിര്‍ത്തി. മറ്റവന്‍ മുന്‍പിലേക്ക് വന്ന് അവളുടെ സാരി വലിച്ചൂരി. ശങ്കരന്‍ കുതറി. കസേരയില്‍ ബന്ധിക്കപ്പെട്ട നിലയിലായിരുന്ന അയാള്‍ക്ക് ഒന്ന് അലറാന്‍ പോലും സാധിക്കാതെ നിസ്സഹായതയും കോപവും ദുഖവും കലര്‍ന്ന ഭാവത്തോടെ കെട്ടുപൊട്ടിക്കാന്‍ ശ്രമിച്ചു.

“അരുതേ..എന്നെ ഒന്നും

💬 Comments

View all comments