0%

Chapter Title : മൃഗം 23 [Master]

Author : Master Read All Parts 1705

വാങ്ങിച്ചു കൂട്ടിയല്ലോ” കൈയില്‍ കെട്ടുമായി വാസു ഗുണ്ടാ നേതാവിനെ സമീപിച്ചു. “പറയടാ..ആരാണ് നിന്നെ അയച്ചത്?” അവന്‍ ചോദ്യം ആവര്‍ത്തിച്ചു. “മുസ്തഫ...” ഭയന്നു വിറച്ച് അവന്‍ സത്യം പറഞ്ഞു. “ഉം..ഞാന്‍ നോക്കട്ടെ നീയൊക്കെ എത്ര രൂപയുടെ നഷ്ടം ഉണ്ടാക്കിയിട്ടുണ്ടെന്ന്. പിന്നെ നിന്റെയൊക്കെ വീട്ടിലേക്ക് ഞാനൊന്ന്‍ പോകും..കേട്ടോടാ നായിന്റെ മോനെ..” വാസു അവന്റെ ചെകിടത്ത് ശക്തമായി പ്രഹരിച്ചു. അവന്‍ ബോധരഹിതനായി വീണ്ടും നിലംപൊത്തി. അപ്പോള്‍ ഒരു പോലീസ് വാഹനം ഉള്ളിലെക്കെത്തി ബ്രേക്കിട്ടു. രുക്മിണിയുടെ കണ്ണുകള്‍ പക്ഷെ അപ്പോഴും വാസുവിന്റെ മുറിവ് കെട്ടാന്‍ തുണി എടുത്തു വരാന്‍ പറഞ്ഞ ദിവ്യ എവിടെപ്പോയി എന്ന് തേടുകയായിരുന്നു. അവളുടെ നീചമായ പെരുമാറ്റം ആ അമ്മയുടെ മനസ്സിനെ ഒരു നെരിപ്പോടിനു തുല്യമാക്കി. “മോനെ..നമുക്ക് ഏതേലും ആശുപത്രിയില്‍ പോയി മുറിവിനു മരുന്ന് വച്ചുകെട്ടാം” ഗുണ്ടകളെയും കൊണ്ട് പോലീസ് പോയിക്കഴിഞ്ഞു നാട്ടുകാരും പിരിഞ്ഞു പോയപ്പോള്‍ ശങ്കരന്‍ വരാന്തയില്‍ ഇരുന്നുകൊണ്ട് കൈയിലെ കെട്ടഴിച്ചു അല്‍പം കൂടി മദ്യം ഒഴിച്ചു മറ്റൊരു തുണികൊണ്ട് മുറിവ് കെട്ടിക്കൊണ്ടിരുന്ന വാസുവിനോട് പറഞ്ഞു. “വേണ്ട അച്ഛാ..ഞാന്‍ അല്‍പനേരം ഇവിടെ ഒന്നിരുന്നോട്ടെ..അച്ഛന്‍ ഉള്ളിലോട്ട് പൊയ്ക്കോ..” “ഞാന്‍ പോയി അവന്മാര്‍ എന്തൊക്കെ നശിപ്പിച്ചെന്നു നോക്കട്ടെ..എല്ലാം തല്ലിത്തകര്‍ത്തു കാലമാടന്മാര്‍..” അങ്ങനെ പറഞ്ഞുകൊണ്ട് ശങ്കരന്‍ ഉള്ളിലേക്ക് പോയി. വാസു മനസ്സ് തകര്‍ന്ന്‍ ഇരിക്കുകയായിരുന്നു. ജീവിതത്തില്‍ മുന്‍പൊരിക്കലും ഇത്ര കടുത്ത ദുഃഖം അവന്റെ മനസിനെ ബാധിച്ചിട്ടുണ്ടയിരുന്നില്ല. അത്രയധികം അവന്റെ മനസ് വേദനിച്ചു. ശരീരവും മനസും ഒരേപോലെ തളര്‍ന്ന അവസ്ഥയിലായിരുന്നു അവന്‍. ശരീരത്തിന് ഏറ്റ മുറിവിനെക്കാള്‍ അവന്റെ മനസ്സിനായിരുന്നു ക്ഷതം സംഭവിച്ചിരുന്നത്. ദിവ്യയുടെ പെരുമാറ്റം ആ ബഹളങ്ങളുടെ ഇടയ്ക്കും അവന്‍ ശ്രദ്ധിച്ചിരുന്നു. തന്റെ മുറിവ് കെട്ടാന്‍ തുണി എടുക്കാന്‍ അമ്മ ആവശ്യപ്പെട്ടിട്ടും അവള്‍ കേള്‍ക്കാത്ത മട്ടില്‍ നിന്നതും, വീണ്ടും പറഞ്ഞപ്പോള്‍ കോപത്തോടെ ഉള്ളിലേക്ക് പോയതും അവന്‍ കണ്ടിരുന്നു. താന്‍ ജീവന്‍ പണയം വച്ച് അവളെ രക്ഷപെടുത്തിയിട്ടും അവളുടെ ആ പെരുമാറ്റം

💬 Comments

View all comments