0%

Chapter Title : മൃഗം 25 [Master]

Author : Master Read All Parts 3.2K

പോലെ ചുവടുവച്ചു മാറിയ വാസു കത്തിപിടിച്ചിരുന്ന അയാളുടെ കൈപിടിച്ച് തിരിച്ച് പിന്നിലേക്കാക്കി, കത്തി പിടിച്ചുവാങ്ങി അയാളുടെ കഴുത്തില്‍ മുട്ടിച്ചു. “എടാ റാവുത്തരേ..ഇതുകൊണ്ട് ഞാനൊരു വര വരയ്ക്കട്ടെ നിന്റെ ഈ കഴുത്തില്‍..” കത്തി അമര്‍ത്തിക്കൊണ്ട് വാസു മുരണ്ടു. “അയ്യോ എന്റെ വാപ്പച്ചിയെ കൊല്ലല്ലേ..” കൈകള്‍ കൂപ്പിക്കൊണ്ട്‌ അയാളുടെ മകള്‍ അവനോട് അപേക്ഷിച്ചു. വാസു കത്തി മാറ്റിയ ശേഷം അയാളെ പിടിച്ചു സോഫയിലേക്ക് തള്ളി. ഒരു ചാക്കുകെട്ട് ചെന്നു വീഴുന്നതുപോലെ റാവുത്തര്‍ സോഫയിലേക്ക് വീണു. “തന്നോട് മര്യാദയ്ക്ക് സംസാരിക്കാന്‍ പറഞ്ഞപ്പോള്‍ ഈ ഊള പിള്ളേരുടെ മസില്‍ ബലം കണ്ടു താന്‍ അഹങ്കരിച്ചു. ഇനി താന്‍ കേള്‍ക്ക്..ഇവന്മാരും തന്റെ ഭാര്യയും മകളും എല്ലാവരും കേള്‍ക്ക്...ഞാന്‍ വാസു...ഇവിടെ തന്നെ കാണാന്‍ എത്തിയത് തന്റെ മകന്‍ പിഴപ്പിച്ചു കൊല്ലിച്ച മുംതാസ് എന്ന പെണ്‍കുട്ടിക്ക് വേണ്ടിയാണ്. എനിക്ക് തന്റെ മകനെ വേണം. അവന്‍ എവിടെയുണ്ട് എന്നെനിക്ക് അറിയണം... അത് പറഞ്ഞില്ലെങ്കില്‍ തന്റെ കഴുത്ത് ഞാനരിയും..പറയടോ? ഏതു രാജ്യത്താണ് അവനെ താന്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നത്” സോഫയില്‍ ഇരുന്ന റാവുത്തരുടെ നെഞ്ചില്‍ കാലമര്‍ത്തി കഴുത്തില്‍ കത്തി കുത്തി നിര്‍ത്തി വാസു ചോദിച്ചു. അയാളുടെ കഴുത്തില്‍ നിന്നും ചോര പൊടിയുന്നത് കണ്ട ഷഫീനയും അവളുടെ ഉമ്മയും നിലവിളിച്ചു. ഉമ്മ ഓടിയെത്തി വാസുവിന്റെ കാല്‍ക്കല്‍ വീണു. “എന്റെ ഇക്കാനെ കൊല്ലല്ലേ..കൊല്ലല്ലേ..” അവര്‍ നിലവിളിച്ചു. “അയ്യോ എന്റെ വാപ്പച്ചിയെ വിടോ..കബീര്‍ ഇക്ക പാരീസിലുണ്ട്...” ഷഫീന ഭീതിയോടെ വിളിച്ചു പറഞ്ഞു. “ഷഫീന..” റാവുത്തര്‍ അലറി. വാസു അയാളുടെ മുഖമടച്ച് അടിച്ചു. അയാളുടെ മുഖം ഒരു വശത്തേക്ക് കോടിപ്പോയത് പോലെ ആയി. അത് കണ്ടതോടെ ഷഫീന

💬 Comments

View all comments