0%

Chapter Title : മൃഗം 26 [Master]

Author : Master Read All Parts 1482

പുല്ലും ചെയ്യില്ല..ഉം പറ..ആരാണ് നിന്നെ അയച്ചത്?” “മാ...മാലിക്ക്....” നാദിയ വിക്കിവിക്കി പറഞ്ഞു. “ഗുഡ്..ഇവളെ കൊണ്ട് പോ..പൌലോസ്..ഇയാളെയും വിട്ടേക്ക്..മൊഴി എല്ലാം രേഖപ്പെടുത്തിയിട്ടുണ്ടല്ലോ അല്ലെ” കസേരയിലേക്ക് ഇരുന്നുകൊണ്ട് ഇന്ദു ചോദിച്ചു. “ഉണ്ട് മാഡം..ഇവനെന്നല്ല ആരു വിചാരിച്ചാലും എതിര്‍ക്കാന്‍ പറ്റാത്ത വിധം ഇവന്റെ മൊഴി എല്ല തെളിവുകളും സഹിതം ഞാന്‍ റിക്കോഡ്‌ ആക്കിയിട്ടുണ്ട്” പൌലോസ് പറഞ്ഞു. “ടാ കരണ്ടി..നിനക്കെതിരെ ഞങ്ങള്‍ കേസ് എടുക്കുന്നില്ല. നീ അസീസിനെ വധിക്കാന്‍ ചെന്നവളെ രക്ഷിക്കാന്‍ ശ്രമിച്ചു എന്നത് ഞങ്ങള്‍ മറക്കുന്നു. പക്ഷെ എപ്പോള്‍ വിളിച്ചാലും നീ വന്നോണം. അതേപോലെ ഞങ്ങളോട് പറഞ്ഞത് അതേപോലെ കോടതിയില്‍ പറഞ്ഞില്ല എങ്കില്‍, നിന്നെ ഒരു പത്തുകൊല്ലം ജയിലില്‍ ഇടാനുള്ള വകുപ്പ് ഞങ്ങള്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്..ഓര്‍മ്മ വേണം..” ഇന്ദു താക്കീതിന്റെ രൂപത്തില്‍ അവനോടു പറഞ്ഞു. “വല്യ നന്ദി സാറേ..വല്യ നന്ദി. കരണ്ടി ഇനി ഇത്തരം ജോലികള്‍ക്ക് പോത്തില്ല..ഒരിക്കലും പോത്തില്ല..” അയാള്‍ സന്തോഷത്തോടെ പറഞ്ഞു. “ഉം പൊക്കോ” അയാള്‍ ഇന്ദുവിനെയും പൌലൊസിനെയും നോക്കി കൈകള്‍ കൂപ്പിയ ശേഷം പുറത്തേക്ക് പോയി. “നല്ല പുരോഗതി ഉണ്ട് മാഡം. ഡോണയോട് ആ രണ്ട് സാക്ഷികളും സംസാരിച്ചു കഴിഞ്ഞു. വാസു അവരെക്കൊണ്ട് സംസാരിപ്പിക്കാന്‍ എന്തോ മാര്‍ഗ്ഗം കണ്ടിരുന്നു എങ്കിലും അത് വേണ്ടി വന്നില്ല. ഡെവിള്‍സ് തന്നെ അതിനുള്ള അവസരം ഒരുക്കി നല്‍കി..” പൌലോസ് ചിരിച്ചു. “അതെ..അവര്‍ തന്നെ അവര്‍ക്കുള്ള കുഴി തോണ്ടി..അതല്ലെങ്കില്‍ ആ ഗുണ്ടകളെ അന്ന് തന്നെ അങ്ങോട്ട്‌ അയയ്ക്കേണ്ട കാര്യം ഉണ്ടായിരുന്നില്ലല്ലോ..മുംതാസ് കേസ് ഏതാണ്ട് നല്ല രീതിയില്‍ തന്നെ പ്രസന്റ് ചെയ്യാന്‍ പറ്റും എന്നാണ് എന്റെ പ്രതീക്ഷ...കബീറിന്റെ കാര്യം എന്തായി? വാസുവിന്റെ ഭീഷണിക്ക് വഴങ്ങി അവന്‍ എത്തുമോ? അതോ ഞാന്‍ എന്റെ വഴിയിലൂടെ അവനെ വരുത്താന്‍ ശ്രമിക്കണോ?” “ഒരാഴ്ച എന്നല്ലേ അവന്‍ പറഞ്ഞിരുന്നത്..നമുക്ക് നാളെ കൂടി വെയിറ്റ് ചെയ്യാം..അവന്‍ വരാന്‍ ചാന്‍സില്ല..പക്ഷെ റാവുത്തര്‍ നന്നായി ഭയന്നിട്ടുണ്ട്‌..വാസുവിനെ ഒരിക്കല്‍ക്കൂടി കാണാന്‍ അയാള്‍ ആഗ്രഹിക്കുന്നുണ്ടാകില്ല”

💬 Comments

View all comments