Chapter Title : മൃഗം 27 [Master]
തമ്മിലുള്ള ബന്ധം അറിയാവുന്ന പലരെയും അവര്‍ക്ക് കിട്ടും. പൌലോസിനെപ്പോലെ ഒരു ഉദ്യോഗസ്ഥന്റെ മുന്‍പില്‍ അവന് പിടിച്ചു നില്ക്കാന്‍ പറ്റില്ല. കൂടാതെ നിങ്ങളുടെ പല വിവരങ്ങളും അറിയാവുന്ന അസീസ് അവര്‍ക്കൊപ്പം ഉണ്ട്. ഷാജിയെപ്പറ്റി യാതൊരു വിവരവും കിട്ടിയിട്ടുമില്ല. അവന്‍ മരിച്ചോ അതോ ജീവനോടെ ഉണ്ടോ എന്ന് നമുക്ക് അറിയില്ല. അവന്‍ ജീവനോടെ ഉണ്ടെങ്കില്‍, ഭേരുവിന്റെ മൊഴി പൌലോസ് അവനെ അറിയിക്കും. അവന്‍ കൂടി നിങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍...” വക്കീല്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി മൂവരെയും നോക്കി. “എന്താണ് വക്കീലെ ഈ കേസ് റീ ഓപ്പണ്‍ ആയാലും രക്ഷപെടാനുള്ള വഴി?” അര്‍ജ്ജുന്‍ ചോദിച്ചു. “പോലീസിന് ഒന്നാം പ്രതിയെ കിട്ടരുത്. അതാണ് ഒന്നാമത്തെ മാര്‍ഗ്ഗം. പിന്നെ മൊഴി നല്‍കിയ സാക്ഷികള്‍ ഒന്നുകില്‍ കൂറ് മാറണം..അതല്ലെങ്കില്‍ അവര്‍ ഇല്ലാതാകണം” വക്കീല്‍ പറഞ്ഞു. “പക്ഷെ ഒന്നാം പ്രതിയെ അവര്‍ക്ക് കിട്ടുമല്ലോ..ഇനി പോലീസ് ക്ലിയറന്‍സ് ഇല്ലാതെ സ്ഥലം വിടാന്‍ കബീറിന് പറ്റില്ലല്ലോ..” സ്റ്റാന്‍ലി ചോദിച്ചു. “സംഗതി ശരി തന്നെ. പക്ഷെ അവര്‍ ഇതുവരെ കബീറിനെ മുംതാസ് കേസിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. മറ്റു സാക്ഷിമൊഴികളും തെളിവുകളും കിട്ടിക്കഴിഞ്ഞ സ്ഥിതിക്ക്, അധിക താമസമില്ലാതെ അതുണ്ടാകാനാണ് ചാന്‍സ്. മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയായി മാറിയാല്‍ പിന്നെ നമ്മള്‍ വിയര്‍ക്കും..നന്നായി വിയര്‍ക്കും. അതിനുള്ള അവസരം നിങ്ങള്‍ നല്‍കരുത്” വക്കീല്‍ മൂവരെയും മാറിമാറി നോക്കി. “വക്കീല്‍ ഉദ്ദേശിക്കുന്നത്?” അര്‍ജ്ജുന്‍ ചോദിച്ചു. “കബീര്‍ പോലീസ് പിടിയിലാകരുത്..അതിന് ഏതറ്റം വരെ പോകണോ..അതിനു നിങ്ങള്‍ തയാറാകണം..അതേപോലെതന്നെ ഷാജി ജീവനോടെ ഇരിക്കാന്‍ പാടില്ല..അവന്‍ മരിച്ചോ ഇല്ലയോ എന്ന് നിങ്ങള്‍ അന്വേഷിക്കണം. മരിച്ചിട്ടില്ല എങ്കില്‍, അവനെ എങ്ങനെയും ഇല്ലാതാക്കണം. അസീസിനെക്കാള്‍ നിങ്ങള്‍ക്ക് ഭീഷണി ഷാജിയാണ്..ഞാന്‍ പോകുന്നു..ഞാന്‍ പറഞ്ഞ കാര്യത്തില്‍ വേഗം തീരുമാനം എടുക്കുക..” അയാള്‍ ഗ്ലാസ് കാലിയാക്കി പോകാന്‍ എഴുന്നേറ്റു. “വക്കീലെ..നിങ്ങള്‍ പറയുന്നത് കബീറിനെ...?” സ്റ്റാന്‍ലി ചോദിച്ചു. “യെസ്..കില്‍ ഹിം..അവന്‍ ജീവനോടെ ഉണ്ടെങ്കില്‍ മാത്രമേ നിങ്ങളെ അവര്‍ക്ക് കുടുക്കാന്‍ പറ്റൂ...” വക്കീല്‍ മൂവരെയും നോക്കിയ ശേഷം വെളിയിലേക്ക് നടന്നു. ഡെവിള്‍സ് സോഫയില്‍ ഇരുന്നു വലിഞ്ഞു മുറുകിയ മുഖഭാവത്തോടെ പരസ്പരം നോക്കി. “പാവം..നമ്മളെ അതിയായി വിശ്വസിക്കുന്ന അവനെ കൊല്ലാന്‍..ഛെ” മാലിക്ക് കടുപ്പത്തില്‍
💬 Comments
View all comments