0%

Chapter Title : മൃഗം 28 [Master]

Author : Master Read All Parts 2.9K

കബീര്‍ എസിയുടെ കുളിര്‍മ്മയിലും വിയര്‍ത്തു. പുറത്ത് എവിടെയോ നിന്നും ഒരു പൂച്ചയുടെ വൃത്തികെട്ട കരച്ചില്‍ അവന്റെ കാതുകളില്‍ വന്നലച്ചു. നായയുടെ മരണവും മുംതാസിന്റെ ഭീതിപ്പെടുത്തുന്ന സ്വപ്നവും മൂലം ഭയത്തിന്റെ പടുകുഴിയിലേക്ക് വീണു പോയ കബീര്‍ ഇരുട്ടില്‍ ചുറ്റും നോക്കി. ആദ്യം ഒന്നും വ്യക്തമായിരുന്നില്ല എങ്കിലും അല്‍പ്പം കഴിഞ്ഞപ്പോള്‍ അവന്റെ കണ്ണുകള്‍ ഇരുട്ടുമായി മെല്ലെ പൊരുത്തപ്പെട്ടു. അപ്പോള്‍ അവന്‍ തന്റെ സമീപം നില്‍ക്കുന്ന ഒരു മനുഷ്യരൂപത്തെ കണ്ടു. വീണ്ടും വീണ്ടും കണ്ണ് ചിമ്മി ഇരുളുമായി അതിനെ പൊരുത്തപ്പെടുത്തി അവന്‍ നോക്കിയപ്പോള്‍ ആ രൂപം ഏതാണ്ട് വെളിപ്പെട്ടു വന്നു. തന്റെ സിരകള്‍ തളര്‍ന്നു ദുര്‍ബ്ബലമാകുന്നത് കബീര്‍ അറിഞ്ഞു. ഭയന്ന് വിറച്ചുപോയിരുന്ന അവന്‍ ഉറക്കെ ഒന്ന് നിലവിളിക്കാന്‍ വായ തുറന്നു എങ്കിലും ശബ്ദം തൊണ്ടയില്‍ കുരുങ്ങിപ്പോയി. അനങ്ങാനോ ശബ്ദിക്കാനോ സാധിക്കാതെ അടിമുടി വിറച്ച് മെല്ലെ തല പൊക്കി കബീര്‍ ആ രൂപത്തിന്റെ മുഖത്തേക്ക് നോക്കി.

💬 Comments

View all comments