Chapter Title : മൃഗം 8 [Master]
എത്തിച്ചോണം..ഇല്ലേല്‍ ഇനി ഞങ്ങള് കേറി മേയുന്നത് നിന്റെ വീട്ടിലായിരിക്കും..ഓര്‍ത്തോ...വാടാ..നമുക്ക് പോയിട്ട് വരാം” അവന്‍ കത്തി അരയില്‍ തിരുകിയ ശേഷം ചെന്നു വണ്ടിയില്‍ കയറി. ഓഫീസില്‍ കയറിയവന്മാര്‍ ശങ്കരന്റെ പണം നിറച്ച ബാഗും എടുത്ത് വണ്ടിയില്‍ കയറി സ്ഥലം വിട്ടു. ശങ്കരന്‍ എഴുന്നേറ്റ് ചുറ്റും പകയും വേദനയും കലര്‍ന്ന ഭാവത്തോടെ ചുറ്റിലും നിന്നവരെ നോക്കി കാറിത്തുപ്പി. “കാഴ്ച കാണാന്‍ നില്‍ക്കുന്നു..ശവങ്ങള്‍..” അയാള്‍ ദേഷ്യത്തോടെ പറഞ്ഞു. “പിന്നെ ഞങ്ങള്‍ എന്ത് ചെയ്യണമെന്നാ...വടിവാളും കത്തീമായി വന്നവന്മാരുടെ നേരെ ചെന്നു ചാകണോ..നീ ചെയ്തതിന്റെ ഫലമല്ലേ..തന്നെ അനുഭവിക്ക്..” ഒരുത്തന്‍ അവനു മറുപടി നല്‍കിയിട്ട് അവന്റെ കടയിലേക്ക് കയറിപ്പോയി. ഭയം കൊണ്ട് ഓടിപ്പോയിരുന്ന മുത്തു ഗുണ്ടകള്‍ പോയെന്ന് കണ്ടപ്പോള്‍ ഓടിവന്നു. “മുതലാളി..പോലീസില്‍ പറ..” അവന്‍ ശങ്കരന്റെ സ്ഥിതി കണ്ടു ഭയത്തോടെ പറഞ്ഞു. ശങ്കരന്‍ ദേഹത്ത് പറ്റിയ പൊടി തട്ടിക്കളഞ്ഞു. പിന്നെ കത്തി കൊണ്ട് മുറിഞ്ഞ കഴുത്തിലെ ചോര തുടച്ചുമാറ്റി. “ശകലം വെള്ളം ഇങ്ങെടുത്തോടാ” അയാള്‍ മുത്തുവിനോട് പറഞ്ഞു. അവന്‍ വേഗം ചെന്ന് ഒരു കുപ്പി വെള്ളവുമായി എത്തി. ശങ്കരന്‍ കൈയും മുഖവും കഴുകിയ ശേഷം കുപ്പി അവനു തിരികെ നല്‍കി. “നീ ഇവിടെ നില്‍ക്ക്..കട ഇങ്ങനെ തന്നെ കിടക്കട്ടെ..ഞാന്‍ സ്റ്റേഷന്‍ വരെ ഒന്ന് പോയേച്ചു വരാം” ശങ്കരന്‍ സ്കൂട്ടര്‍ എടുത്തു പോലീസ് സ്റ്റേഷനിലേക്ക് പോയി. ---------- ഉച്ചയ്ക്ക് പന്തണ്ട് മണി സമയം. മാര്‍ക്കറ്റില്‍ നല്ല തിരക്കുണ്ട്. ശങ്കരനെ ആക്രമിച്ച ഗുണ്ടകളുടെ സുമോകള്‍ മുസ്തഫയുടെ ഇറച്ചിക്കടയ്ക്ക് സമീപം കിടപ്പുണ്ടായിരുന്നു. അവന്മാര്‍ വണ്ടിയിലും പുറത്തുമായി സിഗരറ്റ് വലിയും മദ്യപാനവും ഒക്കെയായി ഇരിക്കുകയാണ്. മുസ്തഫയും മൊയ്തീനും കടയില്‍ കച്ചവടത്തിന്റെ തിരക്കിലായിരുന്നു. വാസുവിനെ തിരക്കി പോയിട്ട് കണ്ടില്ലെന്നും ശങ്കരനെ ചെറുതായി ഒന്ന് പെരുമാറി ഭയപ്പെടുത്തിയിട്ടാണ് വന്നത് എന്നും ഗുണ്ടാ നേതാവ് മുസ്തഫയെ അറിയിച്ചിരുന്നു. കുറച്ച് കഴിഞ്ഞ് ഒന്നുകൂടി പോയി നോക്കിയ ശേഷം ശങ്കരന്റെ വീട്ടിലേക്ക് പോകാനായിരുന്നു മുസ്തഫയുടെ നിര്‍ദ്ദേശം. ഗുണ്ടാ നേതാവ് സുലൈമാന്‍ മുസ്തഫയുടെ അടുത്തെത്തി. “ഇക്കാ..ഞങ്ങള്‍ ഒന്നൂടെ പോകട്ടെ? അതോ രാത്രീല്‍ നേരെ അവന്റെ വീട്ടിലേക്ക് പോയാ മതിയോ..” അവന്‍ രഹസ്യമായി ചോദിച്ചു. “ഇങ്ങള് തല്ക്കാലം അവന്റെ കടേല്‍ ഒന്നൂടെ നോക്ക്..അവനവിടെ
💬 Comments
View all comments