Chapter Title : മൃഗം 9 [Master]
ദൃശ്യങ്ങള്‍ കൂടെക്കൂടെ കാണിച്ചുകൊണ്ടായിരുന്നു ചര്‍ച്ച. രുക്മിണി അത് കണ്ടു ഞെട്ടി.
“ദേ..ഒന്നിങ്ങു വന്നെ...” അവള്‍ ആധിയോടെ ശങ്കരനെ വിളിച്ചു. ശങ്കരന്‍ വേഗം ഉള്ളിലെത്തി. “എന്താ..എന്താടീ?” അയാള്‍ ചോദിച്ചു. അയാള്‍ അവിടെ എത്തിയപ്പോള്‍ ദിവ്യ വേഗം ഉള്ളിലേക്ക് പോയി. അവള്‍ തന്റെ കണ്‍വെട്ടത്ത് വന്നുപോകരുത് എന്നാണ് ശങ്കരന്റെ കല്‍പ്പന. “ചേട്ടാ..നോക്ക്..നമ്മുടെ വാസു..”
രുക്മിണിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ശങ്കരന്‍ ഞെട്ടലോടെ നോക്കി. ഏതോ വലിയ വീട്ടിലെ പെണ്‍കുട്ടിയെ അടിച്ചു വീഴ്ത്തുന്ന വാസു. ചാനല്‍ ചര്‍ച്ച നടത്തുന്നവര്‍ സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന ആക്രമങ്ങങ്ങളെ കുറിച്ച് ഘോരഘോരം സംസാരിക്കുകയാണ്. ഒപ്പം അഞ്ജനയെ ആക്രമിച്ച കാപാലികനെ എത്രയും വേഗം പിടികൂടി ശക്തമായ ശിക്ഷ നല്‍കണം എന്നും ചില സ്ത്രീകള്‍ പറയുന്നത് അയാള്‍ കണ്ടു.
“ഇവനെങ്ങനെ കൊച്ചിയില്‍ എത്തി? ഇവന്‍ ചെല്ലുന്നിടത്തെല്ലാം പ്രശ്നമാണല്ലോ? എന്തായാലും നിന്റെ മോന്റെ അഭ്യാസം ഇതോടെ തീര്‍ന്നോളും..ചാനലുകാര്‍ മൊത്തം ഏറ്റെടുത്തിരിക്കുകയാണ് അവന്റെ കാര്യം..പോലീസല്ല, മിക്കവാറും നാട്ടുകാര്‍ തന്നെ അവന്റെ പണി തീര്‍ക്കും..ചാകട്ടെ നാശം പിടിച്ചവന്‍..അവന്‍ കാരണം ജീവിതമേ നശിച്ച എനിക്ക് അതില്പരം സന്തോഷം ഉണ്ടാകാനില്ല” ശങ്കരന്‍ പകയോടെ പറഞ്ഞു.
“ചേട്ടാ..എന്താണിങ്ങനെ? അവന്‍ നമ്മുടെ കുഞ്ഞല്ലേ? കാര്യമില്ലാതെ അവന്‍ ആരെയും ഒന്നും ചെയ്യില്ല..എന്റെ കുഞ്ഞ് അപകടത്തില്‍ പെട്ടിരിക്കുകയാണ്..അവനെ എങ്ങനെയും നമ്മള്‍ രക്ഷിക്കണം” രുക്മിണി വിതുമ്പി.
“നിന്റെ ഒരു കുണ്ണ്‍.. മേലാല്‍ അങ്ങനെ പറഞ്ഞു പോകരുത്..ഞാന്‍ ജീവനോടെ ഇരിക്കുന്ന കാലത്തോളം അവനെ ഈ വീട്ടില്‍ ഇനി കേറ്റാം എന്ന് നീ കരുതുകയും വേണ്ട. കണ്ടില്ലേടി അവന്റെ കൊണം..ചെല്ലുന്നിടത്തെല്ലാം പ്രശ്നമാണ്..നാളെ അവനെ പോലീസ് പിടിച്ചതോ അതല്ലെങ്കില്‍ ആരെങ്കിലും തല്ലിക്കൊന്നതോ ആയിരിക്കും വാര്‍ത്ത..ഹും..”
അയാള്‍ ചാടിത്തുള്ളി പുറത്തേക്ക് പോയി. രുക്മിണി ശരീരം തളര്‍ന്നു കസേരയിലേക്ക് ഇരുന്നു. അപ്പുറത്ത് നിന്ന് എല്ലാം കേട്ടുകൊണ്ടിരുന്ന ദിവ്യയുടെ കണ്ണുകളില്‍ നിന്നും ധാരയായി കണ്ണുനീര്‍ ഒഴുകിയെങ്കിലും, അവളുടെ മുഖം നിര്‍വികാരമായിരുന്നു. അച്ഛന്‍ ഒരു മനുഷ്യനല്ല..മൃഗമാണ് മൃഗം. പക ഉള്ളില്‍ കയറിയാല്‍ പിന്നെ ചത്താലേ അത് ഇല്ലാതാകൂ. തന്റെ വാസുവേട്ടന് വേണ്ടി ഒന്നും ചെയ്യാന്‍ തനിക്ക് സാധിക്കില്ല. കുഗ്രാമത്തില്‍ ജീവിക്കുന്ന ഒരു പൊട്ടിപ്പെണ്ണായ തനിക്ക് മഹാനഗരത്തില്‍ പ്രശ്നത്തില്‍ അകപ്പെട്ട ഏട്ടനെ എങ്ങനെ സഹായിക്കാന്‍ പറ്റും.
💬 Comments
View all comments