← Back to മൃഗം 1 [Master]

Comments

മൃഗം [Master] · approved reader discussion

വേതാളം • 27-07-2019 00:49

മാസ്റ്റർ ഇൗ ദിവ്യ എന്താ ഇങ്ങനെ... ഇനി പ്രണയരോഗം വല്ലതും ആണോ.. എന്തായാലും തകർത്തു..

വിനീത് • 26-07-2019 22:52

Master  ഒന്നും പറയാനില്ല എന്തായാലും കലക്കി അടുത്ത പ്രാവശ്യം എങ്കിലും പേജ് കൂട്ടണം  വാസുവിനെ ഡോണയുടെ കൂടെ ചേർത്ത് വെക്കണം എന്നാണ് എന്റെ ആഗ്രഹം ദിവ്യ ടെ സ്വഭാവം വളരെ മോശമാണ്.... ok മാസ്റ്റർ ബാക്കി ഉടൻ പ്രേതീഷിക്കുന്നു

Ravanan • 26-07-2019 21:52

വാസുവിന് ഡോണയാണ് ചേരുന്നത്..  ദിവ്യയുടെ സ്വഭാവം കണ്ടിട്ട് കലി വരുന്നുണ്ട്.. എന്താ ആ പെണ്ണ് ഇങ്ങനൊക്കെ പെരുമാറുന്നെ..

Vivek • 26-07-2019 14:58

വാസുവിന് ദിവ്യയെക്കാൾ ഡോണയാണോ ചേരുന്നത്

തങ്കപ്പൻ • 26-07-2019 09:27

മാസ്റ്റർ അടിപൊളി....

Ganga • 26-07-2019 01:44

Waiting nextpart

Angel • 26-07-2019 15:06

എപ്പോഴാ അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നേ

The tiger • 26-07-2019 18:56

വ്യാഴാഴ്ച

The tiger • 26-07-2019 01:26

മാസ്റ്റർ ഇതെന്താ പെട്ടെന്ന് തീർന്നു പോയതുപോലെ തോന്നുന്നില്ലേ പേജ് 17 എണ്ണമുണ്ട്താനും . എന്തായാലും കിടുക്കി ഒരോ വരികളും അതിമനോഹരം  ഇനി അടുത്ത വ്യാഴാഴ്ച വരെ കാത്തിക്കണമല്ലോ
വളരെ സന്തോഷത്തോടെ സസ്നേഹം the tiger ?

Master • 26-07-2019 12:54

കാര്യമാത്രപ്രസക്തമായ എഴുത്താണ് ഈ കഥയുടെ ഹൈലൈറ്റ്. ഒരുതരം അനാവശ്യ വര്‍ണ്ണനകളും വാക്കുകളും ഉപയോഗിച്ചിട്ടില്ല. അതുകൂടി ആയാല്‍ ഇത് ആയിരം പേജിലും നില്‍ക്കില്ല. എടിപിടീന്നുള്ള പോക്കല്യോ പോണേ..അതോണ്ട് തോന്നണ തോന്നലാന്നാ എനിക്ക് തോന്നണേ..

The tiger • 26-07-2019 18:54

ഹഹഹഹഹ

വിനയൻ • 26-07-2019 01:02

പൊന്നു മാസ്റ്ററെ, ഈ കഥയുടെ തുടക്കം മുതൽ അടി കൊണ്ട അണലിയെ പോലെ  കഴപ്പ് കേറി നടക്കുന്ന ഒരു പെണ്ണാണ് ദിവ്യ കൊള്ളാവുന്ന ആരെങ്കിലും ആരെങ്കിലും കൊണ്ട് അവളേ ഒന്ന് ഡൂൺ ചെയ്യിക്കു . അല്ലെങ്കിൽ അവൾ ഏതെങ്കിലും പാവതിന്റെ കയ്യിൽ ചെന്ന് പെടും ഉറപ്പായിട്ടും അവൾ അവൻറെ തൊലി ഉരിക്കും .

Master • 26-07-2019 12:40

വിനയന്‍ സാറേ, പണ്ട് വിജയന്‍ സാറ് ദാസന്‍ സാറിനോട് പറഞ്ഞത് ഓര്‍മ്മയില്ലേ? എല്ലാത്തിനും അതിന്റെ സമയമുണ്ട് ദാസാന്ന്ന്ന്ന്ന്ന്ന്ന്‍.....ന്ന്ന്ന്ന്ന്ന്‍ ന്നെ

Shanu • 25-07-2019 23:54

എന്താണ് മാസ്റ്റർ ഓരോ പേജും വളരെ ചെറുതാണ്
ആദ്യത്തെ ഒരു ഇന്റെരെസ്റ്റ് കിട്ടുന്നില്ല ഇപ്പൊ
ഒന്ന് പേജ് കൂട്ടി വിടൂ പൊന്നു മാസ്റ്റർ
ഒന്നൂല്ലെകിലും മുന്നേ അപ്‌ലോഡ് ചെയ്ത സ്റ്റോറി അല്ലെ
പ്ളീസ് ?

വിനയൻ • 26-07-2019 00:52

അതെ ഷാനു ഏനിക്കും തൊന്നി അങ്ങനെ .

മച്ചാൻ • 25-07-2019 23:49

Good

Lucifer Morning Star • 25-07-2019 23:44

സോ ദിവ്യ ഒരു പ്രേമരോഗി ആണല്ലേ....
Anyway വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് ?

Master • 26-07-2019 12:37

സാത്താനും ഉദയ നക്ഷത്രവുമായവനെ, ദിവ്യ എന്താണോ അതാണ്‌ അവള്‍. ഒരു മുന്‍കാല വായനാ ദൃശ്യ സ്മരണകളും എന്റെ കഥാപാത്ര സ്വഭാവങ്ങളില്‍ ബന്ധപ്പെടുത്തരുത്; പ്രതീക്ഷകള്‍ തെറ്റും. അപ്പം നന്ദ്രി

NIKE • 25-07-2019 23:00

Pwoli bro

Safad • 23-07-2019 23:20

Waiting for the nex part

വിനോദ് • 20-07-2019 21:40

താങ്കളുടെ പേര് യാസർ ടി പി എന്നാണോ. അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാ

Master • 21-07-2019 10:05

അല്ല. താങ്കള്‍ അവിടെ പബ്ലീഷ് ചെയ്ത കഥയിലെ ഒന്നാം അദ്ധ്യായം ആദ്യവരി വായിക്കുക. എന്റെ അനുമതിയോടെ അദ്ദേഹം അവിടെ പബ്ലീഷ് ചെയ്യുന്ന കഥയാണ്. സമയക്കുറവ് മൂലം എനിക്ക് സാധിക്കാത്തത് കൊണ്ട് അദ്ദേഹം ചെയ്തോട്ടെ എന്ന് കരുതി. ഈ കഥ പലരും പലയിടത്തും മുന്‍പ് പബ്ലീഷ് ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ വായനക്കാരില്‍ നല്ലൊരു വിഭാഗം ഇത് വായിച്ചിട്ടുണ്ട് എന്നാണെന്റെ തോന്നല്‍. എന്തായാലും എന്റെ പേര് യാസര്‍ എന്നോ അരുണ്‍ ആനന്ദ്‌ എന്നോ അല്ല. ഞാന്‍ വന്ത് വെറും മാസ്റ്റര്‍..ഒന്നാം ക്ലാസ് വാധ്യാര്

NIKE • 19-07-2019 22:38

Nice, waithing for next part

Bobz • 19-07-2019 22:03

Ella pravishyavum..vayikumboyum....pandaram adangan manushyan tension adichu chaavum.....pinne divya aa twist enniku athra ishta pettilla....but..athu ore eyuthukarante. Thirumanam aanu..njngallku athil..onnum parayan pattilla..ore aswadhagan enna nilayil....paranjenne ullu....
    Enthayallum kidilan ayittund....god bless you

നന്ദന • 19-07-2019 21:54

Uff ഇജ്ജാതി ഇനി അടുത്ത ആഴ്ച ??

സോജൻ • 19-07-2019 20:37

മാസ്റ്റർ മാജിക് കലക്കി
ഓരോ പാർട്ടും തകർക്കുന്നു

DJ Devil joker • 19-07-2019 19:46

പ്ലീസ് ഇനിയും അവളെ മോശമായി കാണിക്കല്ലേ   അവളെ ഒരുപാട് ഇഷ്ട്ടപെട്ടു പോയി  മാസ്റ്ററെ

Master • 21-07-2019 10:06

ഓള് മോസമായാ ഞമ്മള്‍ എന്ത് ശെയ്യും പുള്ളെ? ഞമ്മട കൈയിലല്ലല്ലോ സംഗതി

വിനീത് • 19-07-2019 17:39

ദിവ്യ  വളരെ മോശമായി വരുന്നു മാസ്റ്റർ  ഡോണയും വാസും തമ്മിൽ വല്ല ലവ് സീനും ഉണ്ടാക്കി കൂടെ  അടുത്ത ഭാഗം ഉടനെ പ്രേതീഷിക്കുന്നു

Master • 21-07-2019 09:58

ഹിഹിഹി..ലവ് സീന്‍..ഹിഹിഹി..അതും ഞാന്‍...ഹിഹിഹി..

JOSEPH • 19-07-2019 15:44

പിന്നെ ആകാംഷയുടെ മുൾമുൻയിൽ നിർത്തി  അല്ല മാസ്റ്ററുടെ ജീ.മിക്കവാറും ഹാർട്ട്‌ അറ്റാക്ക് വരും ഓഹ് ????

Master • 19-07-2019 20:26

ജോസപ്പേ, ഹാര്‍ട്ട് അറ്റാക്ക് വരാതിരിക്കാന്‍ മൂന്നു വഴികള്‍ പറയാം.

1. പോടാ പുല്ലേ എന്ന സമീപനം ജീവിതത്തില്‍ സ്വീകരിക്കുക. എന്തെന്നാല്‍ ഒന്നിലും ടെന്‍ഷന്‍ അടിക്കാതെ മനസ്സ് ജോളിയാക്കി വയ്ക്കുക; പറയാനുള്ളത് പറയുക, ചെയ്യാനുള്ളത് ചെയ്യുക. നിഷിദ്ധ ചിന്തകളെ വേരോടെ അതുണ്ടാകുന്ന നിമിഷം തന്നെ ഉന്മൂലനം ചെയ്യുക. പുറമേ മോശമായി പെരുമാറിയാലും മനസ്സില്‍ അല്‍പ്പം പോലും പകയോ വെറുപ്പോ ദേഷ്യമോ പാടില്ല. ക്ഷമ എന്ന ആയുധം മൂര്‍ച്ചകൂട്ടി വയ്ക്കുക.

2. നന്നായി ഉറങ്ങുക. ഉറക്കത്തിന്റെ കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. ഉറങ്ങാന്‍ കിട്ടുന്ന ഏത് അവസരവും ഉപയോഗിക്കുക. എന്നും പറഞ്ഞു വണ്ടി ഓടിച്ചോണ്ട് ഉറങ്ങല്ലേ. അത് ഒടുക്കത്തെ ഉറക്കം ആയിപ്പോകും.

3. മിതമായ രീതിയില്‍ എല്ലാ ദിവസവും കുരഞ്ഞത് അരമണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യുക. സമയം കിട്ടുന്ന മുറയ്ക്ക് ചെയ്യാമെങ്കിലും കഴിവതും രാവിലെ ചെയ്യുക. മേലങ്ങിയുള്ള ജോലിയാണ് എങ്കില്‍ വ്യായാമം ആവശ്യമില്ല.

ഈ മൂന്നു കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്നുറപ്പാക്കിയ ശേഷം ബാക്കി വായിച്ചാല്‍ മതി.

Jacky • 22-07-2019 10:37

ഇതെല്ലാം ചെയ്താലും രക്ഷ ഇല്ല, കാരണം എഴുത്തുകാരന്റെ പേര് മാസ്റ്റർ എന്നാണ്, നിങ്ങൾ ഞങ്ങളെ ടെൻഷൻ അടിപ്പിച്ചു കൊല്ലുമോ, മൃഗം നേരത്തെ വായിച്ചതാ എന്നാലും പിന്നെയും വായിക്കുമ്പോൾ അതെ ടെൻഷൻ, മികച്ച ത്രില്ലെർ അനുഭവം

മാസ്ടേഴ്സ് ഫാൻ • 19-07-2019 13:39

മാസ്ടറെ ങ്ങളോരു പുന്നാര!

Master • 19-07-2019 20:21

ബാക്കി പറയണ്ട. എനിക്കറിയാം. എന്നാലും ഇത്രേം കഷ്ടപ്പെട്ട് എയ്തീട്ടും ഇങ്ങളിങ്ങനെ പറഞ്ഞല്ലോ. പടച്ചോന്‍ പൊറുക്കൂല്ലാട്ടോ..

The tiger • 19-07-2019 02:06

മാസ്റ്ററെ മനുഷ്യരെ ടെൻഷനടിപ്പിച്ചു കൊല്ലുമോ? ഈ ഭാഗവും കിടുക്കി
    സസ്നേഹം the tiger ?

Master • 19-07-2019 15:01

thank you bro

തങ്കപ്പൻ • 19-07-2019 00:59

മാസ്റ്റർ ഈ പാർട്ടും അടിപൊളി. പൗലോസിന്റെ  വക ഒരു ഇടി പ്രതീക്ഷിച്ചു നടന്നില്ല. ഓരോ വരി വയികുമ്പോഴും രംഗങ്ങൾ ഒരു സിനിമ പോലെ തെളിഞ്ഞു വരുന്നു അതാണ് മാസ്റ്റർ മാജിക്.. നിങ്ങൾ ഒരു മഹാ സംഭവം ആട്ടോ

Master • 19-07-2019 14:13

ഞാനും പ്രതീക്ഷിച്ചിരുന്നു. പക്ഷെ മുസ്തഫ കുളമാക്കി. നന്ദി തങ്കു ബ്രോ.. മറ്റേ തങ്കുവല്ല കേട്ടോ..

Psycho • 19-07-2019 00:54

Enthinaaa ithra kure page post cheithath.eyuthi kayinja story alleee
Page kurach post cheyyooo.onnumillenkil njangal oroo partinum one week wait cheyyunnathalleee

Master • 19-07-2019 14:12

ഇരുപത് പേജാണ്‌ അയച്ചത്. ഡോക്ടര്‍ പോസ്റ്റിയപ്പോള്‍ കുറഞ്ഞു. അടുത്ത തവണ വീണ്ടും കൂട്ടാം കുഞ്ഞാണ്ടി

Lucifer Morning Star • 19-07-2019 00:08

പിന്നേം സസ്പെൻസ്... എന്താണ് മാസ്റ്ററെ എല്ലാത്തവണേം മുള്ളുമേൽ കൊണ്ട് നിർത്തുന്നെ...
ഇനി അടുത്ത വ്യാഴാഴ്ച ആവാണ്ട് ഒരു സമാധാനം ഇല്ല..വെയ്റ്റിങ് ??

Master • 19-07-2019 14:11

എവിടെ നിര്‍ത്തിയാലും മുള്ളാണ് ബ്രോ. പിന്നെ, വ്യാഴാഴ്ച്ചകളെ സ്നേഹിക്കുന്ന മനുഷ്യരോടുള്ള അനുഭാവമാണ് ആ ദിവസം തന്നെ തിരഞ്ഞെടുക്കാന്‍ കാരണം.

Lucifer Morning Star • 19-07-2019 16:13

?

വിനയൻ • 18-07-2019 23:34

അവൾ അവൻറെ കയ്യിൽ പെടാതെ സർവ്വശക്തിയുമെടുത്ത് ഓടുകയായിരുന്നു വിജനമായ സ്ഥലത്ത് കൂടെയുള്ള ഓട്ടത്തിൽ വഴിയിൽ ഉണ്ടായിരുന്ന ഒരു മരത്തിൻറെ വേരിൽ തട്ടി അവൾ മറിഞ്ഞുവീണു അപ്പോഴേക്കും അവൻ അവളുടെ അടുത്തെത്തി കഴിഞ്ഞിരുന്നു നിലത്തു നിന്ന് എണീക്കാൻ ശ്രമിക്കുന്നതിനു മുൻപ് അവളുടെ മേലേക്ക് അവൻ ചാടി വീണു.......   തുടരും.

Master • 18-07-2019 23:49

.... അപ്പോഴാണ്‌ ഒരു പെരുമ്പാമ്പ്‌ വായും പിളര്‍ന്നു നില്‍ക്കുന്നത് അവനും അവളും കണ്ടത്. ഏതു നിമിഷത്തിലും താനും അവളും അതിന്റെ വായില്‍ അകപ്പെട്ടേക്കാം എന്നവനു തോന്നിയ  ആ നിമിഷം.. ഹിമാലയ സാനുക്കളില്‍ ഉഗ്രതപസ്സിലായിരുന്ന സ്വാമി കീരിക്കാടന്‍ സേതുമാധവന്റെ മണ്ടയടിച്ചു പൊട്ടിച്ചു. സ്വന്തം അനുജന്റെ വേദനയാര്‍ന്ന നിലവിളി കേട്ട് സ്കോര്‍പിയോയില്‍ പാഞ്ഞു പൊയ്ക്കൊണ്ടിരുന്ന കലക്ടര്‍ ജോസഫ് അലക്സ് വണ്ടി ചവിട്ടി നിര്‍ത്തി. ടയറുകള്‍ നിരത്തില്‍ ശക്തമായി ഉരയുന്ന ശബ്ദം കേട്ട് ജുരാസിക് പാര്‍ക്കില്‍ കഞ്ചാവടിച്ചു മയങ്ങിക്കിടന്ന തന്ത ദിനോസര്‍ ഉറക്കമുണര്‍ന്നു..

ആരവിടെ..ആരവിടെ? ഭരത് ചന്ദ്രന്‍ അലറി..

തുരടും

വിനയൻ • 19-07-2019 00:26

അതേ മാസ്റ്റർ, എത്ര വേണമെങ്കിലും ഇത് ഇങ്ങനെ തുടർന്ന് കൊണ്ടേ ഇരിക്കും.???

വിനയൻ • 18-07-2019 23:32

അവൾ അവൻറെ കയ്യിൽ പെടാതെ സർവ്വശക്തിയുമെടുത്ത് ഓടുകയായിരുന്നു വിജനമായ സ്ഥലത്ത് കൂടെയുള്ള ഓട്ടത്തിൽ വഴിയിൽ ഉണ്ടായിരുന്ന ഒരു മരത്തിൻറെ പേരിൽ തട്ടി അവൾ മറിഞ്ഞുവീണു അപ്പോഴേക്കും അവൻ അവളുടെ അടുത്തെത്തി കഴിഞ്ഞിരുന്നു നിലത്തു നിന്ന് എണീക്കാൻ ശ്രമിക്കുന്നതിനു മുൻപ് അവളുടെ മേലേക്ക് അവൻ ചാടി വീണു.......   തുടരും.

ബിസ്മിത • 18-07-2019 23:20

മാസ്റ്റർ കുറച്ചുകൂടി പേജുകൾ കൂടിച്ചേർക്കു,ഇതിപ്പോ വായിച്ചിട്ട് ഒരു സ്വസ്ഥതയും ഇല്ല.ഒരാഴ്ച ആവാൻ നിക്കേണ്ട നാല്തന്നെ അടുത്ത പാർട് പോസ്റ്റ് ചെയ്തോ

Master • 18-07-2019 23:51

അടുത്ത തവണ കൂട്ടാം.......ബി. സ്മിതെ

ഗൗതം • 18-07-2019 23:15

ദിവ്യയെ പിന്നെയും മോശമാക്കി മാറ്റേണ്ടയിരുന്നു മാസ്റ്ററെ

Master • 18-07-2019 23:52

ഓടെ കാര്യത്തീ ഞമ്മള് നിസ്സഹായനാണ് കൊയെ

Anu • 18-07-2019 23:07

ദിവ്യ ഇത്രയ്ക്കു ചീപ്പ്‌ ആണോ??

Master • 18-07-2019 23:54

ഞാനും ഇത് ചോദിച്ചു? അപ്പൊ അവള് പറേവാ ചീപ്പല്ലാതെ പൌഡര്‍ ആകാന്‍ പറ്റുമോന്ന്..ചിരിച്ചു ചിരിച്ച് ഊപ്പാട് വന്ന ഞാന്‍ അതീപ്പിന്നെ ഓളോട് ഒന്നും ചോദിക്കത്തില്ല..

Baghavan • 18-07-2019 22:59

mastere..divyaki 2ennam kitendathinte kuravund...oro part vayikumbozhum aakamsha koodi varukayanu..aduthath enthennariyan..eni 1 week kaathirippu..

Master • 18-07-2019 23:56

ഭഗവാനെ, അങ്ങെന്നോട് അങ്ങയുടെ ഒരു പ്രജയെ തല്ലാന്‍ പറയരുത്. മനുഷ്യര്‍ അങ്ങേയ്ക്ക് വേണ്ടി അങ്ങയുടെ സൃഷ്ടികളെ ദ്രോഹിക്കുന്നത് യോജ്യമാണോ? അങ്ങുതന്നെ അവളുടെ ആത്മാവിലേക്ക് ഇറങ്ങിച്ചെന്നു നല്ല വഴിക്ക് നയിക്കണം. അങ്ങയുടെ കൃപ ഈയുള്ളവന്റെ മേലും ഉണ്ടാകണം..

The Devil King • 18-07-2019 14:39

Thursday ayi ....

Rajesh • 18-07-2019 11:26

നന്നായിട്ടുണ്ട് മാസ്റ്ററ്റർ
ഞാൻ  ഒരു  മെയിൽ അയച്ചിട്ടുണ്ട്  ഒന്നു  നോക്കുമോ?

The Devil King • 15-07-2019 17:33

Master Pls upload more pages . Its a humble request .

alby • 15-07-2019 07:49

Master you deserve a hug man.മനസറിഞ്ഞു കെട്ടിപ്പിടിച്ചു കേട്ടോ.ഒത്തിരി സ്നേഹം വരുമ്പോൾ അങ്ങനെയാ.

Master • 15-07-2019 10:10

Thank you bro..your hug accepted with love

JOSEPH • 14-07-2019 19:46

റിയലി ത്രില്ലിംഗ് this പാർട്ട്‌ ടൂ മാസ്റ്റർ ജീ.

Master • 15-07-2019 10:09

thank you Josephji

MaX • 14-07-2019 07:16

മാസ്റ്റർ എല്ലാ പാർട്ടും വായിക്കുന്നുണ്ട് പിന്നെ എല്ലാ പാർട്ടിനും  കമന്റ്‌ ഇടാത്തത്, വിശന്നിരിക്കുമ്പോൾ ബിരിയാണി വേണോ എന്ന് പറയുന്നത് പോലെയാണ് പണ്ട് മാസ്റ്റർ ഓരോ പാർട്ടും തന്നുകൊണ്ടിരുന്നത്... അന്ന് പറയാൻ വിട്ടുപോയ വാക്കുകൾ ഒന്നും എനിക്ക് ഇപ്പോഴും അറിയില്ല അതുകൊണ്ടാ. ഞാൻ ഏറ്റവും കൂടുതൽ വായിച്ചിട്ടുള്ള ആക്ഷൻ ത്രില്ലർ അത് 'മൃഗം' മാത്രം ആണ് .... വാസുവിന്റെ കട്ട ഡയലോഗ് & ആക്ഷൻസ് വേണ്ടി വീണ്ടും കാത്തിരിക്കുന്നു ??

Master • 14-07-2019 18:49

നന്ദി. കമന്റ് ഇടാന്‍ പറ്റുന്നെങ്കില്‍ മതി ബ്രോ. നിര്‍ബന്ധം ഒന്നുമില്ല. കമന്റ് ഇട്ടാലും ഇല്ലെങ്കിലും കഥ വന്നുകൊണ്ടേ ഇരിക്കും.

Sanu • 14-07-2019 05:39

മാസ്റ്ററേ ഞാൻ ഈ കഥ തുടക്കം മുതൽ അവസാനം വരെ വായിച്ചതാ ഇപ്പൊ വായിക്കുമ്പോൾ ചെറിയ ഒരു മാറ്റം പോലെ പഴയത് കുറേ മറന്നത് കൊണ്ടാവാം എന്നാലും ആ ത്രിൽ ഇപ്പഴും കിട്ടുന്നുണ്ട് ചില ഭാഗക്കൾ ഓർമ്മയിലുണ് പിന്നെ ഈ കഥ പകുതിയിൽ നിർത്തില്ല എന്നുറപ്പാ .മാറ്റം വരുത്തിയോ കുറച്ച്??

Master • 14-07-2019 18:48

മറന്നത് കൊണ്ടാണ്. മാറ്റം ഒന്നും ഇതുവരെ വരുത്തിയിട്ടില്ല. ഈ കഥ മുഴുവനും എഴുതിക്കഴിഞ്ഞതും പബ്ലീഷ് ചെയ്തതുമല്ലേ; അതുകൊണ്ട് നിര്‍ത്തേണ്ട കാര്യമില്ലല്ലോ? പിന്നെ ഡോക്ടറുടെ സൈറ്റ് പൂട്ടി പോകുകയോ എന്റെ കാറ്റ് പോകുകയോ ചെയ്താല്‍ പകുതിക്കോ മുക്കാലിനോ നിന്നെന്നു വരും. മൊത്തം അനിശ്ചിതമല്ലേ ഉലഹം

വേതാളം • 14-07-2019 01:44

Thudangiyappolekkum തീർന്നു എന്ന അവസ്ഥ ആയിപ്പോയി... നല്ല thrillingil വായിച്ചു വരുവാരുന്ന്... എന്തായാലും തകർത്തു മാസ്റ്റർ.

Master • 14-07-2019 18:46

നന്ദി ബ്രോ.. നിങ്ങളുടെ സന്തോഷം അല്ലെ  ഞമ്മട തന്തോയം

Bobz • 13-07-2019 23:54

Master enganne vennellum kadha eyudham....but vasunnu divyaye nashta petta....ivde ulla pala viewersum vasunnekal prashnakaravum....
       Karannam athra mathram masterinte varnnanayilodde njngalle avalleyum vasuvinneyum ishta perunnund...enniku ariyam ithu already sett chydedu annenu evdellum angannethe ore scene varunnundel....master athu edit chyd mattannam....
     Athu pattilla.. theme kittilla ennonnum parayarud...ithram mathram eyudhan ulla kayivu iyalku undel ithum nadakkum....
     And great work....and God bless you

Master • 14-07-2019 18:45

ഉത്തരവ്. വളരെ വളരെ നന്ദി.

ആണ്ടവാ ദിവ്യയെ കാത്തോണേ

safnad • 13-07-2019 23:18

vasuvinte kamukikku valla valla apqthum varumo

Master • 14-07-2019 18:44

റാം ജാനേ

നന്ദന • 13-07-2019 22:38

Uff ക്യൂരിയോസിറ്റി കൂട്ടുവാനാണേലും ഇങ്ങനെ ഒന്നും ചെയ്യരുത് ഓരോ എപ്പിസോഡിനും ഒരു ചെറിയ Ending ഉണ്ടായിരുന്നേൽ പൊളിക്കും??

Master • 13-07-2019 22:58

നന്ദു, ക്യൂരിയോസിറ്റി കൂട്ടാനായി ഒന്നും ചെയ്യുന്നില്ല. മുന്‍പ് പ്രസിദ്ധീകരിച്ച കഥ വീണ്ടും ഇടുന്നതാണ്. ഇതൊരു ബുക്ക് ആക്കി മാറ്റണം എന്നുണ്ടായിരുന്നു. പിന്നീട് അത് ഉപേക്ഷിച്ചു. ഈ കഥ എവിടെ നിര്‍ത്തിയാലും അത് ക്യൂരിയോസിറ്റിയിലെ നില്‍ക്കൂ. സംശയം ഉണ്ടെങ്കില്‍ വായിച്ചു നോക്കി ഇഷ്ടമുള്ള ഒരിടത്ത് നിര്‍ത്തി നോക്കുക. മുന്‍പ് പ്രസിദ്ധീകരിച്ച സമയത്ത് അവസാനിപ്പിച്ച ഇടങ്ങളിളല്ല ഇപ്പോള്‍ അവസാനിപ്പിക്കുന്നത്.

Lucifer Morning Star • 13-07-2019 22:21

ഒരു രക്ഷയും ഇല്ല പൊളിച്ചു.....

പിന്നെ, ദിവ്യ എടുത്ത പിക് നല്ല സോളിഡ് പ്രൂഫ് അല്ലെ???

Master • 13-07-2019 22:54

മുഖംമൂടി അണിഞ്ഞു നില്‍ക്കുന്ന ചിത്രങ്ങള്‍ സോളിഡ് പ്രൂഫ്‌ ആകില്ലല്ലോ.. നേരെ മുഖവും കാണിച്ചു കയറാന്‍ തക്ക മണ്ടന്മാരാണോ അവന്മാര്‍..അങ്ങനെയായാല്‍ സംഘത്തിന്റെ പേര് അറേബ്യന്‍ ഡെവിള്‍സ് എന്നതിന് പകരം അണ്ടകടാഹ ഫൂള്‍സ് എന്നാകില്ലേ..

നന്ദി ഉദയ നക്ഷത്രമായ സാത്താനെ

Lucifer Morning Star • 14-07-2019 00:02

Lol,you made point....

കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌..
അതിന് ഇനി വ്യാഴാഴ്ച വരെ കാക്കണം എന്നോർക്കുമ്പോഴാണ്.....

vinayan • 13-07-2019 19:55

മാലിക്കിന്റെ എൻട്രി കലക്കി പൗലോസിനെ കുറച്ചു ഓവർ സ്മാർട് ആകുന്നില്ലേ  എന്നൊരു തോന്നൽ ഇല്ലാതില്ല ,ഈ കാരക്ടർ അല്ലെങ്കിൽ പൗലോസ് പൗലോസ് ആകില്ല ,മാലിക് ശങ്കരന്റെ വീട്ടിൽ കയറുമെന്ന്  വെല്ലു വിളിച്ച സ്ഥിതിക്ക് ഒരു ആക്ഷൻ ഉറപ്പാണ് അപ്രത്യക്ഷ മായിട്ടാണെങ്കിലും വാസുവിന്റെ വാസുവിന്റെ പ്രസൻസ് അവിടെ ആവശ്യമായി വരും .പ്രത്യേകിച്ച്രു ക്മിണിയുടെ ദേഹത്ത് കൈവച്ച പക അവന്റെ മനസ്സിൽ എറിയുന്നിടത്തോളം. താങ്ക് യു  മാസ്റ്റർ .

Master • 13-07-2019 22:07

നന്ദി വിനയന്‍. ഈ പൌലോസ് ഇടയ്ക്ക് കയറി വന്ന ഒരു വില്ലനാണ്. എങ്ങനെ എന്തിനു വന്നു എന്നൊന്നും എനിക്ക് അപ്പോള്‍ അറിയില്ലായിരുന്നു. പക്ഷെ കൈ എന്റെയും എഴുത്ത് അങ്ങ് മോളീന്നും ആയതുകൊണ്ട് പൌലോസ് വാസുവിന് തുല്യനായ ഒരു ക്യാരക്ടര്‍ ആയി മാറി. ഡോണ പോലും കഥയുടെ തുടക്കത്തില്‍ ഉണ്ടായിരുന്ന കഥാപാത്രമല്ല. ഇതൊക്കെ എങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാല്‍ എനിക്ക് ഒരൊറ്റ ഉത്തരമേ ഉള്ളൂ. അറിഞ്ഞൂടാ.

വിനയൻ • 14-07-2019 02:00

,?????

Pali • 13-07-2019 18:29

idakku kurachu masalayavam

Master • 13-07-2019 22:04

പാല്, പാല, പാലാ, പല്ല്, പല്ലി, പൈലി എന്നൊക്കെ കേട്ടിട്ടുണ്ട്. ഈ സംഗതി പാലിയാണോ പാളിയാണോ പാളിപ്പോയതാണോ എന്നറിയാത്തത് കൊണ്ട് പറേവാ, മറ്റേ മസാല ഇതുമ്മേ ഇല്ല. അടുത്തുള്ള മസലക്കടക്കാരന്‍ അടച്ചു പോയിട്ടേന്‍

Unni • 13-07-2019 17:24

പൊളിച്ചു master  ബാക്കി കൂടി   വരട്ടെ  മാസ്റ്റർ   പേജ് കുറച്ചു കൂടി കൂട്ടണം കേട്ടോ വായിച്ച ത്രിൽ അടിച്ചു വരുമ്പോൾ തീർന്നു പോകുന്നു

Master • 13-07-2019 22:01

അടിച്ചു വരുമ്പോള്‍ തീര്‍ന്നു പോകുന്നോ? എന്താണ് അടിച്ചത്? ഉണ്ണീ, കാശ് മുടക്കി മണ്ണെണ്ണ വാങ്ങി കുടിക്കണോ? കരിക്കിന്‍ വെള്ളത്തില്‍ വിനാഗിരി ഒഴിച്ച് കുടിച്ചു വയറിളകി കിടക്കുന്നതല്ലേ തമ്മില്‍ ഫേതം?

The tiger • 13-07-2019 16:59

Kidiloski master

Master • 13-07-2019 17:10

ഇന്ത്യന്‍ ദേശീയ "വാസൂ".. ശുക്രന്‍

Thaapasan • 13-07-2019 16:42

എന്റെ മാസ്റ്ററെ ഇതിപ്പോ കാത്ത് കാത്ത് ഇരുന്ന് കിട്ടിയപ്പോ പെട്ടന്ന് തീർന്ന് പോയി ..ഇത്തിരി പേജ് കൂട്ടി എഴുതാമോ? അല്ലെങ്കിൽ ഒറ്റ നോവൽ ആക്കു ഇങ്ങനെ ആൾക്കാരെ ടെൻഷൻ അടിപ്പിച്ചു കൊല്ലാതെ

Master • 13-07-2019 17:08

കുറേശ്ശെ കഴിച്ചാലേ അതിനൊരു ഇതുള്ളൂ..ഏത്? ആ.. ലത്‌...

നന്ദി മുനോ

Lucifer Morning Star • 13-07-2019 10:51

ഇതിപ്പോ ശനിയാഴ്ച ആയല്ലോ മാസ്റ്റർ....
കട്ട വെയ്റ്റിംഗ്

Master • 13-07-2019 12:28

I have sent it to Doctor; it will be published today most probably

Lucifer Morning Star • 13-07-2019 22:23

?