മൃഗം 12 [Master]
📝 Ongoing
👁 120540 views ❤ 517 likes ⭐ 0.0 rating 💬 36 comments 📚 1 chapters 📅 2019-06-27
മൃഗം 12 Mrigam Part 12 Crime Thriller Novel | Author : Master Previous Parts | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | Part 11 | “ഇതില്‍ എന്തോ ചതിയുണ്ട് പപ്പാ...ഗൌരീകാന്തും മകളും നാട്ടുകാരുടെ മുന്‍പില്‍ നല്ലപിള്ള ചമയാന്‍ ശ്രമിക്കുകയാണ്..വാസുവിനെതിരെ യാതൊരു നിയമനടപടികളും അവര്‍ ആഗ്രഹിക്കുന്നില്ല..അവന്റെ ജീവനുള്ള വില അവര്‍ ഇട്ടുകഴിഞ്ഞു എന്നര്‍ത്ഥം..” ടിവിയില്‍ ന്യൂസ് കണ്ടുകൊണ്ടിരുന്ന ഡോണയുടെ സ്വരത്തില്‍ ഒരേ സമയം ഭീതിയും അവജ്ഞയും കലര്‍ന്നിരുന്നു. “അതെ മോളെ..ചാനലുകാരും സ്ത്രീ സംരക്ഷകരും ബഹളമുണ്ടാക്കിയതോടെ അവനെ പോലീസ് അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയനാക്കുമെന്നുള്ളത് അവര്‍ക്ക് ഏറെക്കുറെ ഉറപ്പായി. ഇത്ര സെന്‍സേഷനലായ വിഷയങ്ങളില്‍ പോലീസിനു നിഷ്ക്രിയത്വം പാലിക്കാന്‍ പറ്റില്ലല്ലോ.. അതുമൂലം വാസുവിന് വളരെയധികം മാധ്യമശ്രദ്ധ കിട്ടാനും ജനം എവിടെവച്ച് കണ്ടാലും അവനെ തിരിച്ചറിയുന്ന സാഹചര്യം ഉണ്ടാകാനും കാരണമാകും.... അവരത് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നു..കാരണം അവനു കൂടുതല്‍ മാധ്യമശ്രദ്ധ കിട്ടിയാല്‍ പിന്നെ അവന്റെ പിന്നാലെ ആകും ചാനലുകാര്‍..പിന്നീട് അവനെതിരെ എത്ര കരുതലോടെ പ്രവര്‍ത്തിച്ചാലും വിരല്‍ തങ്ങള്‍ക്ക് നേരെ മാത്രമേ നീളു എന്ന് ബുദ്ധിമാനായ ഗൌരീകാന്തിന് അറിയാം..അതുകൊണ്ട് തങ്ങള്‍ക്ക് അവനോടു വിരോധമില്ല എന്ന് പരസ്യമായി പ
Maser your story is publishing in "PRAPI" i one Yaser t.p he is publishing in his name..സമ്മതിച്ചു കോടുക്കാൻ പറ്റുന്നില്ല മാസ്റ്ററെ......