Chapter Title : മൃഗം 33 [Master] [Climax]
ഇടിച്ചു. “പോടാ കൊരങ്ങാ...ങാ ഇച്ചായാ..നമുക്ക് മുംതാസിന്റെ വീട്ടില്‍ ഒന്ന് പോകണം..മകള്‍ക്ക് നീതി ലഭിച്ച വിവരം വാപ്പച്ചിയെയും ഉമ്മയെയും അറിയിക്കണം.. ആ പാവങ്ങള്‍ അത്രയെങ്കിലും ആശ്വസിച്ചോട്ടെ..” ഡോണ പൌലോസിനെ നോക്കി. “പോകാം..എപ്പോള്‍ വേണമെന്ന് നീ പറഞ്ഞാല്‍ മതി..” “അതുപോട്ടെ..പുന്നൂസ് അങ്കിളേ..ഇവരുടെ കല്യാണം എന്നാ?” ഇന്ദു കള്ളച്ചിരിയോടെ പുന്നൂസിനെ നോക്കി ചോദിച്ചു. “അതൊക്കെ പൌലോസ് മോന്റെ ഇഷ്ടം പോലെ..എനിക്ക് ഏതു സമയത്തും സമ്മതം തന്നെ” പുന്നൂസ് പറഞ്ഞു. “എങ്കിലും ഡോണയുടെ അപ്പാ..എന്നെത്തന്നെ ഇവളെക്കൊണ്ട് കെട്ടിക്കണോ എന്ന് ഒന്നുകൂടി ആലോചിക്കുന്നത് നല്ലതാണ്. കാരണം മാസാമാസം ആണ് എനിക്ക് സര്‍ക്കാര്‍ ട്രാന്‍സ്ഫര്‍ നല്‍കുന്നത്..എന്റെ കൂടും കുടുക്കയും പെറുക്കി ഞാന്‍ ഓടുന്ന ഇടത്തൊക്കെ ഇവള്‍ക്ക് വരാന്‍ ഒക്കുമോ....” പൌലോസ് കുസൃതി ചിരിയോടെ അങ്ങനെ പറഞ്ഞപ്പോള്‍ ഡോണ എഴുന്നേറ്റ് ഓടി അയാളുടെ അടുത്തെത്തി മുഷ്ടി ചുരുട്ടി. “ദേ മനുഷ്യാ എന്നെ കെട്ടാതിരിക്കാന്‍ വല്ല പ്ലാനും ഉണ്ടെങ്കില്‍,. നിങ്ങളെ ഞാന്‍ കുത്തിക്കൊല്ലും പറഞ്ഞേക്കാം” അവള്‍ അങ്ങനെ പറഞ്ഞപ്പോള്‍ എല്ലാവരും പൊട്ടിച്ചിരിച്ചു. “അങ്ങനെ നമ്മള്‍ ആഗ്രഹിച്ചതൊക്കെ നടന്ന സ്ഥിതിക്ക്..ഞാന്‍ എന്റെ വക ഒരു വിവാഹ സമ്മാനം കല്യാണത്തിനും മുന്‍പേ പൌലോസിനും ഡോണയ്ക്കും നല്‍കാന്‍ പോകുകയാണ്...” ഇന്ദു അങ്ങനെ പറഞ്ഞപ്പോള്‍ എല്ലാവരും താല്പര്യത്തോടെ അവളെ നോക്കി. “ഇറ്റ് ഈസ് എ പ്ലെസന്റ്റ് സര്‍പ്രൈസ്..” ഇന്ദു പുഞ്ചിരിയോടെ എല്ലാവരെയും നോക്കി. “ഒന്ന് പറയടി എന്താണെന്ന്..കൈയില്‍ ഒരു ചുക്കും കൊണ്ടുവരാതെ അവളുടെ ഒരു സമ്മാനം..” ഡോണ ദേഷ്യപ്പെട്ടു. “ഉം..കേട്ടാല്‍ നീ രോമാഞ്ചം കൊള്ളും..ഉറപ്പാ..” ഇന്ദു ഗൂഡഭാവത്തോടെ പറഞ്ഞു. “എന്താ മോളെ? പറയൂ..” റോസ്ലിനും അതറിയാന്‍ ഉദ്വേഗം ഉണ്ടായിരുന്നു. “പറയാം...സംഗതി ഇതാണ്..പൌലോസിനു ഡി വൈ
💬 Comments
View all comments