0%

Chapter Title : മൃഗം 33 [Master] [Climax]

Author : Master Read All Parts 1.8K

എസ് പി ആയി ഡയറക്റ്റ് പ്രൊമോഷന്‍. ഫോര്‍മാലിറ്റിക്ക് വേണ്ടി ഒരു മാസം സി ഐ ആയി മാറ്റിയ ശേഷം ഉടന്‍ തന്നെ ഡി വൈ എസ് പി ആയി പ്രോമോട്ട് ചെയ്യും. യു പി ഡിജിപിക്ക് നിന്റെ ഇച്ചായനെ ക്ഷ ബോധിച്ചതുകൊണ്ടും ദ്വിവേദി എന്ന കൊടും ക്രിമിനലിനെ അഴികള്‍ക്ക് ഉള്ളില്‍ ആക്കിയതിന്റെയും പേരില്‍ ആണ് സംഗതി...എനിക്ക് വിവരം ഇന്നുരാവിലെ ആണ് കിട്ടിയത്..പൌലോസിനു ഇഷ്ടമുള്ള ജില്ല തിരഞ്ഞെടുക്കാം..ഇനി എന്ത് തിരഞ്ഞെടുക്കാന്‍ അല്ലെ? എറണാകുളം തന്നെ..” ഇന്ദു ചിരിച്ചു. ഡോണയുടെ മാത്രമല്ല, പുന്നൂസിന്റെയും റോസ്ലിന്റെയും കണ്ണുകള്‍ വിടര്‍ന്നു. വാസു സന്തോഷത്തോടെ പൌലോസിനെ നോക്കിയപ്പോള്‍ അയാള്‍ മാത്രം ദുഖിതനെപ്പോലെ മുഖം കുനിച്ചു. “എന്താ പൌലോസ്..പ്രൊമോഷന്‍ ഇഷ്ടമായില്ലേ” ഇന്ദു കൌതുകത്തോടെ ചോദിച്ചു. “ഞാന്‍ വേറെ ചില പ്ലാനുകളില്‍ ആയിരുന്നു മാഡം. ഇവളെ കെട്ടിക്കഴിഞ്ഞാല്‍ ഉടന്‍ ജോലി വിടുക. എന്നിട്ട് ഇവളുടെ ജോലിയും രാജി വയ്പ്പിച്ചു നേരെ എന്റെ തറവാട്ടില്‍ പോയി നെല്‍കൃഷി, താറാവ് വളര്‍ത്തല്‍, മീന്‍ വളര്‍ത്തല്‍, പശു, കോഴി, ആട് അങ്ങനെ ഒരു വന്‍ കൃഷിക്കാരനായി മാറാന്‍ ഞാന്‍ ആലോചിച്ചു വരികയായിരുന്നു. പാടത്ത് ജോലിക്ക് പോകുന്ന എനിക്ക് ഇവള്‍ രാവിലെയും ഉച്ചയ്ക്കും നല്ല വെയില്‍ ഒക്കെ കൊണ്ട് കറുത്ത് പെടച്ച് ചായേം ചോറും ഒക്കെ കൊണ്ടുത്തരുന്നത് സ്വപ്നം കണ്ടിരുന്ന എന്റെ തലേല്‍ ഒരു ഇടിത്തീ ആയിപ്പോയി ഈ പ്രൊമോഷന്‍....” അയാള്‍ അത് പറഞ്ഞപ്പോള്‍ പുന്നൂസ് ഉറക്കെ ചിരിച്ചു; വാസുവും. “അതിനു വേറെ ആളെ നോക്കിക്കോണം..ഞാന്‍ കൊറേ കൊണ്ടുത്തരും..ജോലി രാജി വച്ചാല്‍ ഞാന്‍ നല്ല സുഖമായി കാറ്റും കൊണ്ട് ലോകത്തുള്ള എല്ലാ പുസ്തകങ്ങളും

💬 Comments

View all comments