0%

Chapter Title : മൃഗം 33 [Master] [Climax]

Author : Master Read All Parts 1.8K

വാങ്ങി ഓരോന്നായി വായിച്ച്, ഞാനും ഒരു എഴുത്തുകാരി ആയി മാറും. താറാവും കോഴീം നിങ്ങള് തന്നെ വേണേല്‍ നോക്കിക്കോണം..ഹും..” ഡോണ ചുണ്ട് കോട്ടി. “എന്നാല്‍ വേണ്ടാടി..നിന്നെ ഞാന്‍ കെട്ടുന്നില്ല” “ഇയാള് കെട്ടണ്ട..പക്ഷെ വേറെ ആരെ എങ്കിലും കെട്ടി ജീവിക്കാം എന്നും മോന്‍ കരുതണ്ട..” “യ്യോ..രണ്ടാളും കൂടി ഇപ്പോഴേ ഇങ്ങനെ തുടങ്ങിയാല്‍..കെട്ടിക്കഴിഞ്ഞ് എന്താകുമോ എന്തോ..” ഇന്ദു ചെവി പൊത്തിക്കൊണ്ട് പറഞ്ഞു. “മാഡം ഇവരുടെ രണ്ടുപേരുടെയും നാളുകള്‍ ഒന്ന് നോക്കണം. മുന്നാള്‍ ആണോ എന്നെനിക്ക് സംശയം ഉണ്ട്” വാസു ആണ് അത് പറഞ്ഞത്. “പോടാ കൊരങ്ങാ..ഞങ്ങള്‍ നസ്രാണികള്‍ നാള് നോക്കാറില്ലടാ” ഡോണ ചീറി. “അതെ..നീ കെട്ടുമ്പം നിന്റെ പെണ്ണിന്റെ നാള് നോക്കിയാല്‍ മതിയെടാ..അവന്‍ ഒരു നാള് നോട്ടക്കാരന്‍” പൌലോസും അവളെ പിന്തുണച്ചപ്പോള്‍ വാസു ഇന്ദുവിനെ നോക്കി. “കണ്ടോ..ഇപ്പൊ അവര് ഒരു ടീമായി..നമ്മള് ഔട്ടും..ഞാന്‍ എന്റെ പാട്ടിനു പോവാ..ഇത് ശരിയാകത്തില്ല” വാസു അങ്ങനെ പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു. “ഇച്ചായന്‍ അത് പറഞ്ഞപ്പഴാ ഞാനും അത് ഓര്‍ത്തത്..വലിയ ഒരു ദൌത്യം നമുക്കിനിയും ബാക്കിയുണ്ട് ഇച്ചായാ..” ഡോണ വാസുവിന്റെ അരികില്‍ ഇരുന്ന ശേഷം പറഞ്ഞു. പൌലോസ് കാര്യം മനസിലയതുപോലെ തലയാട്ടി. “അതെ..വാസുവിന്റെ കല്യാണം..പിണങ്ങി നില്‍ക്കുന്ന അവന്റെ പെണ്ണിനെ നമുക്ക് പറഞ്ഞു മനസ്‌ മാറ്റി കാര്യം നടത്തണം...അല്ലെ?” അയാള്‍ ചോദിച്ചു. “അതെ..ഉടന്‍ തന്നെ നമുക്ക് ഇവന്റെ നാട്ടിലേക്ക് പോകണം..എന്നിട്ട് അവളെ കണ്ടു സംസാരിക്കണം..വാസൂ..ഞങ്ങള്‍ പോയി വന്ന ശേഷം മാത്രം നീ അവളെ കണ്ടാല്‍ മതി..എന്ത് പറയുന്നു....” ഡോണ ചോദിച്ചു. “നിങ്ങളുടെ ഇഷ്ടം..എന്റെ ഇവിടുത്തെ ജോലികള്‍ തീര്‍ന്ന സ്ഥിതിക്ക്..ഞാനും അവിടേക്ക് തിരികെ പോകുകയാണ്..നിങ്ങള്‍ പോയി വന്നിട്ട് മതി..അപ്പോഴേക്കും

💬 Comments

View all comments