Chapter Title : മൃഗം 33 [Master] [Climax]
തിന്നുകൊണ്ടാണ് ഞാനും ചേട്ടനും ഓരോ ദിവസവും ജീവിക്കുന്നത്....വാസുവിന്റെ പേര് കേള്‍ക്കുന്നത് തന്നെ അവള്‍ക്ക് അറപ്പാണ്..” രുക്മിണി വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു. “ഈ മാനസികാവസ്ഥ ഭയാനകമാണ്..നമ്മള്‍ പറയുന്ന യാതൊന്നും ഫലിക്കില്ല എന്ന് മാത്രമല്ല, വിപരീതഫലം ഉണ്ടാക്കുകയും ചെയ്യും..പുരുഷന്മാരോട് മെല്ലെ ഉടലെടുത്ത വൈരം അവളില്‍ ഒരു പക പോലെ വളര്‍ന്നു നിറഞ്ഞിരിക്കുകയാണ്. സ്വാമിയെ അവള്‍ കാണുന്നത് മറ്റൊരു കണ്ണോടെ ആണ്. അയാള്‍ ഒരു ദിവ്യന്‍ ആണെന്ന് അവള്‍ കരുതുന്നു. ഇവളുടെ മനസ് മനസിലാക്കിയ അയാള്‍, തീയില്‍ എണ്ണയൊഴിച്ച് ഇവളെ ഇപ്പോഴത്തെ അവസ്ഥയില്‍ കൂടുതല്‍ ശക്തമായി തുടരാന്‍ ശ്രമിക്കുന്നുമുണ്ടാകും..” പൌലോസ് പറഞ്ഞു. എന്നിട്ടയാള്‍ ഡോണയെ നോക്കി ഇങ്ങനെ ചോദിച്ചു: “ഞാന്‍ അവനെ പോയൊന്നു കണ്ടാലോ?” “അതുകൊണ്ട് എന്ത് ഗുണം ഇച്ചായാ? ഇച്ചായന്‍ അയാളെ പിടിച്ചു തല്ലിയാല്‍ ഇവളുടെ മനസ് മാറുമോ? ഇവള്‍ കൂടുതല്‍ പക കാണിക്കുകയെ ഉള്ളൂ..ഇവളുടെ മനസ് മാറണം..പെണ്ണിന്റെ മനസ് ആണ്..അത്ര വേഗം അത് മാറില്ല..എന്റെ തോന്നല്‍ വാസു ഇവളെ മറക്കുന്നതാണ് നല്ലതെന്നാണ്..പക്ഷെ ഈ അമ്മയുടെയും അച്ഛന്റെയും നിസ്സഹായത കണ്ടില്ലെന്നു നടിക്കാനും നമുക്ക് പറ്റില്ല..എന്താണ് ഒരു വഴി..” ഡോണ ആലോചനയോടെ തല കുനിച്ചു താടിക്ക് കൈ കൊടുത്തു. നാലുപേരും കുറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. “വല്ല മനശാസ്ത്രജ്ഞന്‍മാരെയും കാണിച്ചാലോ” പൌലോസ് ചോദിച്ചു. “ഇച്ചായാ..വല്യ ബുദ്ധി ഉള്ള ആളാണെങ്കിലും ചിലപ്പോള്‍ ഒന്നും അറിയാത്ത ആളെപ്പോലെയാണ് സംസാരിക്കുന്നത്....ദിവ്യയ്ക്ക് മനോരോഗം ഒന്നുമില്ല..ഇത് അവളുടെ വാശിയാണ്..വാശി സ്വഭാവമായി മാറിപ്പോയി...അത് അവള്‍ മനസ്സില്‍ അരക്കിട്ടുറപ്പിച്ച തീരുമാനവും ആയി. ജീവിതത്തില്‍ കുറെ വലിയ പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടുള്ള അവളുടെ മനസ്സിന് നല്ല ഉറപ്പും ഉണ്ട്. മൂന്ന് തവണ പുരുഷന്മാരുടെ ആക്രമണത്തില്‍ നിന്നും
💬 Comments
View all comments