Chapter Title : മൃഗം 33 [Master] [Climax]
രുക്മിണിയും ദൈന്യതയോടെ പൌലൊസിനെയും ഡോണയെയും നോക്കി. പൌലോസിന് കോപം നുരഞ്ഞുപൊന്തിയിരുന്നു എങ്കിലും അയാള്‍ സ്വയം നിയന്ത്രിച്ചു. “മോള് ക്ഷമിക്കണം..അവള്‍ക്ക് വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുന്നു..” ഡോണയുടെ കൈകള്‍ കൂട്ടിപ്പിടിച്ച് രുക്മിണി ഡോണയോട് ക്ഷമാപണം നടത്തി. “സാറെ..ഞാനും മാപ്പ് ചോദിക്കുന്നു. മുന്‍പ് അവളെ വാസുവിനെക്കൊണ്ട് കെട്ടിക്കാന്‍ എനിക്ക് മനസ് ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ മോളെ രക്ഷിക്കാന്‍ വേണ്ടി അവന്‍ നടത്തിയ സാഹസങ്ങള്‍ കേട്ടപ്പോള്‍, നിങ്ങളൊക്കെ തമ്മിലുള്ള പറിച്ചെറിയാന്‍ പറ്റാത്ത സ്നേഹബന്ധം തിരിച്ചറിഞ്ഞപ്പോള്‍, അവനെക്കാള്‍ നല്ലൊരു പയ്യനെ എന്റെ മോള്‍ക്ക് ഒരിക്കലും കിട്ടില്ല എന്ന് ഞാന്‍ മനസിലാക്കുന്നു..പക്ഷെ അവള്‍..” ശങ്കരന്‍ വിതുമ്പി. “മോളെ..അവള്‍ പഴയ പെണ്ണല്ല. ആകെ മാറി എന്ന് പറഞ്ഞാല്‍ അടിമുടി അവള്‍ മാറിയിരിക്കുകയാണ്. ഏതോ ഒരു ആശ്രമത്തില്‍ അവള്‍ പോയിത്തുടങ്ങിയിട്ടുണ്ട്. സന്യാസിനി ആകാന്‍ ആണ് അവളുടെ പ്ലാന്‍. ആശ്രമത്തിലെ സ്വാമിയും അയാളുടെ ഒപ്പമുള്ള കുറെ പെണ്ണുങ്ങളും ഇവളുടെ തലച്ചോര്‍ കഴുകി വച്ചിരിക്കുകയാണ്.. എന്ത് പറഞ്ഞു കൊടുത്താലും തലയില്‍ കയറില്ല...മുന്‍പൊക്കെ മത്സ്യവും മാംസവും കൊതിയോടെ കഴിച്ചിരുന്ന അവള്‍ ഇപ്പോള്‍ പച്ചക്കറി അല്ലാതെ യാതൊന്നും കഴിക്കില്ല...ഞങ്ങള്‍ ഇതിനെയൊക്കെ എതിര്‍ത്താല്‍ ചത്തുകളയും എന്നാണ് അവളുടെ മറുഭീഷണി..ആണും പെണ്ണുമായി ഉള്ള ഏക കുട്ടിയാണ്..വല്ല കടുംകൈയും ചെയ്‌താല്‍ ഞങ്ങള്‍ എന്ത് ചെയ്യും?..ആ സ്വാമി സ്ത്രീകളെ വലവീശിപ്പിടിക്കുന്നവന്‍ ആണെന്ന് പലരും പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്..ഇവളുടെ സൌന്ദര്യം കണ്ട് അയാള്‍ മോഹിച്ചിരിക്കുകയാണ് എന്നാണ് എന്റെ തോന്നല്‍..ഇവള്‍ക്ക് പക്ഷെ അയാളുടെ കപടമുഖം അറിയില്ല..നമ്മള്‍ പറഞ്ഞാല്‍ സമ്മതിക്കുകയുമില്ല...പുരുഷന്മാരെ വെറുക്കുന്നു എന്ന് പറയുന്ന അവളെ നാളെ ആ ദുഷ്ടന്‍ നശിപ്പിച്ചാല്‍, ഇവള്‍ക്ക് സ്വയം മരിക്കേണ്ടി വരും..എന്ത് ചെയ്യണം എന്നൊരു പിടിയുമില്ല ഞങ്ങള്‍ക്ക്..തീ
💬 Comments
View all comments