0%

Chapter Title : മൃഗം 33 [Master] [Climax]

Author : Master Read All Parts 1.8K

മനസിലാക്കുകയായിരുന്നു. അവന്റെ മനസില്‍ പക കലര്‍ന്ന ഒരുതരം നിരാശ ഉടലെടുത്തെങ്കിലും അവന്‍ പ്രതികരിച്ചില്ല. ഗീവര്‍ഗീസ് അച്ചന്റെ ആശ്രമത്തില്‍ അടുത്ത ദിവസം പോയ വാസു പകല്‍ മൊത്തം അദ്ദേഹത്തിന്റെ ഒപ്പം ചിലവഴിച്ചു. വൈകിട്ട് വീട്ടില്‍ എത്തിയ അവന്‍ വേഷം മാറി കൈലിയും ബനിയനും ധരിച്ച് പഴയതുപോലെ അന്നൊക്കെ സ്ഥിരം പൊയ്ക്കൊണ്ടിരുന്ന ചന്തയിലേക്ക് നടന്നു. ഷാപ്പില്‍ കയറി ഒരു ഗ്ലാസ് സ്പിരിറ്റ്‌ കുറെ നാളുകള്‍ക്ക് ശേഷം കുടിച്ച അവന്‍ പുറത്തേക്ക് ഇറങ്ങി ചന്തമുക്കിലേക്ക്‌ നീങ്ങി. നാടന്‍ സൌന്ദര്യം ആസ്വദിക്കാന്‍ മാത്രമായിരുന്നു അവന്‍ ചന്തയിലേക്ക് പോയത്. “ആഹാ..തന്ത ആരെന്നറിയാതെ ജനിച്ച ചിലവന്മാര്‍ വീണ്ടും ഇറങ്ങിയിട്ടുണ്ട്..ഹഹ്ഹാ..” കുറെ നാളുകള്‍ക്ക് ശേഷം അവനെ കണ്ടപ്പോള്‍ പഴയ ഒരു പകയുടെ പേരില്‍ ചട്ടമ്പി കേശവന്‍ എല്ലാവരും കേള്‍ക്കെ ഉറക്കെ അങ്ങനെ പറഞ്ഞപ്പോള്‍ വാസു നിന്നു തിരിഞ്ഞുനോക്കി. പലരും കേശവന്റെ സംസാരം കേട്ട് തലയറഞ്ഞു ചിരിക്കുന്നുമുണ്ടായിരുന്നു; അവന്റെ ശിങ്കിടികള്‍ ആയിരുന്നു മിക്കവരും. പണ്ട് താന്‍ ഉള്ള സമയത്ത് പത്തി പൊക്കാന്‍ ഭയന്നിരുന്ന അവനിപ്പോള്‍ ഒപ്പമുള്ള ആള്‍ബലത്തിന്റെയും കൊഴുപ്പ് കൂടിയതിന്റെയും അഹങ്കാരമാണ് എന്ന് വാസുവിന് മനസിലായി. അവന്‍ നേരെ അവന്റെ മുന്‍പിലെത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി. “നീ പറഞ്ഞത് ഒന്നുകൂടി പറയടാ” വാസു മുരണ്ടു. “പറഞ്ഞാല്‍ നീ എന്നെ അങ്ങ് ഒലത്തുമോ?” കേശവന്‍ കൂസലില്ലാത അങ്ങനെ പറഞ്ഞുകൊണ്ട് തലയില്‍ തോര്‍ത്തും ചുറ്റി ഇറങ്ങിയപ്പോള്‍ ജനം ഓടിക്കൂടി. വാസുവിനെ പലര്‍ക്കും അത്ര പരിചയം ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവന്റെ കാര്യത്തില്‍ ഒരു തീരുമാനം ആയി എന്നാണ് കണ്ടുനിന്ന പലരും കരുതിയത്. “നീ പറയടാ..എനിക്കത് ഒന്നുകൂടി കേള്‍ക്കണം..” വാസുവും കൂസലില്ലാതെ പറഞ്ഞു. “എന്നാല്‍

💬 Comments

View all comments