0%

Chapter Title : മൃഗം 33 [Master] [Climax]

Author : Master Read All Parts 1.8K

കേട്ടോ..തന്ത ആരെന്നറിയാതെ പിഴച്ചുണ്ടായ തെണ്ടിയാണ് നീ....” ഒരു നിമിഷം എന്ത് സംഭവിക്കാന്‍ പോകുന്ന എന്ന ആകാംക്ഷയോടെ ജനം ശ്വാസമടക്കിപ്പിടിച്ച് രണ്ടുപേരെയും നോക്കി. അടുത്ത നിമിഷം വാസുവിന്റെ ഉരുക്കുമുഷ്ടി കേശവന്റെ മുഖത്ത് ഊക്കോടെ പതിഞ്ഞു. മൂക്കില്‍ നിന്നും ചോര ചീറ്റി അയാള്‍ മറിഞ്ഞു വീണു. “ടാ കേശവാ..ജനിച്ചപ്പോഴേ എന്നെ ഉപേക്ഷിച്ചു പോയവരാണ് എന്റെ തന്തേം തള്ളേം എങ്കിലും, അവരാരാണ് എന്നെനിക്ക് അറിയില്ലെങ്കിലും, ജന്മം നല്‍കിയ അവരെ നിന്റെ പുഴുത്ത വാ കൊണ്ട് വൃത്തികേട്‌ പറഞ്ഞാല്‍ ഒടിച്ചു നുറുക്കിക്കളയും ഞാന്‍...” പല്ലുകള്‍ ഞെരിച്ച് വാസു പറഞ്ഞു. ഒറ്റയിടിക്ക് തകര്‍ന്നു പോയ ചട്ടമ്പി കേശവന്‍ നിരങ്ങി നീങ്ങി വളരെ പാടുപെട്ട് എഴുന്നേറ്റ് വേഗം തന്നെ സ്ഥലം വിട്ടു. വാസു കൂടിനിന്നവരെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം നടന്നു നീങ്ങി. “മൃഗം..കാട്ടുമൃഗം...ആ ശങ്കരന് ഈ ജന്തൂനെ എവിടുന്നു കിട്ടിയോ ആവോ..” അവന്‍ പോയിക്കഴിഞ്ഞപ്പോള്‍ ഒരു മധ്യവയസ്കന്‍ ഭീതിയോടെ അപരനോട് പറഞ്ഞു. “ഇവന്‍ കുറേക്കാലം ഇവിടെങ്ങും ഇല്ലായിരുന്നല്ലോ? ഏതായാലും അവന്‍ അവന്റെ വരവറിയിച്ചു..കേശവന്റെ കാര്യം കഷ്ടം തന്നെ...ഒരിടിക്ക് അവന്‍ തീര്‍ന്നുപോയില്ലേ” മറ്റൊരാള്‍ പറഞ്ഞു. “കേശവന്‍ നല്ല പുള്ളി ഒന്നുമല്ലല്ലോ..വെറുതെ ആ ചെറുക്കനെ അങ്ങോട്ട്‌ ചൊറിഞ്ഞു ചെന്നതല്ലേ..ദേവനേം ബ്രഹ്മനേം പേടിയില്ലാത്തവനാ വാസു....” അത് വേറെ ഒരാളുടെ അഭിപ്രായം ആയിരുന്നു. “എന്തായാലും ഇവന്‍ മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്തവനാണ്..കണ്ടില്ലേ കേശവന്റെ പരുവം..അവനിനി വല്ല ആശൂത്രീലും പോയി ചികിത്സിക്കേണ്ടി വരും..അവന്റെ മൂക്കിന്റെ പാലം ഒടിഞ്ഞു..” “ചികില്‍സിക്കട്ടെ..അവനും ഇതുപോലെ കുറേപ്പേരെ തല്ലിയിട്ടില്ലേ..ചെയ്യുന്നതിന്റെ ഒക്കെ ഫലം ഇന്നല്ലെങ്കില്‍ നാളെ എല്ലാര്‍ക്കും കിട്ടും..ഇതും അതുപോലെ കണ്ടാല്‍ മതി..” “ഇവനാണ് വാസു..അല്ലെ? ദൈവമേ ഞാന്‍ ആദ്യമായാ

💬 Comments

View all comments