Chapter Title : മൃഗം 33 [Master] [Climax]
ഇവനെ കാണുന്നത്. ഈ ചെക്കന്‍ ആള് മറ്റാരെയും പോലെയല്ല..വല്ലാത്തൊരു ജന്മം ആണ് അവന്റേത്..ഇവന്‍ ഏതു വീട്ടിലെയാ? ഇവനെക്കുറിച്ച് മുന്‍പും ഞാന്‍ ഇതുപോലെ ചിലതൊക്കെ കേട്ടിരിക്കുന്നു..പക്ഷെ കേട്ടതിനേക്കാള്‍ കൂടുതലാണ് ശരിക്കുള്ള അവനെന്നാ എനിക്ക് തോന്നുന്നത്...” മറ്റൊരാള്‍ പറഞ്ഞു. “നിങ്ങള്‍ക്ക് അറിയില്ലേ...കുട്ടികള്‍ ഇല്ലാതിരുന്ന ശങ്കരന്റെ ഭാര്യയ്ക്ക് അമ്പലനടയില്‍ നിന്നും കിട്ടിയ സന്താനം ആണ് വാസു..ദേവന്‍ നല്‍കിയ കുഞ്ഞാണ് എന്നും പറഞ്ഞാണ് ആ പാവം അവനെ വളര്‍ത്തിയത്..പക്ഷെ വളര്‍ന്നപ്പോള്‍ അല്ലെ അവന്റെ വിശ്വരൂപം മനസിലായത്..ജാരസന്തതി അല്ലെ..അതിന്റെ ഗുണം കാണാതിരിക്കുമോ..” ഒരാള്‍ ഈര്‍ഷ്യയോടെ പറഞ്ഞു. “അതെയതെ..ശങ്കരനും അവന്റെ മോള്‍ക്കും ഇവനെ കണ്ണെടുത്താല്‍ കണ്ടുകൂടായിരുന്നു..ഇപ്പോള്‍ എങ്ങനാണ് എന്നറിയില്ല..ഇവന്‍ കുറെ ഏറെക്കാലം ഇവിടെങ്ങും ഇല്ലായിരുന്നല്ലോ..അവന്റെ പോക്കോടെ ആണ് കേശവനും കുറെ ഞാഞ്ഞൂലുകളും തല പൊക്കാന്‍ തുടങ്ങിയത്.....” “ശങ്കരന് മോള്‍ ഉണ്ടായ ശേഷമാണ് ഇവനോട് സ്നേഹം ഇല്ലാതായത്..പക്ഷെ രുക്മിണിക്ക് അവനെ അന്നും ഇന്നും ജീവനാ..വളര്‍ത്തമ്മയെന്നു പറഞ്ഞാല്‍ ഇവനും ജീവന്റെ ജീവനാ...അവള് പറഞ്ഞാല്‍ മാത്രമേ ഇവന്‍ അനുസരിക്കൂ..രുക്മിണി പറയുന്നതിനപ്പുറം വാസു ഒരിഞ്ചു ചലിക്കില്ല....” “പക്ഷെ ആ പെണ്ണ്പെണ്ണുണ്ടല്ലോ...ശങ്കരന്റെയും രുക്മിണിയുടെയും മോള്‍..ഭൂലോക രംഭ...അവള്‍ക്ക് ഇവനോട് ഭയങ്കര വെറുപ്പാണ്...ഈ കണ്ണില്‍ ചോര ഇല്ലാത്തവന്‍ അതിനെ വല്ലോം ചെയ്തേക്കുമോ എന്നൊരു ഭയം ശങ്കരനുണ്ട്...വളര്‍ത്തി വലുതാക്കിയ അവനും ഇപ്പോള്‍ ഇവനെ പേടിയാ......” ആളുകള്‍ അവനെക്കുറിച്ചു ചര്‍ച്ചകള്‍ തുടര്‍ന്നു കൊണ്ടിരിക്കെ വാസു ചന്തയില്‍ നിന്നും നേരെ ഷാപ്പിലേക്ക് ആണ് പോയത്. നേരെ അവിടെ കയറി രണ്ടു ഗ്ലാസ് ചാരായം കുടിച്ച് മൂന്നു മുട്ടകളും തിന്നിട്ട്, കുറച്ചു മദ്യം ഒരു കുപ്പിയില്‍ വാങ്ങി ഇടുപ്പില്‍ തിരുകിയിട്ട് അവന്‍ ഇറങ്ങി. വാസു വീട്ടിലെത്തുമ്പോള്‍ ശങ്കരനും രുക്മിണിയും അവിടെ ഉണ്ടായിരുന്നില്ല.
💬 Comments
View all comments