Chapter Title : മൃഗം 33 [Master] [Climax]
അവന്‍ പറഞ്ഞതനുസരിച്ച് അവര്‍ രണ്ടുപേരും ഒരു ബന്ധുവീട്ടിലേക്ക് പോയിരുന്നു. ദിവ്യ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അവളോട് അവര്‍ രണ്ടുപേരും ഇല്ലാത്തപ്പോള്‍ തനിക്കൊന്നു സംസാരിക്കണം എന്ന് വാസു പറഞ്ഞിരുന്നു. “മോനെ..അവള്‍ക്ക് നിന്നെ ഭയങ്കര വെറുപ്പാണ്..അവള്‍ നിന്നോട് മോശമായി പെരുമാറും. ചിലപ്പോള്‍ നിന്റെ മനസ്സില്‍ നിന്നും ഒരിക്കലും മായാത്ത മുറിവാകും അവള്‍ ഉണ്ടാക്കുക..അതുകൊണ്ട് നീ എന്ത് കേട്ടാലും വിഷമിക്കരുത്...” അവന്‍ അങ്ങനെ പറഞ്ഞപ്പോള്‍ രുക്മിണി ആശങ്കയോടെ പറഞ്ഞു. “അമ്മ വിഷമിക്കണ്ട..അവള്‍ക്ക് വിഷമം ഉണ്ടാകുന്ന തരത്തില്‍ ഞാന്‍ സംസാരിക്കില്ല..എന്തായാലും അവളെ നമുക്ക് ഇങ്ങനെ വിട്ടുകളയാന്‍ പറ്റില്ലല്ലോ..ഇതെന്റെ അവസാന ശ്രമം ആണ്...ബാക്കിയൊക്കെ ഈശ്വര നിശ്ചയം പോലെ..” വാസു ഒരു നെടുവീര്‍പ്പോടെയാണ് അത് പറഞ്ഞത്. അങ്ങനെ ശങ്കരനും രുക്മിണിയും വൈകുന്നേരം ദിവ്യയോട് പറഞ്ഞിട്ട് പോയിക്കഴിഞ്ഞിരുന്നു. വാസു ചെല്ലുമ്പോള്‍ ദിവ്യ കാവിവസ്ത്രം ധരിച്ച് പൂജാമുറിയില്‍ ഇരുന്നുകൊണ്ട് നാമജപം നടത്തുകയായിരുന്നു. മദ്യലഹരി കുറഞ്ഞു പോയാല്‍ അത് തുല്യ അളവില്‍ നിര്‍ത്താന്‍ അവന്‍ അരക്കുപ്പി സ്പിരിറ്റ് വേറെ വാങ്ങിയിരുന്നു. അടുക്കളയില്‍ ചെന്ന് അതില്‍ നിന്നും അല്പം കുടിച്ച്, രുക്മിണി ഉണ്ടാക്കി വച്ചിരുന്ന മീന്‍ എടുത്ത് രുചിച്ച ശേഷം അവന്‍ പുറത്തിറങ്ങി. ദിവ്യയുടെ നാമജപം ഏതാണ്ട് ഒരു മണിക്കൂറില്‍ ഏറെ നീണ്ടു. അവള്‍ പുറത്തിറങ്ങി വാസുവിനെ ശ്രദ്ധിക്കാതെ പകയോടെ തന്റെ മുറിയിലേക്ക് പോയി. അല്‍പ്പം കഴിഞ്ഞപ്പോള്‍ അവള്‍ വേഷം മാറി അരപ്പാവാടയും ബ്ലൌസും ധരിച്ച് അടുക്കളയിലേക്ക് പോകുന്നത് വാസു കണ്ടു. “ദിവ്യെ..ഇവിടെ വാ..എനിക്ക് നിന്നോട് ചിലത് സംസാരിക്കണം” അവളെ നോക്കി വാസു വിളിച്ചു പറഞ്ഞു. ദിവ്യ വെട്ടിത്തിരിഞ്ഞ് അവനെ ഒന്ന് നോക്കി. അവളുടെ കണ്ണുകളില്‍ തീ കത്തുന്നത് വാസു ഞെട്ടലോടെ
💬 Comments
View all comments