Chapter Title : മൃഗം 33 [Master] [Climax]
ആ കുട്ടി..എന്റെ ദിവ്യ മോള്‍...” സ്ക്രീനില്‍ തന്‍റെ പല രീതികളില്‍ ഉള്ള ചിത്രങ്ങള്‍ തെളിഞ്ഞപ്പോള്‍ ദിവ്യ വായ പിളര്‍ന്നു പോയി. വാസു അവളുടെ പ്രതികരണം അറിയുന്നുണ്ടായിരുന്നു. “ദിവ്യ മോള്‍..നീ ഈ പ്രോഗ്രാം കാണുന്നുണ്ട് എന്ന് ഞാന്‍ കരുതുന്നു.” പുഞ്ചിരിയോടെ ഡോണ അങ്ങനെ പറഞ്ഞപ്പോള്‍ ദിവ്യ അവിശ്വസനീയതയോടെ തലയട്ടുകയായിരുന്നു; മറ്റേതോ ലോകത്തെന്നപോലെ. “ഡെവിള്‍സിനെതിരെ ഉള്ള എന്റെ പോരാട്ടത്തില്‍ എനിക്ക് കുറെ അധികം നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ വളരെ പ്രധാനപ്പെട്ട വലിയ രണ്ടു നേട്ടങ്ങള്‍ എടുത്തു പറയേണ്ടതയിട്ടുണ്ട് എന്നെനിക്ക് തോന്നുന്നു. അതെപ്പറ്റി സംസാരിക്കാന്‍ എന്റെ ഈ യുദ്ധത്തില്‍ എനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി എന്റെ ഒപ്പം നിന്ന എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ഇന്ദുലേഖ, എസിപി ഇന്ദുലേഖ ഐ പി എസ് ഇപ്പോള്‍ നമുക്കൊപ്പം ചേരുന്നു.... “ സ്ക്രീനില്‍ ഇന്ദുവിന്റെ മുഖം തെളിഞ്ഞു. “ഹായ് ഇന്ദു..” “ഹായ് ഡോണ” “ഇന്ദു..നിന്നോട് എങ്ങനെ നന്ദി അറിയിക്കണം എന്നെനിക്ക് അറിയില്ല..എങ്കിലും സകലരെയും സാക്ഷി നിര്‍ത്തി ഒറ്റ വാക്കില്‍ ഒരു കുഞ്ഞു നന്ദി ഞാന്‍ നിനക്ക് നല്‍കുന്നു. ഒരുപാടു കാര്യങ്ങള്‍ ഞാന്‍ പ്രേക്ഷകരോട് പറയാന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ പറയാന്‍ തുടങ്ങിയാല്‍ എന്റെ കണ്ണുകള്‍ നിറയും..എനിക്ക് സംസാരിക്കാന്‍ സാധിക്കാതെ പോകും..അതുകൊണ്ട് നീ എനിക്ക് വേണ്ടി അവരോടു സംസാരിക്കണം. ഇതൊരു അപേക്ഷയാണ്..” “തീര്‍ച്ചയായും ഡോണ. കൊച്ചി നഗരം കൈയിലിട്ടു അമ്മാനമാടിക്കൊണ്ടിരുന്ന, ഒരു സമാന്തര ഭരണം തന്നെ നടത്തിക്കൊണ്ടിരുന്ന ഡെവിള്‍സ് എന്ന മൂവര്‍ സംഘത്തെ വ്യക്തമായ തെളിവോടെ നിയമത്തിന്റെ കൈകളില്‍ എത്തിച്ചത് ഒരു വന്‍ നേട്ടം ആണ് എങ്കിലും, നിന്നിലെ മാധ്യമ പ്രവര്‍ത്തകയുടെ ജീവിതത്തിലെ ഏറ്റവും വലിയ നാലാമത്തെ
💬 Comments
View all comments