Chapter Title : മൃഗം 33 [Master] [Climax]
നേട്ടം മാത്രമാണ് അതെന്നേ ഞാന്‍ പറയൂ. ജനങ്ങള്‍ക്ക് അത് ഒന്നാമത്തെയോ രണ്ടാമത്തെയോ നേട്ടമായി തോന്നിയേക്കാം..പക്ഷെ എനിക്കറിയാം, അതല്ല നിന്റെ യഥാര്‍ത്ഥ നേട്ടം എന്ന്” ഇന്ദു പുഞ്ചിരിയോടെ അങ്ങനെ പറഞ്ഞപ്പോള്‍ ഡോണ അറിയില്ല എന്ന മട്ടില്‍ തോളുകള്‍ ഇളക്കി. “നീ പറയുന്നോ..അതോ ഞാന്‍ പറയണോ” ഇന്ദു കുസൃതി ചിരിയോടെ ചോദിച്ചു. ഡോണ കണ്ണുകള്‍ തുടയ്ക്കുന്നത് കണ്ടപ്പോള്‍ ഇന്ദു നേരെ ക്യാമറയിലേക്ക് നോക്കി. “ആ ചിന്ത തന്നെ ഡോണ എന്ന ധീരയായ മാധ്യമ പ്രവര്‍ത്തകയെ ദുര്‍ബ്ബലയാക്കി മാറ്റുന്നത് നിങ്ങള്‍ കണ്ടു..അതെ അവള്‍ക്ക് ആ ചിന്തകള്‍ തന്നെ അവളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നവയാണ്. അതുകൊണ്ടാണ് ഒരു പോലീസുകാരിയായ എന്നെ അവള്‍ സഹായത്തിനു വിളിച്ചത്. പറയാന്‍ പോകുന്ന കാര്യങ്ങള്‍ ഇടറുന്ന കണ്ഠത്തോടെ അല്ലാതെ പറയാന്‍ പറ്റില്ല എന്ന കാരണത്താല്‍..” “ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്ദു പറയാന്‍ പോകുന്നത് നമുക്ക് കേള്‍ക്കാം..” ഡോണയുടെ മുഖം ടിവിയില്‍ തെളിഞ്ഞു. ദിവ്യ സാകൂതം ടിവിയില്‍ തന്നെ നോക്കിയിരിക്കുകയാണ് എന്ന് മനസിലാക്കിയ വാസു അവളെ കസേരയില്‍ ഇരുത്തിയ ശേഷം ചെന്ന് ബാക്കി ഉണ്ടായിരുന്ന സ്പിരിറ്റ് ലേശം കുടിച്ചു. പിന്നെ അവള്‍ക്കൊരു പാവാട എടുത്തുകൊണ്ട് വന്ന് അവന്‍ തന്നെ അവളെ ധരിപ്പിച്ചു. “ഞാന്‍ പറിച്ചു കളഞ്ഞത് ഞാന്‍ തന്നെ ഇട്ടു തന്നു..കേട്ടല്ലോ” ദിവ്യ പക്ഷെ അവനോട് മറുപടി പറയാതെ ഇരുന്നതെയുള്ളൂ. അവള്‍ക്ക് നടക്കുന്നതൊന്നും വിശ്വസിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. “ഹായ്..വെല്‍ക്കം ബാക്ക്..ഇന്ദു..പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്..” ഡോണ പുഞ്ചിരിയോടെ ഇന്ദുവിനെ നോക്കി. “ഈ ടിവിക്കാര്‍ക്ക് ഇടയ്ക്കിടെ ഉള്ള ഈ ഇടവേള പരിപാടി മോശമാണ് അല്ലെ..” ഇന്ദു ചിരിച്ചുകൊണ്ട് പ്രേക്ഷകരെ നോക്കി അങ്ങനെ പറഞ്ഞപ്പോള്‍ അറിയാതെ ഒരു
💬 Comments
View all comments