0%

Chapter Title : മൃഗം 33 [Master] [Climax]

Author : Master Read All Parts 1.8K

ഈ സാധനം ആള് മഹാ മോശമാണ്..ചേച്ചി കരുതുന്ന പോലെ പാവം ഒന്നുമല്ല..” ദിവ്യ കപട ദേഷ്യത്തോടെ അവളോട്‌ ചേര്‍ന്നിരുന്നു വാസുവിനെ നോക്കി പറഞ്ഞു. “പോടീ..എന്റെ അനിയന്‍ ആള് പക്കാ ഡീസന്റ് ആണ്..അവന്‍ നാളിതുവരെ ഒരു മോശം കാര്യവും ചെയ്തിട്ടില്ല അറിയാമോ” “ചേച്ചി ചെവി ഇങ്ങു തന്നെ...” ദിവ്യ അവളുടെ കാതുകള്‍ക്ക് സമീപം ചുണ്ടുകള്‍ എത്തിച്ചുകൊണ്ട് പറഞ്ഞു. അവള്‍ ഡോണയുടെ കാതില്‍ എന്തോ മന്ത്രിക്കുന്നത് വാസുവും പൌലോസും നോക്കി. അവള്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഡോണ വാസുവിനെ കോപത്തോടെ നോക്കി. “ഞാന്‍ പറഞ്ഞു കൊടുത്തു” ദിവ്യ തലയാട്ടിക്കൊണ്ട് അവനെ നോക്കി കുട്ടികളെപ്പോലെ അങ്ങനെ പറഞ്ഞപ്പോള്‍ വാസു മെല്ലെ എഴുന്നേറ്റു. “ഇരിക്കടാ അവിടെ..സത്യമാണോടാ ഇവള് പറഞ്ഞത്?” ഡോണ ചോദിച്ചു. “എന്നതാടീ കാര്യം?” പൌലോസ് കാര്യം മനസിലാകാതെ ചോദിച്ചു. “ഇച്ചായാ ഇവന്‍..ഈ മൃഗം ഈ പെണ്ണിനെ...” “പെണ്ണിനെ? എന്നാ ചെയ്തു..” “എന്നാലും നീ ഇത്തരക്കാരന്‍ ആയിരുന്നല്ലോടാ..പാവം ഈ കൊച്ചിനെ നീ ...” “ങേ..ആണോടാ വാസൂ...” വാസു തല ചൊറിഞ്ഞുകൊണ്ട് പരുങ്ങലോടെ പൌലൊസിനെയും ഡോണയെയും നോക്കിയപ്പോള്‍ പൌലോസ് പൊട്ടിച്ചിരിച്ചു. “എന്നാ ഇച്ചായാ ഒരുമാതിരി ആളെ കളിയാക്കുന്ന ചിരി....” ഡോണ ദിവ്യയെ ചേര്‍ത്തു പിടിച്ച് കോപത്തോടെ ചോദിച്ചു. “എടി ഭാര്യെ..ഈ കുട്ടിപ്പിശാചിനെ നന്നാക്കാന്‍ ഞാനും ഇവനും കൂടി ആലോചിച്ചിട്ട് വേറെ ഒരു വഴിയും കണ്ടില്ല...തല പുകഞ്ഞു പുകഞ്ഞു ഞങ്ങള്‍ അവസാനം എത്തിച്ചേര്‍ന്ന ഏകവഴി അതുമാത്രമായിരുന്നു...അല്ല..അതിനിപ്പോള്‍ എന്നതാ കുഴപ്പം. അവള്‍ അവന്റെ പെണ്ണല്ലേ..അല്ലെടീ?” പൌലോസ് മുഖത്തേക്ക് നോക്കി അങ്ങനെ ചോദിച്ചപ്പോള്‍ ദിവ്യ നാണിച്ച് തല കുനിച്ചു..അവള്‍ മെല്ലെ മുഖം ഉയര്‍ത്തി തുടുത്ത മുഖത്തോടെ വാസുവിന്റെ കണ്ണിലേക്ക് നോക്കി....ഒരു

💬 Comments

View all comments