0%

Chapter Title : മൃഗം 33 [Master] [Climax]

Author : Master Read All Parts 1.8K

നവവധുവിനെപ്പോലെ.. “അത് ശരി അപ്പോള്‍ രണ്ടാളും കൂടി ചേര്‍ന്നുള്ള പ്ലാന്‍ ആയിരുന്നു അല്ലെ..വിശ്വസിക്കാന്‍ പറ്റില്ല ഈ രണ്ടിനെയും അല്ലേടി മോളെ” ഡോണ അങ്ങനെ പറഞ്ഞപ്പോള്‍ ദിവ്യ തലയാട്ടി. “അല്ല..നിന്റെ സ്വാമിക്ക് സുഖം തന്നെ ആണോടീ?” പൌലോസ് ദിവ്യയോട് ചോദിച്ചു. “പോ ഇച്ചായാ..ഹും..ചേച്ചി..കേട്ടോ എന്നെ കളിയാക്കുന്നത്..” ദിവ്യ ചിണുങ്ങി. “നമുക്ക് അവനെപ്പോയി ഒന്ന് കണ്ടാലോ സാറേ?” വാസു ചോദിച്ചു. “പൊയ്ക്കളയാം..നമ്മളിപ്പോള്‍ അളിയനും അളിയനും ആയ സ്ഥിതിക്ക്.. ഒരളിയന്റെ ആഗ്രഹം മറ്റേ അളിയന്‍ സാധിച്ചു കൊടുക്കണ്ടേ..എന്നാല്‍ ഉടനെ തന്നെ പോകാം; എനിക്കവന്റെ കാര്യം ഇവളുടെ അമ്മ പറഞ്ഞപ്പോള്‍ മുതല്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്നുണ്ട്..” പൌലോസ് പോകാന്‍ തയാറായി എഴുന്നേറ്റുകൊണ്ട് പറഞ്ഞു. “എന്റെ ദൈവമേ നിങ്ങള്‍ക്ക് രണ്ടാള്‍ക്കും പ്രാന്താണോ..അയാള്‍ അവിടെങ്ങാനും ജീവിച്ചു പൊക്കോട്ടെ..തല്ലും അടിപിടിയും ഇത്രയ്ക്ക് തലയ്ക്ക് പിടിച്ച രണ്ടെണ്ണം..നമ്മുടെ ഗതി എന്താകുമെടി കൊച്ചെ...” ഡോണ വാസുവിനെയും പൌലൊസിനെയും നോക്കിയ ശേഷം ദിവ്യയോട് ചോദിച്ചപ്പോള്‍ ദൈവത്തിനു മാത്രം അറിയാം എന്ന ഭാവത്തില്‍ അവള്‍ മുകളിലേക്ക് നോക്കി കൈ മലര്‍ത്തി. അതുകണ്ട മൂവരും ഉറക്കെ ചിരിച്ചു.....

The End

💬 Comments

View all comments