Chapter Title : മൃഗം 33 [Master] [Climax]
പണിയൂ..കള്ളക്കഴുവര്‍ട മോനെ..” അടികൊണ്ട വേദനയും നിരാശയും കൂടിക്കലര്‍ന്ന സ്വരത്തില്‍ അങ്ങനെ പറഞ്ഞുകൊണ്ട് അര്‍ജ്ജുന്‍ വാസുവിന്റെ ഇടനെഞ്ചു ലക്ഷ്യമാക്കി ആഞ്ഞിടിച്ചു. പക്ഷെ വാസു അവന്റെ വരവ് കണക്കുകൂട്ടിക്കൊണ്ട് തന്നെ ഉയര്‍ന്നു പൊങ്ങി. സ്റ്റാന്‍ലി നല്‍കിയ ബലത്തില്‍ കാലുകള്‍ ഉയര്‍ത്തിയ വാസു ശക്തമായി അര്‍ജ്ജുനെ തൊഴിച്ചു. അവന്‍ തെറിച്ച് ഭിത്തിയിലടിച്ചു വീഴുന്നത് കണ്ടപ്പോള്‍ സ്റ്റാന്‍ലി അലറി. “മാലിക്ക്..നായിന്റെ മോനെ കൊല്ലണം..നീ വേഗം മുകളില്‍ ചെന്ന് തോക്ക് എടുത്തുകൊണ്ടുവാ...” അവന്‍ വാസുവിനെ പിടിച്ചിരുന്ന പിടി കൂടുതല്‍ മുറുക്കിക്കൊണ്ട് പറഞ്ഞു. മാലിക്ക് പല്ലുകള്‍ ഞെരിച്ച് കോപത്തോടെ ബോധം കെട്ടുകിടക്കുന്ന അര്‍ജ്ജുനെയും പിന്നെ വാസുവിനെയും നോക്കിയ ശേഷം മുകളിലേക്കുള്ള പടികള്‍ ഓടിക്കയറി. വാസു തന്നെ ഉടുമ്പിനേപ്പോലെ പിടിച്ചിരുന്ന സ്റ്റാന്‍ലിയുടെ കൈകളില്‍ നോക്കി. മെല്ലെ അവന്‍ പോക്കറ്റില്‍ കൈയിട്ട് ചെറിയ കത്തി കൈയിലെടുത്തു. സ്റ്റാന്‍ലി അത് അറിയുന്നതിന് മുന്‍പ് വാസു അവന്റെ കൈപ്പത്തിയില്‍ അത് കുത്തിയിറക്കിക്കഴിഞ്ഞിരുന്നു. അലറിക്കൊണ്ടാണ് സ്റ്റാന്‍ലി പിടിവിട്ടത്. സ്വതന്ത്രനായ വാസു ഒറ്റയിടിക്ക് അവന്റെ മൂക്ക് തകര്‍ത്തു. ചോര ചീറ്റിക്കൊണ്ട് സ്റ്റാന്‍ലി മുന്‍പോട്ടു കുതിച്ചു ചാടിയപ്പോള്‍ വാസു ഒഴിഞ്ഞു മാറി അവനെ ചവിട്ടി. പക്ഷെ ഒഴിഞ്ഞു മാറിയ സ്റ്റാന്‍ലി വെട്ടിത്തിരിഞ്ഞ് വാസുവിന്റെ കഴുത്ത് ലക്ഷ്യമാക്കി കൈ പായിച്ചു. അതില്‍ നിന്നും പിന്നിലേക്ക് ചാടി മാറിയ വാസു രണ്ടു ചുവടുകള്‍ മുന്‍പോട്ടു വച്ചിട്ട് ഇടതുകാല്‍ കറക്കി അവന്റെ കാലില്‍ അടിച്ചു. പക്ഷെ അതും സ്റ്റാന്‍ലി ഒഴിഞ്ഞു. “ഇന്നാടാ തോക്ക്..കമോണ്‍..” മുകളില്‍ നിന്നും മാലിക്ക് ഉറക്കെ വിളിച്ചു പറഞ്ഞു. മാലിക്ക് റിവോള്‍വര്‍ സ്റ്റാന്‍ലിയുടെ കൈയിലേക്ക് എറിഞ്ഞു കൊടുത്തു. പക്ഷെ അത് അവന്റെ കൈയില്‍ കിട്ടുന്നതിനും മുന്‍പ് ഒരു
💬 Comments
View all comments