Chapter Title : മൃഗം 33 [Master] [Climax]
ശബ്ദം വെളിയില്‍ മുഴങ്ങിയപ്പോള്‍ പുന്നൂസ് കതക് തുറക്കാനായി അങ്ങോട്ട് ഓടി. എസി പി ഇന്ദുലേഖയുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം ഉള്ളിലേക്ക് ഇരച്ചുകയറുന്നത് നിസ്സഹായതയോടെ സ്റ്റാന്‍ലിയും മാലിക്കും കണ്ടു; അര്‍ജ്ജുന്‍ പക്ഷെ ബോധമില്ലാതെ കിടക്കുകയായിരുന്നു. ---------------------------------- “ഇന്ദു മാഡം ആണ് വാസുവിന് അര്‍ദ്ധരാത്രിയില്‍ തന്നെ പോലീസ് റിമാന്റില്‍ നിന്നും നാടകീയമായി മോചനം ലഭിക്കാന്‍ വേണ്ടി പ്രയത്നിച്ചത്..അതുകൊണ്ടാണ് എന്റെ പെണ്ണിന്റെ മാനം ആ കാട്ടാളന്മാരില്‍ നിന്നും രക്ഷിക്കാന്‍ അവന് സാധിച്ചതും..” പൌലോസ് പറഞ്ഞു. ഡെവിള്‍സിന്റെ അറസ്റ്റിനു ശേഷം, ദ്വിവേദിയെ അവര്‍ക്കൊപ്പം കോടതി പോലീസ് റിമാന്റില്‍ വിട്ട ദിവസം പൌലോസും ഇന്ദുലേഖയും വാസുവും ഡോണയ്ക്കും പുന്നൂസിനും റോസ്ലിനും ഒപ്പം പുന്നൂസിന്റെ വീട്ടിലെ സ്വീകരണ മുറിയില്‍ കൂടിയിരിക്കുകയായിരുന്നു. “ഏയ്..ഡോണ്ട് ടോക്ക് നോണ്‍സെന്‍സ് പൌലോസ്..എല്ലാം സ്വയം ചെയ്തിട്ട് എനിക്ക് ഒരു കാരണവും ഇല്ലാതെ ക്രെഡിറ്റ് നല്‍കുന്നു..” ഇന്ദുലേഖ കോപം നടിച്ചുകൊണ്ട് തുടര്‍ന്നു: “നിനക്ക് അറിയുമോ ഡോണ, നിന്റെ ഈ കെട്ടിയവന്‍..സോറി..കെട്ടാന്‍ പോകുന്ന മണവാളന്‍ ചെയ്ത പണി? യു പി ഡിജിപിയെക്കൊണ്ട് കേരളാ ഡിജിപിയെ വിളിപ്പിച്ചു. അദ്ദേഹം നേരില്‍ വെരിഫൈ ചെയ്ത തെളിവുകള്‍ ഉറപ്പിച്ചുകൊണ്ട് ദ്വിവേദിയുടെ കുറ്റസമ്മതം രേഖപ്പെടുത്തി മെയിലും അയപ്പിച്ചു. അതേത്തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാനിയമം ശക്തമായി അനുശാസിക്കുന്ന, ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ല എന്ന കാര്യം ഓര്‍മ്മപ്പെടുത്തി പോലീസ് റിമാന്റില്‍ നിന്നും വാസുവിനെ എത്രയും വേഗം പുറത്തിറക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപി മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി. മുഖ്യമന്ത്രി ആണ് വാസുവിനെ എത്രയും വേഗം മോചിപ്പിക്കണം എന്ന് അവനെ റിമാന്റില്‍ വിട്ട ജഡ്ജിക്ക് സന്ദേശം നല്‍കിയത്. അതോടെ ഡിജിപി ഇതുമായി ബന്ധപ്പെട്ട്
💬 Comments
View all comments