0%

Chapter Title : മൃഗം 33 [Master] [Climax]

Author : Master Read All Parts 1.8K

എനിക്ക് ചാണ്ടിയെ സസ്പെന്റ് ചെയ്തുകൊണ്ട് അയച്ച മെസേജിന്റെ ഒപ്പം ജഡ്ജിയെ വീട്ടില്‍ ചെന്ന് കണ്ട് റിലീസ് ഓര്‍ഡര്‍ വാങ്ങാനുള്ള നിര്‍ദ്ദേശവും ലഭിച്ചു. രാത്രി പത്തുമണിക്ക് കിട്ടിയ സന്ദേശവുമായി ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നാണ് റിലീസ് ഓര്‍ഡര്‍ സൈന്‍ ചെയ്യിച്ചത്..ഫോര്‍മാലിറ്റികള്‍ കഴിഞ്ഞു വാസു പുറത്തിറങ്ങുമ്പോള്‍ സമയം പതിനൊന്നര. പൌലോസ് പറഞ്ഞതനുസരിച്ച് വാസുവിനെ ഉടന്‍ തന്നെ ഞാന്‍ നിന്റെ വീട്ടിലേക്ക് അയച്ചു..അവിടെയെത്തിയ ശേഷമുള്ളത് അവന്‍ പറയട്ടെ..” ഇന്ദു വാസുവിനെ നോക്കി. “ഞാനവിടെ എത്തുമ്പോള്‍ പുറത്ത് ഒരു വണ്ടി കിടപ്പുണ്ടായിരുന്നു..എനിക്ക് അപ്പോള്‍ത്തന്നെ സംശയം തോന്നി..പിന്നെയാണ് ഞാന്‍ കെട്ടിയിട്ട നിലയില്‍ അക്ബര്‍ ഇക്കയെ കണ്ടത്. അദ്ദേഹം എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിരുന്നു. വായില്‍ തിരുകിയിരുന്ന തുണി മാറ്റി കെട്ടഴിച്ചു സ്വതന്ത്രനാക്കിയപ്പോള്‍ ഡെവിള്‍സ് ഉള്ളിലേക്ക് പോയ വിവരം അദ്ദേഹം പറഞ്ഞു. പിന്നെ ഞാന്‍ നേരെ പിന്‍വാതില്‍ ചവിട്ടിപ്പൊളിച്ച് ഉള്ളിലേക്ക് കയറുകയായിരുന്നു...” വാസു പറഞ്ഞു. “ഡെവിള്‍സിനെ അറസ്റ്റ് ചെയ്യാനുള്ള ഓര്‍ഡര്‍ എനിക്ക് കിട്ടുന്നത് വാസു ഇവിടേക്ക് വന്ന ശേഷമാണ്..അതും നിന്റെ ഈ ഇച്ചായന്‍ അങ്ങ് യുപിയില്‍ ഇരുന്നുകൊണ്ട് തന്നെയാണ് സാധിച്ചത്” ഇന്ദു അത് പറഞ്ഞപ്പോള്‍ പൌലോസ് ചിരിച്ചുകൊണ്ട് മുഖം കുനിച്ചു. “എന്റെ മക്കളെ..നിങ്ങളെല്ലാം കൂടി എന്റെ മോളുടെ ദൌത്യം വിജയിപ്പിച്ചു എന്ന് മാത്രമല്ല..അവള്‍ക്ക് ഒരു പോറല്‍ പോലും വരുത്താതെ രക്ഷിക്കുകയും ചെയ്തു. നിങ്ങളോട് നന്ദി പോലും പറയാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല..” പുന്നൂസ് വികാരാധീനനായി. “എന്റെ ഉദരത്തില്‍ ജനിക്കാതെ പോയ മോനാണ് നീ...” റോസ്ലിന്‍ വാസുവിന്റെ അരികിലെത്തി, അവന്റെ ശിരസില്‍ തലോടിക്കൊണ്ട് പറഞ്ഞു. “ഡോണയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് നിസ്സഹായരായി കണ്ട്കൊണ്ടിരുന്ന ഞങ്ങള്‍ക്ക് വാസുവിനെ കണ്ടപ്പോള്‍ ഉണ്ടായ

💬 Comments

View all comments