0%

Chapter Title : മൃഗയ 1 [Indrajith]

Author : Kambikathakal Read All Parts 344
നോക്കി നിൽക്കുന്നു, അവളുടെ കവിളത്തു ഇളം ചുവപ്പ് നിറം പടർന്നു..പെട്ടന്നവൾ കാടുകയറാൻ തുടങ്ങിയ ചിന്തകളെ വഴിമാറ്റി വിട്ടു, വഷളൻ , എങ്കിലും ഉള്ളിൽ എന്തോ.... ആരാ?? വാമനൻ നമ്പൂതിരി പുറത്തെക്ക് വന്നു. ശേഖരൻ നായർ ചേട്ടൻ പറഞ്ഞു വിട്ടതാണ്...അതും പറഞ്ഞു അവൾ അകത്തു കടന്നു. പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്, അയാളെ ചേട്ടൻ എന്ന് പറയേണ്ട കാര്യമില്ലെന്നു, നിലവിട്ടു പെരുമാറുന്നുണ്ട് ഈയിടെയായി, ഞാൻ കാണുന്നില്ലെന്ന് കരുതണ്ട, നല്ല വെളുത്തു മെലിഞ്ഞു, ഉണ്ടക്കണ്ണോട് കൂടിയ ചെറുപ്പക്കാരൻ പ്രിയയോട് മുഷിഞ്ഞു. നമ്പൂരി മുറ്റത്തു മെല്ലെ നടക്കുന്ന ചെറുപ്പക്കാരനെ അടിമുടി നോക്കി താൻ ശേഖരന്റെ.... മരുമകനാണ്.... ആഹ്, ശേഖരൻ പറഞ്ഞിരിക്കുമല്ലോ വടക്കേപുറത്തു ഒരു പ്ലാവ് വീഴാറായി നിൽപ്പുണ്ട്, അധികം വലിപ്പമില്ല...അതു മുറിച്ചു മാറ്റണം, പിന്നെ കമ്പും ചില്ലയുമൊന്നും അവിടെത്തന്നെ ഇട്ടു പോകരുത്, എല്ലാം വെടിപ്പായി ചെയ്യണം. അങ്ങനെ ചെയ്തോളാം തിരുമേനി. താൻ ഒറ്റക്കെ ഉള്ളൂ അല്ലേ? അതേയെന്ന അർത്ഥത്തിൽ അയാൾ തലയാട്ടി. ഹും വാമനൻ നമ്പൂതിരിക്ക് കയച്ചിട്ടു ഇറക്കാൻ പറ്റാത്ത അവസ്ഥയായി, ഈ ചെക്കൻ ഇന്ന് തന്നെ കയറി വരുമെന്ന് വിചാരിച്ചില്ല.. മാത്രവുമല്ല ഭ്രാന്തൻ, പൊട്ടൻ എന്നൊക്കെ പറഞ്ഞിട്ടിപ്പോൾ, ഇയാളെ കണ്ടാൽ....ആഹ് വേഗം പോയി വരാം...
കുട്ടാ, വേഗം ആയിക്കോട്ടെ...എനിക്ക് വൈകാതെ തിരിച്ചെത്തണം...അയാൾ മകനോട് വിളിച്ചു പറഞ്ഞു സാവിത്രി, തങ്കമണി വന്നില്ലേ? അവളെ വിളിച്ചു അയാളുടെ വിളിപ്പുറത്തു നിൽക്കാൻ പറയൂ.. രണ്ട് ദിവസത്തിന് അവൾ ഇല്ല്യാ, മാധവിയോട് പറയാം..സാവിത്രി മറുപടി പറഞ്ഞു ഹ്മ്മ് ആയിക്കോട്ടെ... പഴയ ഒരു സ്കൂട്ടറിൽ കയറി നമ്പൂരിയും മകനും യാത്രയായി..... അതേ, നിങ്ങക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മാധവീന്ന്

💬 Comments

View all comments