0%

Chapter Title : MTech [Richie Rich]

Author : kkstories Read All Parts 1K

അവനോട് ചോദിച്ചു

“അതേല്ലോ...വിവേക്കും ഞാനും ഫ്രണ്ട്‌സ് ആയിരുന്നു. ഞാൻ വഴി ആണ് അവർ പരിചയപ്പെട്ടത്. പിന്നെ അവർ റിലേഷനിൽ ആയി. ഞാൻ ഹംസവുമായി” അവൻ മറുപടി കൊടുത്തു.

“അപ്പോൾ നിനക്ക് ഗേൾഫ്രണ്ട് ഒന്നുല്ലേ...”

അവൻ മെല്ലെ ചിരിച്ചു ...

“ഗേൾഫ്രിണ്ടോ...എനിക്കോ ഒന്ന് പോയെ ചേച്ചി....”

അവൻ മറുപടി പറഞ്ഞു കഴിഞ്ഞതും ചുണ്ട് മെല്ലെ തുടച്ചുകൊണ്ടും കീഴ്ച്ചുണ്ട് വലിച്ചു പിടിച്ചു അതിലേക്ക് പൊട്ടിയിട്ടുണ്ടോ എന്നും നോക്കികൊണ്ടും രേഷ്മ വന്നു. പിന്നാലെ വിവേകും. വിവേകും കാണാൻ ചുള്ളനാണ്. മനുവിനും വിവേകിനും ഏകദേശം ഒരേ ഉയരമാണ്. ഒന്നുടെ നിറവും ഓമനത്തം തോന്നിക്കുന്ന മുഖവും മനുവിനാണ് പക്ഷെ.

“ഐഷു ചേച്ചി...ഇതാണ് ഞാൻ പറഞ്ഞ വിവേക്...എന്റെ ബോയ്ഫ്രണ്ട് ആണ്...”

രേഷ്മ പറഞ്ഞതും വിവേക് ഐശ്വര്യയെ ഒന്ന് ചിരിച്ചു കാണിച്ചു.

പെട്ടെന്നാണ് അത് വഴി നാല് പെൺകുട്ടികൾ നടന്നു പോയത്. അതിൽ ഒരു പെണ്ണ് ഐശ്വര്യയെയും മനുവിനെയും ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു.

നല്ല മോഡേൺ ആണ് ആ പെണ്ണ്, മുടിയൊക്കെ സ്ട്രൈറ് ചെയ്തു കണ്ടാൽ തന്നെയറിയാം നല്ല പണക്കാരിയാണെന്നു. പെട്ടെന്നുള്ള നോട്ടം കണ്ടപ്പോ ഐശ്വര്യയെക്ക് അസ്വസ്ഥത തോന്നി. അവൾ രേഷ്മയെ നോക്കി....

“ഒഹ്ഹ്ഹ്...ഇവളായിരുന്നോ...മൈൻഡ് ചെയ്യണ്ട...മനു സൈഡിലേക്ക് വല്ലോം നോക്കി ഇരുന്നോ....” രേഷ്മ മനുവിനോട് പറഞ്ഞു. അവൻ അതുപോലെ തന്നെ ചെയ്തു.

കാര്യമെന്താ എന്ന് മനസിലാകാതെ ഐശ്വര്യ എല്ലാവരെയും മാറി മാറി നോക്കി. അവളുടെ നോട്ടം കണ്ടിട്ടാവണം രേഷ്മ അവളെ നോക്കി പിന്നെ പറയാമെന്നു അഖ്യം കാണിച്ചു.

അൽപനേരം കഴിഞ്ഞ് രേഷ്മയും ഐശ്വര്യയും ഹോസ്റ്റലിലേക്ക് നടന്നു. വിവേകിനും മനുവിനും ബാസ്കറ്റ് ബോൾ കളിക്കാൻ പോകണമെന്ന് പറഞ്ഞു അങ്ങോട്ട് പോയി.

💬 Comments

View all comments