0%

Chapter Title : MTech [Richie Rich]

Author : kkstories Read All Parts 1K

കോട്ട്...

പാന്റ്സിനും അതെ നിറം. നടക്കുന്ന വഴി ഓരോ ചെക്കന്മാർ ഒകെ അവളെ നോക്കുന്നുണ്ട്. കാണാൻ ഇത്രെയും നല്ല പെണ്ണ് ആയതുകൊണ്ടാണോ അല്ലേൽ പഠിക്കാൻ വരുന്ന കല്യാണം കഴിഞ്ഞ ചേച്ചി ആയതുകൊണ്ടാണോന്ന് അറിയില്ല.

ഹോസ്റ്റലിലേക്ക് പോകുന്ന വഴി കോളേജ് മുഴുവൻ ആലിസ് ടീച്ചർ അവൾക്കു കാണിച്ചു കൊടുത്തു. കല്യാണം കഴിഞ്ഞു പഠിക്കാൻ വരുന്നതുകൊണ്ടാവാം ആലിസിനും അവളോട് പ്രിത്യേക അടുപ്പം തോന്നി.

ആലിസിനോടൊപ്പം ഐശ്വര്യയും സത്യനും ഹോസ്റ്റലിൽ എത്തി. കോളേജിനെക്കാൾ പഴക്കം തോന്നുന്ന ഹോസ്റ്റൽ. പെയിന്റ് ഒക്കെ പോയിട്ടുണ്ട്, എന്നാലും വൃത്തിയായാണ് സൂക്ഷിച്ചിരിക്കുന്നത്. ഐശ്വര്യയുടേം സത്യന്റേം നോട്ടം കണ്ടതും ആലിസിനു കാര്യം പിടികിട്ടി.

“കോളേജ് ഒന്നുടെ പുതുക്കി പണിതായിരുന്നു. അടുത്ത് തന്നെ ഈ ഹോസ്റ്റലും പൊളിച്ചു പണിയും. കയറി വാ...”

അതും പറഞ്ഞു ആലിസ് ടീച്ചർ അവളെയും സത്യനെയും ഒരു സെറ്റയിൽ ഇരുത്തി ഫോം ഫിൽ ചെയ്യാൻ ഏല്പിച്ചു. അതിനു ശേഷം ടീച്ചർ ഒരു കീ ആയി വന്നു അത് അവളുടെ കയ്യിൽ ഏല്പിച്ചു.

“ടു ഷെയറിങ് ആണ് റൂം. 201 ആണ് ഐശ്വര്യയുടെ മുറി. റൂംമേറ്റ് ന്റെ പേര് രേഷ്മ. തന്റെ തന്നെ ക്ലാസ്സിലാണ്‌ പഠിക്കുന്നത്. അപ്പൊ പേടിക്കേണ്ടല്ലോ....വേഗം ബാഗ് വെച്ചിട്ട് ക്ലാസ്സിലേക്ക് ചെന്നിരുന്നോള്ളൂ. രേഷ്മയോട് ഞാൻ പറഞ്ഞേക്കാം....“

ആലീസ് ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു.

സത്യൻ പയ്യെ എഴുന്നേറ്റു അവളെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു. സ്വന്തം മകളായി തന്നെയാണ് അവർ ഐശ്വര്യയെ കണ്ടിരുന്നത്. അതിന്റെ നന്ദിയാണ് ആ കണ്ണുനീർ. അവൾ പയ്യെ സത്യന്റെ കയ്യിൽ പിടിച്ചു.

“മോള് വിഷമിക്കേണ്ട. എപ്പോ വിളിച്ചാലും അച്ഛൻ ഓടി വരും.

💬 Comments

View all comments