0%

Chapter Title : MTech [Richie Rich]

Author : kkstories Read All Parts 1K

നല്ലപോലെ പഠിക്കേ...ഭക്ഷണം ഒക്കെ നല്ലപോലെ കഴിക്കണം...ആഹ്ഹ്ഹ്....എന്നാൽ ഞാൻ ഇറങ്ങിയേക്കുവാ ഇപ്പൊ ഇറങ്ങിയ രാത്രി ആവുമ്പോഴേക്കും അവിടെ എത്താം...പോട്ടെ”

അതും പറഞ്ഞു സത്യൻ അവളുടെ മുടിയിലൂടെ ഒന്ന് കയ്യൊടിച്ചു. നീണ്ട വെളുത്ത വിരലുകൾ കൊണ്ട് അവൾ കണ്ണുനീർ മെല്ലെ തുടച്ചു. സത്യൻ അവിടെ നിന്നും യാത്രയായി. ബാഗുമായി ഐശ്വര്യ റൂമിലേക്ക് നടന്നു. റൂം തുറന്നതും അവൾക്ക് ആശ്വാസമായി. അത്യാവിശം വൃത്തിയും വെടിപ്പുമുള്ള റൂം മെയ്റ്റിനെയാണ് കിട്ടിയേക്കുന്നത്. അവൾ പയ്യെ രേഷ്മയുടെ ഡെസ്കിനു അടുത്തേക്ക് നടന്നു.

അവിടെ രേഷ്മയുടെ ഫാമിലി ഫോട്ടോ വെച്ചിട്ടുണ്ട്. രേഷ്മയും അച്ഛനും അമ്മയും അനിയനുമായിയുള്ള ഫോട്ടോ. കാണാൻ തരക്കേടില്ലാത്ത കുട്ടി പക്ഷെ കുറച്ചു മോഡേൺ ആണെന്നു തോന്നുന്നു....ഐഷ്വര്യ ചിന്തിച്ചു. അവിടെ തൂക്കിയിട്ടിരിക്കുന്ന ഉടുപ്പുകളിൽ കൂടുതലും ക്രോപ്പ്ഡ് ടി ഷർട്ടും ജീൻസുമാണ്.

പിന്നെ കുറെ മേക്കപ്പ് ഐറ്റമസും. തന്റെ ഒക്കെ കാലത്ത് ഇത്തരം ഉഡുപ്പിട്ടാൽ വീട്ടിൽ കേറ്റില്ലായിരുന്നു. രേഷ്മയുടെ ഫ്രീഡം കണ്ടപ്പോൾ അവൾക്ക് ചെറിയ അസൂയ തോന്നി.

ബാഗ് ഒക്കെ വെച്ച് ഒന്ന് ഫ്രഷ് ആയി ഒരുങ്ങിയ ശേഷം ഐശ്വര്യ നേരെ കോളേജിലേക്ക് നടന്നു. അവൾ മടിച്ചു മടിച്ചു ക്ലാസ്സിന്റെ മുന്നിൽ എത്തി. അപ്പോഴേക്കും അവരുടെ ക്ലാസ്സ്‌ ടീച്ചർ എത്തിയിരുന്നു. ഐശ്വര്യയെ കണ്ടതും ടീച്ചർ ചിരിച്ചുകൊണ്ട് അകത്തേക്ക് കേറ്റി.

“എന്റെ പേര് ഡിൻസി...നിങ്ങളുടെ ക്ലാസ്സ്‌ ടീച്ചറാണ്. ആലിസ് ടീച്ചർ പറഞ്ഞെന്നു മോളുടെ കാര്യം...ചെന്നിരുന്നോട്ട...ഞങ്ങൾ ഓരോരുത്തരെ ആയി പരിചയ പെടുകയായിരുന്നു...“

അവൾ പയ്യെ എല്ലാവരെയും നോക്കി ചെറിയ ഒരു ചിരി ചിരിച്ചുകൊണ്ട് അകത്തേക്ക് നടന്നു. ആകെ ഒരു ഇരുപതു പേർ കാണും ക്ലാസ്സിൽ എന്നിട്ട് സ്ഥലം ബാക്കി വന്ന

💬 Comments

View all comments