0%

Chapter Title : MTech [Richie Rich]

Author : kkstories Read All Parts 1K

ഏറ്റവും പിന്നിലെ സീറ്റിലേക്ക് നടന്നു.

അപ്പോഴാണ് അതിനു മുന്നിലെ ബെഞ്ചിൽ ഇരിക്കുന്ന രേഷ്മ അവളെ കൈ പൊക്കി കാണിക്കുന്നത് അവൾ ശ്രദ്ധിച്ചത്. തിരികെ ഒരു ചിരി പാസ്സ് ആക്കിയിട്ട് രേഷ്മയേം നോക്കി ബെഞ്ചിൽ ചെന്നിരുന്നു. രേഷ്മ പിന്നിലേക്ക് നോക്കി ഹായ് പറഞ്ഞു.

“ആലിസ് മിസ്സ്‌ പറഞ്ഞായിരുന്നു ചേച്ചിയുടെ കാര്യം. ഞാനാ ചേച്ചിയുടെ റൂംമെയ്റ്റ്. റൂം ഒക്കെ കണ്ടായിരുന്നോ....” അവൾ ചോദിച്ചു.

“ആഹ്ഹ്ഹ്...കണ്ടു...രേഷ്മയുടെ സ്ഥലം എവിടെയാ...” ഐശ്വര്യ ചോദിച്ചു.

“പാലക്കാട്‌ ആണ് ചേച്ചി.....ആഹ്ഹ്...ഐശ്വര്യ എന്നല്ലേ പേര്...ഞാൻ ഐഷു ചേച്ചി എന്ന് വിളിക്കാം..”

രേഷ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ബി ടെക് പഠിച്ചത് എവിടെയാ...” ഐശ്വര്യ അവളുടെ ബാഗിൽ നിന്നും ഒരു ബുക്ക്‌ പുറത്തേക്കെടുത്തുകൊണ്ട് ചോദിച്ചു.

“ഇവിടെ തന്നെയാണ് പഠിച്ചത്...”

“ഓഹോ...കോളേജ് വിട്ടുപോകാൻ മനസില്ലല്ലേ” ഐശ്വര്യ കളിയാക്കികൊണ്ട് ചോദിച്ചു.

“ഏയ് അതല്ല ചേച്ചി...ഫ്രണ്ട്സ് ഇവിടെ തന്നെ ചേർന്നു...അതാ....”

“ആഹാ....പഴയ ക്ലാസ്സ്‌മേറ്റ്സ് ഉണ്ടോ ഇവിടെ....”

“ആഹ്...ഉണ്ട്....വിവേക്...അവൻ പവർ ഇലക്ട്രോണിക്സ് ആണ്...പിന്നെ ഈ പോത്തും...”

അതും പറഞ്ഞു അവൾ ഐശ്വര്യയുടെ ബെഞ്ചിൽ അടുത്ത് ഇരുന്നുറങ്ങുന്ന ഒരുത്തന്നെ തട്ടി എഴുന്നേൽപ്പിച്ചു. അപ്പോഴാണ് തന്റെ അടുത്ത് ഒരു ആൾ ഇരിക്കുന്നത് തന്നെ ഐശ്വര്യ ശ്രദ്ധിച്ചത്. യൂണിഫോം ഇട്ട ആ പയ്യൻ രാവിലെ തന്നെ ഉറക്കമാണ്. എന്നാൽ രേഷ്മ പറഞ്ഞു കഴിഞ്ഞതും അവൻ കിടന്നുകൊണ്ട് തന്നെ മറുപടി കൊടുത്തു.

“പോത്ത് നിന്റെ തന്ത രാജീവ്‌....”

അവൻ പയ്യെ തല ചെരിച്ചു ഐശ്വര്യയെ നോക്കി. കണ്ണെടുക്കാതെ തന്നെ കുറച്ചു നേരം അവളെ തന്നെ നോക്കികൊണ്ട് കിടന്നു. തിരികെ ഐശ്വര്യ ഒരു പുഞ്ചിരി കൊടുത്തു.

അല്ലേലും ആരായാലും നോക്കിപോകും ഇതുപോലെ വെണ്ണയിൽ

💬 Comments

View all comments