0%

Chapter Title : മുഹബത്ത് 1 [Vashalan]

Author : Vashalan Read All Parts 121415

എല്ലാവരെയും ശാസിക്കുന്ന മട്ടിൽ പറഞ്ഞു:

"മതി മതി, ഈ കൊച്ച് ദൂരയാത്രയൊക്കെ കഴിഞ്ഞ് ഇപ്പോൾ അല്ലേ വന്നു കയറിയത്? പാവത്തിന് നല്ല ക്ഷീണം കാണും. നിങ്ങളൊക്കെ ഇങ്ങനെ വർത്തമാനം പറഞ്ഞ് ശല്യപ്പെടുത്താതെ, അവൾ ഒന്ന് ഫ്രഷ് ആയി റസ്റ്റ് എടുക്കട്ടെ.

ബാക്കി കാര്യങ്ങളൊക്കെ പിന്നെ സംസാരിക്കാം, അവര്ക്ക് എന്തെങ്കിലും ഒക്കെ സംസാരിക്കാന് കാണും അവരെ വെറുതെ വിടു!"

അത് കേട്ടതും ശ്രീരാഗ് ചിരിച്ചുകൊണ്ട് പറഞ്ഞു:

"ഓഹോ, ഞങ്ങൾ ശല്യപ്പെടുത്താൻ വന്നതാണെന്നാണോ ചേട്ടൻ ഈ പറയുന്നത്? ശരി ചേച്ചി, പോയി നന്നായിട്ട് റെസ്റ്റ് എടുത്തോളൂ, നമുക്ക് നാളെ കാണാം."

ഫാസിലും അത് ശരിവെച്ചുകൊണ്ട് പറഞ്ഞു: "ആ ശരി, നമുക്ക് നാളെ കാണാം!"

അത് കേട്ടതും ഹൻസിബ അവരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:

"ഇവരിൽ ഒരാൾ എന്നെ 'ഇത്താ' എന്ന് വിളിച്ച്, അതങ്ങനെ ഇപ്പോഴും കണ്ടിന്യൂ ചെയ്യുകയാണ്. പിന്നെ ശ്രീരാഗും എന്നെ 'ചേച്ചി' എന്ന് വിളിച്ചു.

നിങ്ങളെയൊക്കെ വെച്ച് നോക്കുമ്പോൾ ഞാൻ പ്രായത്തിൽ മൂത്ത ആളായിക്കോട്ടെ, ഇനിയിപ്പോ നിങ്ങൾ രണ്ടും അങ്ങനെത്തന്നെ വിളിച്ചോ, എനിക്ക് വേറെ കുഴപ്പമൊന്നുമില്ല!"

അവളുടെ ആ സംസാരം കേട്ട് എല്ലാവരും ഒന്ന് ചിരിച്ചു. തുടർന്ന് ഹൻസിബ പറഞ്ഞു: "ശരി,

ഞാൻ എന്നാൽ ഒന്ന് പോയി റെസ്റ്റ് എടുക്കട്ടെ, ബാക്കി പിന്നെ കാണാം."

നേരം അപ്പോൾ വൈകീട്ട് ഏകദേശം ഒമ്പത് മണിയോട് അടുത്തിരുന്നു.

അവൾ ഉള്ളിലേക്ക് പോയതോടെ ഞാൻ ഫാസിലിനെയും ശ്രീരാഗിനെയും നോക്കി പറഞ്ഞു: "എന്നാ ശരിടാ, നമുക്ക് നാളെ കാണാം."

അത് കേട്ടതും ഫാസിലും ശ്രീരാഗും കൂടെ എന്നെ കളിയാക്കാൻ തുടങ്ങി: "ആയിക്കോട്ടെ ആയിക്കോട്ടെ അളിയാ, നാളെ കാണാം! എന്തായാലും നാളെ കാണാൻ പറ്റുള്ളൂ എന്ന് ഇത്ത പറഞ്ഞ സ്ഥിതിക്ക് വേറെ വഴിയില്ലല്ലോ!"

അവന്മാരുടെ ആ കളിയാക്കൽ കേട്ട് ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് കൈ കൂപ്പി, "എടാ വെറുതെ വിടാ..." എന്ന് പറഞ്ഞ് റൂമിലോട്ട് കയറി വാതിലടച്ചു.

അങ്ങനെ റൂമിന്റെ വാതിലടച്ച് ഞങ്ങൾ ആ ഏകാന്തതയിലേക്ക് തിരിഞ്ഞ ആ നിമിഷം, പുറത്തുനിന്ന് കൂട്ടുകാരുടെ തമാശകളുടെ അലയൊലികൾ പൂർണ്ണമായി അണഞ്ഞുപോയിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനും യാത്രയുടെ ക്ഷീണത്തിനും ഒടുവിൽ

💬 Comments

View all comments