Chapter Title : മുഹബത്ത് 1 [Vashalan]
അവൾ ഇങ്ങോട്ട് വരുന്നതിന്റെയും വിശേഷങ്ങളൊക്കെ ഫോൺ ചെയ്ത് പറഞ്ഞു.
ആ വാർത്ത കേട്ട് വീട്ടിലുള്ള എല്ലാവരും വലിയ സന്തോഷത്തോടെയാണ് അത് സ്വീകരിച്ചത്.
പിന്നെ ഞാൻ രാമേന്ദ്രൻ ചേട്ടനോട് ഫ്ലാറ്റിന്റെ കാര്യം സംസാരിച്ചു: "ചൊട്ടാ, തൽക്കാലം ഞങ്ങൾ വേറെ ഫ്ലാറ്റ് ഒന്നും നോക്കുന്നില്ല. അവൾ ഇവിടെ വന്നു കഴിഞ്ഞിട്ട് പയ്യെ മാറാം എന്നാണ് ഞങ്ങളുടെ തീരുമാനം."
അത് കേട്ടതും ചേട്ടൻ സന്തോഷത്തോടെ പറഞ്ഞു: "ഹാ, അതാണ് നല്ലത് ഷാജു. അവൾ കുവൈറ്റിലേക്ക് വന്ന് ഈ നാടൊക്കെയായി ഒന്ന് ഇണങ്ങി കഴിഞ്ഞിട്ട് മതി വേറെ ഫ്ലാറ്റിലേക്ക് മാറുന്നത്
അതവരെ ഇവിടെത്തന്നെ നില്ക്കുന്നതാണ് നല്ലത്."
അതിന് ശേഷം റൂമിൽ ഒപ്പമുള്ള ഫാസിലിനോടും ശ്രീരാഗിനോടും ഞാൻ ഈ കാര്യം പ്രത്യേകം എടുത്തുപറഞ്ഞു:
"ഡാ, ഞാൻ എന്റെ ഭാര്യയെ കുവൈറ്റിലേക്ക് ഇങ്ങോട്ട് കൊണ്ടുവരുന്നുണ്ട്. അവൾ കുറച്ചുമാസം നമ്മളുടെ കൂടെ ഇവിടെ ഉണ്ടാകും. അത് കഴിഞ്ഞാൽ ഞങ്ങൾ വേറെ ഫ്ലാറ്റ് നോക്കി മാറും.
അതുവരെ ആരും എന്നെ നാറ്റിക്കരുത്. പ്ലീസ്! നിങ്ങളെക്കുറിച്ച് നല്ലത് മാത്രമേ ഞാൻ അവളോട് ഇതുവരെ പറഞ്ഞിട്ടുള്ളൂ, ആ ഒരു നല്ല ഇമേജ് നിങ്ങൾ കളയരുത്."
ഇത് കേട്ടതും അവന്മാര് രണ്ടുപേരും ചിരിച്ചുകൊണ്ട് എന്നെ കളിയാക്കാൻ തുടങ്ങി: "ഓഹോ! ഇപ്പോൾ നമ്മൾ മാത്രമായി മോശക്കാർ, അളിയൻ മാത്രം നല്ല മാന്യനായി!
ഞങ്ങൾ എന്തായാലും ഈ ഇണപ്രാവുകളെ ശല്യം ചെയ്യാൻ ഒന്നും അങ്ങോട്ട് വരില്ലേ..."
അവർ കളിയാക്കുന്നത് കണ്ടിട്ട് ഞാൻ വീണ്ടും കാര്യമായി തന്നെ പറഞ്ഞു: "ഡാ, അങ്ങനെ ഒന്നും ഒഴിവാക്കല്ലേടാ, അവൾക്ക് നല്ല കമ്പനി ഒക്കെ കൊടുക്കണം.
അവൾ നാട്ടിൽ നിന്ന് ഇതുവരെ
💬 Comments
View all comments