Chapter Title : മുഹബത്ത് 1 [Vashalan]
കൂടുതൽ ഇല്ലേ? പിന്നെന്താ എന്നെ ഇത്താ
എന്ന് വിളിക്കുന്നത്?"
അത് കേട്ടതും ഫാസിൽ ഒരു കുസൃതിച്ചിരിയോടെ മറുപടി പറഞ്ഞു:
"അതല്ലേ ഇത്താ, ഷാജഹാനിക്കയ്ക്ക് നമ്മളെക്കാളും പ്രായക്കൂടുതൽ ഉണ്ടല്ലോ. അപ്പോൾ ഇക്കയുടെ ഭാര്യയല്ലേ, അതുകൊണ്ട് ആ ഒരു ബഹുമാനത്തിന് വിളിച്ചുപോയതാ. ഞങ്ങൾ തമ്മില് അങ്ങനെ നോക്കാറില്ല എങ്കിലും"
അതുകേട്ട് ഹൻസിബ ഒന്ന് ആലോചിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു:
"അതൊക്കെ ശരിയാണ്. അതുകൊണ്ട് എന്നെ ഇത്താ എന്ന് വിളിക്കണമെന്നില്ല, പേര് വിളിച്ചാൽ മതിയേ."
അത് കേട്ടുകൊണ്ട് ഞാൻ ഉടനെ ഇടയിൽ കയറി പറഞ്ഞു:
"അതെയെടാ, നീ പിന്നെ എന്തിനാ വെറുതെ അങ്ങനെ വിളിക്കുന്നത്? അവൾ പറഞ്ഞതുപോലെ പേര് വിളിച്ചാൽ പോരെ?"അല്ലെങ്കില് വേണ്ട നീ വിളിച്ച
സ്ഥിതിക്ക് ഇനി മാറ്റേണ്ട ഇത്ത എന്ന് തന്നെ വിളിച്ചാല് മതി അതാ നല്ലത്.
ഞാന് അങ്ങനെ ഉറപ്പിച്ചു പറഞ്ഞതും ഹൻസിബയും ഫാസിലും ഒന്ന് ചിരിച്ചു. തുടർന്ന് ഹൻസിബ ചെറിയ ആകാംക്ഷയോടെ ചോദിച്ചു:
"പിന്നെ... ശ്രീരാഗ് എന്തേ? അവൻ എന്താ വരാത്തത്?"
ഞാൻ മറുപടി പറഞ്ഞു:
"അവന് പെട്ടെന്ന് ഒരു അർജന്റ് മീറ്റിംഗ് വന്നു, അതുകൊണ്ടാണ് വരാൻ പറ്റാത്തത്. എന്തായാലും നമ്മൾ ഫ്ലാറ്റിൽ എത്തുമ്പോൾ അവനുണ്ടാകും, അപ്പോൾ കാണാമല്ലോ."
അവൾ തലയാട്ടിക്കൊണ്ട് ചോദിച്ചു: "ഇവിടുന്ന് ഫ്ലാറ്റിലോട്ട് കുറെ ദൂരം ഉണ്ടോ?"
മുൻസീറ്റിലിരുന്ന രാമേന്ദ്രൻ ചേട്ടൻ തിരിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു: "ഇല്ല മോളെ, അടുത്താണ്. ഒരു 10 മിനിറ്റ് കൂടെയുള്ളൂ, ഇപ്പോൾ എത്തും."
അതിന് ശേഷം നാട്ടിലെ വിശേഷങ്ങളിലേക്ക് സംഭാഷണം നീണ്ടു. ഹൻസിബ അല്പം വിഷമത്തോടെ പറഞ്ഞു: "നാട്ടിലെ വീടും ബാക്കി കാര്യങ്ങളുമൊക്കെ വിട്ടുനിന്നതിന്റെ ചെറിയൊരു വിഷമം ഒക്കെ
💬 Comments
View all comments