0%

Chapter Title : മുഹബത്ത് 11 [Vashalan]

Author : Vashalan Read All Parts 150.5K

വരുന്നത്! മുമ്പ് എനിക്ക് പനി പിടിച്ചാൽ ആരും ഉണ്ടാവില്ല കൂടെ.

അതേപോലെ ശരീരം മൊത്തം ഒരു സുഖവും ഉണ്ടാവില്ല. ഇപ്പോൾ നീ ഉള്ളതുകൊണ്ട് മാത്രമാണ് എനിക്ക് ഇപ്പോഴൊരു സമാധാനമുള്ളത്. പണ്ടൊക്കെ ഞാൻ ഒറ്റയ്ക്കായിരുന്ന സമയത്ത് പനി പിടിച്ചിട്ടുണ്ടെങ്കിൽ, ഗുളിക കഴിച്ചു ഇങ്ങനെ വെറുതെ ഒറ്റക്ക് കിടക്കുകയാണ് പതിവ്. പിന്നെ ഹോട്ടലിൽ നിന്ന് എന്തെങ്കിലും ഫുഡ്

ഓർഡർ ചെയ്യും, അത് കഴിക്കുക, ഗുളിക കഴിക്കുക, വീണ്ടും കിടക്കുക... ടിവിയും ഫോണും നോക്കി അങ്ങനെ ദിവസങ്ങൾ തള്ളിനീക്കും. അന്നൊക്കെ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു.

നീ ഉള്ളതുകൊണ്ട് ഇപ്പോള് കാര്യങ്ങളൊക്കെ എത്ര എളുപ്പം ആണ്."

അതുകേട്ട് അവൾ എന്റെ തോളിൽ കൈവെച്ച്, കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു:

"അത് പിന്നെ എന്റെ കടമയല്ലേ? സ്വന്തം ഭർത്താവിന് ഒരു അസുഖം വന്നിട്ടുണ്ടെങ്കിൽ പിന്നെ നോക്കേണ്ടതും ശുശ്രൂഷിക്കേണ്ടതുമൊക്കെ എന്റെ കടമയല്ലേ പിന്നെ..."

അവളുടെ സംസാരം കേട്ട് ഞാൻ സ്നേഹത്തോടെയും കളിയാക്കിയും ചിരിച്ചുകൊണ്ട് പറഞ്ഞു:

"ഓഹോ... വലിയ കടമയൊക്കെ ചെയ്യുന്ന ആളാണൊ?...!"

എന്ന് പറഞ്ഞതും, അവൾ കണ്ണിന് ഒരു

പ്രത്യേക ഭാവം നൽകി ചിരിച്ചുകൊണ്ട് ചോദിച്ചു:

"അതെന്താ... ഞാൻ കടമയൊന്നും ചെയ്യുന്നില്ലേ?ഏ? ഇക്കയുടെ ഇഷ്ടത്തിനനുസരിച്ച് ഞാന് നല്കുന്നില്ലേ?"

ഞാൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവളെ നോക്കി പറഞ്ഞു:

"ഉവ്വേ ഉവ്വേ... എന്റെ ഇഷ്ടത്തിനൊക്കെ എല്ലാത്തിനും കൂടെ നിൽക്കുന്നുണ്ടല്ലോ. ഭർത്താവിന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കുന്ന ഒരു നല്ല ഭാര്യയല്ലേ നീ..."

അതുകേട്ട് അവൾ ഉറക്കെ ഒന്ന് ചിരിച്ചു. ആ ചിരി മാറും മുൻപ് ഞാൻ അവളുടെ കണ്ണിലേക്ക് നോക്കിക്കൊണ്ട് പെട്ടെന്ന് ചോദിച്ചു:

"അതൊക്കെ പോട്ടെ... ഭാര്യയുടെ കടമ ചെയ്യുന്ന ഭർത്താവിന്റെ ഇഷ്ടത്തിനൊക്കെ നിൽക്കുന്ന ആളായ

💬 Comments

View all comments