0%

Chapter Title : മുഹബത്ത് 11 [Vashalan]

Author : Vashalan Read All Parts 144.2K

പറഞ്ഞു:

"ആ, എനിക്ക് അസുഖം വന്നാൽ ഞാൻ ഇങ്ങനെയൊക്കെ തന്നെയാ ചെയ്യുക. അപ്പൊ മോൻ ഞാൻ പറയുന്നത് കേട്ട്... അനുസരിച്ച്... കിടക്ക്. എന്നെ കെട്ടിയാൽ ഇത്തിരിയൊക്കെ കഷ്ടപ്പെടേണ്ടി വരും, അതോർത്തോ."

അത് കേട്ട് ഞാൻ പതുക്കെ മൂളി കൊണ്ട്:

"ആയിക്കോട്ടെ..."

അവൾ എന്നെ തട്ടിഎഴുന്നേൽപ്പിച്ച് റൂമിലേക്ക് തിരികെ പോകാൻ ആംഗ്യം കാട്ടി. ഞാൻ അങ്ങോട്ട് നടക്കാൻ തുടങ്ങിയപ്പോൾ അവളോട് പറഞ്ഞു:

"നീയുംകൂടി വാ... ഇങ്ങനെ ഒറ്റയ്ക്ക് കിടന്ന് എനിക്ക് ബോറടിക്കുന്നു."

അവൾ അടുക്കളയുടെ ഭാഗത്തേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു:

"ഞാൻ വേഗം പോയി ബാക്കി കിടക്കുന്ന പണികളൊക്കെ തീർത്തിട്ട് ഇപ്പോൾ തന്നെ വരാം."

അതുകേട്ട് ഒരു ചെറിയ നിരാശയോടെയും പരിഭവത്തോടെയും ഞാൻ റൂമിലേക്ക് നടന്നു. കട്ടിലിൽ ചെന്ന് കിടന്ന് ഞാൻ അവൾ വരുന്നതും കാത്ത് മിണ്ടാതെ കിടന്നു.

അടുക്കളയിലെ പണികളൊക്കെ തീർത്ത് അല്പസമയം കഴിഞ്ഞപ്പോൾ അൻസിബ റൂമിലേക്ക് വന്നു. മുഖത്തൊരു കുസൃതിച്ചിരിയോടെ ബാത്റൂമിൽ പോയി മുഖമൊക്കെ കഴുകി ഫ്രഷായി അവൾ നേരെ കട്ടിലിലേക്ക് വന്നു.

ഞാൻ കിടന്നിരുന്ന ഇടത്തേക്ക് അവൾ വന്നതും ഞാൻ അവളെ എന്റെടുത്തേക്ക് വലിച്ചു ചേർത്ത് കെട്ടിപ്പിടിച്ചു.

അതുകണ്ട് അവൾ ഒന്നു ചിരിച്ചുകൊണ്ട്

കളിയാക്കിപ്പറഞ്ഞു:

"പനിയാണെന്ന് പറഞ്ഞിട്ട് ഒരു തളര്ച്ചയും കാണുന്നില്ലല്ലോ... കിടപ്പും പിടുത്തവും കണ്ടാൽ ആരും പറയില്ല രാവിലെ നല്ല കടുത്ത പനി പിടിച്ചു കിടന്ന ആളാണെന്ന്."

അവളുടെ കളിയാക്കൽ കേട്ട് ഞാൻ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് അവളെ ഒന്നുകൂടി നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു:

"വെറുതെ ഇങ്ങനെ കിടന്നു കിടന്ന് എനിക്ക് ബോറടിക്കുന്നു മോളെ... ഒട്ടും സുഖമില്ലാത്ത പരുപാടി ആണ് ഈ പനി

💬 Comments

View all comments