0%

Chapter Title : മുഹബത്ത് 11 [Vashalan]

Author : Vashalan Read All Parts 140.2K

മതി"

പക്ഷേ അവൾ വിട്ടുകൊടുക്കാൻ ഭാവമില്ലായിരുന്നു. കുറച്ചുകൂടി ഗൗരവത്തിൽ

അവൾ പറഞ്ഞു:

"അതൊന്നും നോക്കിയിരുന്നാൽ ശരിയാവില്ല, ഇപ്പൊ കഞ്ഞി തന്നെ കുടിക്കാൻ നോക്ക്."

അങ്ങനെ അവളുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ ഡൈനിങ് ടേബിളിൽ ഇരുന്നു. അവൾ നല്ല ചൂടുള്ള കഞ്ഞി പ്ലേറ്റിലേക്ക് പകർന്ന്, അതിന്റെ ഒപ്പം പപ്പടവും പൊട്ടിച്ചിട്ടു;

ഒപ്പം മീൻകറിയും എടുത്തു വെച്ചു. മീൻകറിയുടെ നല്ല മണം വന്നപ്പോൾ എനിക്ക് ചെറിയൊരു വിശപ്പ് തോന്നി.

അവൾ കഞ്ഞിയിലേക്ക് മീൻകറിയുടെ ചാറൊഴിച്ച്, നല്ലൊരു കഷ്ണം മീനും വെച്ച് എനിക്ക് തന്നു. ഞാൻ അവളുടെ നിർബന്ധത്തിന് വഴങ്ങി, പപ്പടവും മീനും ചേർത്ത് ചൂടുള്ള കഞ്ഞി പതുക്കെ കുടിച്ചുതുടങ്ങി.

കഞ്ഞിയും കുടിച്ചു കഴിഞ്ഞ് ഞാൻ

എഴുന്നേറ്റ് ലിവിങ് റൂമിലെ സോഫയിൽ ചെന്ന് ഒന്ന് കിടന്നു. ടിവി ഓൺ ചെയ്യാൻ വേണ്ടി റിമോട്ട് എടുത്തതും, അടുക്കളയിൽ നിന്ന് ഓടിയെത്തിയ അൻസിബ എന്റെ കയ്യിൽ നിന്ന് റിമോട്ട് വാങ്ങി വെച്ചിട്ട് ഗൗരവത്തോടെ പറഞ്ഞു:

"ടിവിയൊന്നും കാണാൻ നിൽക്കണ്ട,റൂമിൽ പോയി കിടന്ന് വിശ്രമിക്ക്. കഞ്ഞി കുടിക്കാനും മരുന്ന് കഴിക്കാൻ വേണ്ടി മാത്രമാണ് ഞാൻ നിന്നെ എഴുന്നേൽപ്പിച്ചത്."

അവൾ കയ്യിൽ കരുതിയിരുന്ന പനഡോളിന്റെ ഗുളിക എന്റെ കയ്യിൽ തന്നു. ഒപ്പം ഒരു ഗ്ലാസ് വെള്ളവും നീട്ടി.

അത് വാങ്ങി വിഴുങ്ങിക്കൊണ്ട് ഞാൻ പരിഭവത്തോടെ പറഞ്ഞു:

"എന്താടീ ഇത്... ഇതെന്താ ജയിലോ? ഒരാള്ക്ക് പനി വന്നാല് full-time റെസ്റ്റ് എടുക്കണോ?നിനക്കൊക്കെ അസുഖവും വന്നിട്ടുണ്ടെങ്കിൽ ഇതുപോലെ ഒന്നും ചെയ്യാതെ ഇരിക്കുമോ? എന്നെ ഇങ്ങനെ

അടച്ചുപൂട്ടിയിട്ടിരിക്കുകയാണല്ലോ പടച്ചോനെ. എന്ത് കഷ്ടമാണ് ഇത്"

അവൾ ഒട്ടും കൂസാതെ കൈകൾ കെട്ടിപ്പിടിച്ചുകൊണ്ട് മറുപടി

💬 Comments

View all comments