Chapter Title : മുഹബത്ത് 11 [Vashalan]
പറഞ്ഞു:
"ഇല്ലടാ... എനിക്ക് സാധാരണ അങ്ങനെ തെറ്റാറില്ല. ഇത്രയും ഡിലേ ആകുന്നത് ഇതാദ്യമായിട്ടാണ്. പിന്നെ ഇവിടെ വന്നതിനു ശേഷം ചിലപ്പോ ആ ഗുളികകളൊക്കെ കഴിക്കുന്നത് കൊണ്ടായിരിക്കും ഇങ്ങനെ വരുന്നത്..."
അവൾ അത് പറഞ്ഞപ്പോൾ, രാമചന്ദ്രൻ ചേട്ടൻ എന്നോട് പണ്ട് പറഞ്ഞ ഒരു കാര്യം പെട്ടെന്ന് എന്റെ ഓർമ്മയിലേക്ക് വന്നു—"എപ്പോഴും ഇത്തരം ഗുളികകൾ കഴിക്കരുത്, അത് അവരുടെ ആരോഗ്യത്തെ ബാധിക്കും" എന്ന് ചേട്ടൻ പറഞ്ഞത്.
ആ ഓർമ്മ മനസ്സിൽ വന്നുവെങ്കിലും, ഞാൻ അതൊന്നും അവളോട് പുറത്തുപറയാൻ നിന്നില്ല.
ഞാൻ അവളോട് കുഴപ്പമൊന്നുമില്ലാത്തതുപോലെ മൂളി:
"ആ... ശരിയായിരിക്കും, അതുകൊണ്ടായിരിക്കും."


അവളുടെ ആ ചൂടറിഞ്ഞ് ആ കിടപ്പിൽ കിടന്ന് ഞാൻ അറിയാതെ വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണു.
കുറച്ചു കഴിഞ്ഞപ്പോൾ അൻസിബ തോളിൽ തൊട്ടുവിളിക്കുമ്പോഴാണ് ഞാൻ കണ്ണുതുറക്കുന്നത്. സമയം നോക്കിയപ്പോൾ ഉച്ചതിരിഞ്ഞ് രണ്ടുമണി കഴിഞ്ഞിരിക്കുന്നു.
അവൾ എന്നോട് പറഞ്ഞു:
"ഷാജു... എണീക്ക്, ചോറ് കഴിക്കാറായി. സമയം ഒത്തിരിയായി."
ഞാൻ കട്ടിലിൽ നിന്ന് പതുക്കെ എഴുന്നേറ്റിരുന്നു. നോക്കിയപ്പോൾ രാവിലെയുണ്ടായിരുന്ന ആ പനിയൊക്കെ പടിപടിയായി കുറഞ്ഞിട്ടുണ്ടായിരുന്നു.
ശരീരത്തിന് അത്യാവശ്യം ഒരു ഉന്മേഷമൊക്കെ തോന്നുണ്ടെങ്കിലും, പനി പൂർണ്ണമായി വിട്ടുമാറിയിട്ടില്ലാത്ത ഒരു അവശത ബാക്കിയുണ്ടായിരുന്നു.
ഞാൻ ഫ്രഷായി ഡൈനിങ് ടേബിളിനടുത്തേക്ക് ചെന്നപ്പോൾ അവൾ എനിക്കായി കഞ്ഞി എടുത്തു വെച്ചിട്ടുണ്ടായിരുന്നു. അവൾ ഗൗരവത്തോടെ പറഞ്ഞു:
"ഇന്ന് ഇനി ചോറൊന്നും കഴിക്കേണ്ട, ഷാജു കഞ്ഞി കുടിച്ചാൽ മതി. ഉള്ളിലെ പനിയുടെ ചൂടൊക്കെ പൂർണ്ണമായി വിട്ടുപോവട്ടെ."
എനിക്ക് കഞ്ഞി കുടിക്കുന്നത് ഒട്ടും താല്പര്യമില്ലാത്ത കാര്യമാണ്. ഞാൻ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു:
"എനിക്ക് കഞ്ഞി കുടിക്കാൻ ഒട്ടും താല്പര്യമില്ലേ... എനിക്ക് കഞ്ഞി പറ്റൂല്ല. ചോറ്
💬 Comments
View all comments