0%

Chapter Title : മുഹബത്ത് 14 [Vashalan]

Author : Vashalan Read All Parts 152.8K

അടിച്ച് പൊളിച്ചു വന്നതിന്റെയൊരു

അഹങ്കാരമാണ്. വന്ന് വന്ന് ചോദ്യങ്ങൾ കൂടിയല്ലോടാ... നിങ്ങളുടെ ഈ ബ്രേക്ക് ഇല്ലാത്ത വർത്തമാനമൊക്കെ ഒന്ന് നിർത്തി ഈ ചായ കുടിക്ക്."

"അതെയതെ, ഇവരുടെ വായ അടപ്പിച്ചില്ലെങ്കിൽ ഇവർ ഇന്ന് മുഴുവൻ ഈ വർത്തമാനം തന്നെ പറഞ്ഞു കൊണ്ടിരിക്കും," ഹൻസിബ അടുക്കളയിൽ നിന്ന് ഒരിടവേളയിൽ വിളിച്ചുപറഞ്ഞു.

അതുകേട്ട് ഹാളിൽ വീണ്ടും കൂട്ടച്ചിരി ഉയർന്നു.

ചായ കുടിയൊക്കെ കഴിഞ്ഞ് രാമേന്ദ്രൻ ചേട്ടൻ തന്റെ ഫോൺ എടുത്തു നോക്കിക്കൊണ്ട് സോഫയിലേക്ക് ചാരിയിരുന്നു. ഫാസിലും ശ്രീരാഗും ഒഴിഞ്ഞ ചായ ഗ്ലാസുകൾ ഡൈനിംഗ് ടേബിളിൽ വെച്ചുകൊണ്ട് കസേരകളിൽ തന്നെ ഇരുന്നു.

ശ്രീരാഗ് കണ്ണിറുക്കിക്കൊണ്ട് എന്നെ നോക്കി ചോദിച്ചു: "എടാ ഷാജു, ഇന്ന് വെള്ളിയാഴ്ചയാണല്ലോ... എങ്ങോട്ടെങ്കിലും

പുറത്തേക്കൊന്ന് കറങ്ങാൻ ഇറങ്ങിയാലോ? അതോ നിങ്ങൾ രണ്ടുപേരും കൂടി റൂമിൽ അടച്ചിരുന്ന് എന്തെങ്കിലും 'പ്രത്യേക പരിപാടികൾ' പ്ലാന് ചെയത് വെച്ചിട്ടുണ്ടോ?"

അവന്റെ ആ ചോദ്യം കേട്ടതും രാമേന്ദ്രൻ ചേട്ടൻ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു: " ഇവന്മാരെ ഇന്ന് ഫ്ലാറ്റിൽ അടച്ചിടരുത്, ഇപ്പോള് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയാൽ കുറഞ്ഞപക്ഷം നിങ്ങള്ക്ക് എങ്കിലും ഇവിടെ ഒന്ന് സ്വസ്ഥമായി കിടന്നുറങ്ങാം. ഇവർ ഉള്ളപ്പോൾ എന്റെ കാര്യം കണക്കാണ്"

ഇതുകേട്ട ഹൻസിബ ഒരു കള്ളച്ചിരിയോടെ കയ്യിലെ തുണിയുമായി മുന്നോട്ട് വന്നു പറഞ്ഞു: "അതിന് ഇവരെങ്ങനെയാ ചേട്ടാ പുറത്തുപോകുന്നത്? ഇന്നലെ നാട്ടിൽ നിന്നെത്തിയിട്ട് ക്ഷീണം മാറിയിട്ടില്ലെന്ന് പറഞ്ഞ് ഇത്രയും നേരം കിടന്നുറങ്ങിയതല്ലേ ഉള്ളൂ.മാത്രവുമല്ല എനിക്ക് ഫ്ലാറ്റ് ഒക്കെ ഒന്ന് അടക്കി ഒതുക്കി വെക്കാന് ഉണ്ട്, അതിന്

എനിക്ക് ഒരു കൈ സഹായം വേണം, ഇനി കറങ്ങാൻ പോയാൽ ബാക്കി കിടക്കുന്ന പണിയുടെ കാര്യത്തില്

💬 Comments

View all comments