Chapter Title : മുഹബത്ത് 14 [Vashalan]
എന്നെ കൂടുതൽ അടുപ്പിച്ചുപിടിച്ചു.
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു: "എടീ, നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ?"
അവൾ ഒപ്പമുള്ള ചെറിയൊരു ചിരിയോടെ തിരിച്ചു ചോദിച്ചു: "എന്ത് പറയാൻ?"
ഞാൻ അവളുടെ തോളിൽ കൈകൾ വെച്ച് ഒരുകള്ളച്ചിരിയോടെ പറഞ്ഞു: "അതല്ല...
ഞാൻ എന്തെങ്കിലും വിചാരിയ്ക്കുമോ എന്ന് കരുതി നീ വല്ലതും പറയാതെ മാറ്റിപ്പിടിക്കുന്നുണ്ടോ എന്ന് ചോദിച്ചതാ. അതായത്, വേറെ എപ്പോഴെങ്കിലും പറയാം എന്ന് വെച്ച് മനസ്സിൽ എന്തെങ്കിലും ഒതുക്കിവെച്ചിട്ടുണ്ടോ എന്ന്."
അത് കേട്ടതും അവൾ ചെറുതായി ഒന്ന് പതറി, മുഖത്ത് ചെറിയൊരു നാണവും ചിരിയും ഒരേസമയം വിടർന്നു.
അത് കണ്ടതും ഞാൻ അവളുടെ കൈകൾ എന്റെ കൈകളിലേക്ക് കോർത്തുപിടിച്ചുകൊണ്ട് സ്നേഹത്തോടെ പറഞ്ഞു: "എടീ, നിനക്ക് എന്ത് വേണമെങ്കിലും എന്നോട് തുറന്നുപറയാം.
അതിന് നീ യാതൊരുവിധ മറയും വിചാരിക്കേണ്ട. 'ഞാൻ എന്ത് കരുതും' എന്ന് കരുതി നീ ഒന്നും പറയാതെ ഇരിക്കരുത്. പിന്നെ, ഇപ്പോൾ പറയാൻ പറ്റിയ സാഹചര്യം അല്ലെങ്കിലോ അല്ലെങ്കിൽ എന്തെങ്കിലും വിഷമം കൊണ്ടോ ആണെങ്കിൽ, പിന്നീട് എപ്പോഴെങ്കിലും
പറഞ്ഞാലും മതി. ഇതൊക്കെ ഞാൻ നിന്നോട് നേരത്തെയും പറഞ്ഞിട്ടുള്ളതല്ലേ... ഞാൻ ജസ്റ്റ് ഒന്ന് ഓർമ്മിപ്പിച്ചെന്നേയുള്ളൂ."
എന്റെ ആ വാക്കുകൾ കേട്ടതും അവളുടെ കണ്ണുകൾ ഒന്നുകൂടി തിളങ്ങി. അവൾ ഒന്നും മിണ്ടാതെ എന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് എന്നെ കൂടുതൽ ഇറുകെപ്പുണർന്നു.


ഞാൻ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പതുക്കെ പറഞ്ഞു: "നിനക്കൊന്നും പറയാനില്ലെങ്കിൽ, ഞാൻ ഒരു കാര്യം പറയാം. നീ ഇതിൽ ടെൻഷനാവൊന്നും വേണ്ട, എനിക്ക് പറയണമെന്ന് തോന്നിയതുകൊണ്ട് ഞാൻ പറയുന്നതാണ്...
എനിക്കതിൽ ഒരു കുഴപ്പവുമില്ല."
അത് കേട്ടതും
💬 Comments
View all comments