0%

Chapter Title : മുഹബത്ത് 14 [Vashalan]

Author : Vashalan Read All Parts 145.9K

നിന്നും വെള്ളം വീഴുന്ന ശബ്ദവും ഫാസിലിന്റെയും ശ്രീരാഗിന്റെയും സംസാരവും ചെറുതായി കേൾക്കാമായിരുന്നു. അവർ യാത്രയുടെ ക്ഷീണം മാറ്റാൻ കുളിക്കാനും വസ്ത്രം മാറാനുമായി തിരക്കിലാണ്.

ആ തക്കം നോക്കി രാമേന്ദ്രൻ ചേട്ടൻ

ഹൻസിബയോട് അല്പം കൂടി അടുത്ത് നിന്നു. അവളുടെ അരക്കെട്ടിലൂടെ പതുക്കെ കൈകൾ ചുറ്റിപ്പിടിച്ചുകൊണ്ട് ചേട്ടൻ ഒരു ചെറിയ നെടുവീർപ്പോടെ പറഞ്ഞു: "പിന്നെ, ഇവന്മാർ ഇങ്ങോട്ട് തിരിച്ചു വന്നു കഴിഞ്ഞ സ്ഥിതിക്ക്...

ഇനി നമ്മുടെ രാത്രികളിലെ പരിപാടികൾ മാത്രമല്ല, പകൽ സമയങ്ങളിൽ പോലും ഇനി ഒന്നും നടക്കില്ലല്ലോ. ഇവന്മാർ ഫ്ലാറ്റിൽ ഉള്ളപ്പോൾ നമുക്ക് സ്വാതന്ത്ര്യം കിട്ടില്ല."

ഹൻസിബ ഒന്നു പുഞ്ചിരിച്ചു. കണ്ണുകളിൽ ചെറിയൊരു നിരാശയോടൊപ്പം വല്ലാത്തൊരു കുസൃതിയും തിളക്കവുമാണ് ഉണ്ടായിരുന്നത്. അവൾ ചേട്ടന്റെ മാറിൽ കൈവെച്ചുകൊണ്ട് പതുക്കെ പറഞ്ഞു:

"അതുശരിയാണ്... ഇനി ഇവരെല്ലാം ഇവിടെയുള്ളതുകൊണ്ട് പഴയതുപോലെ നമുക്ക് എപ്പോഴും സ്വാതന്ത്ര്യമുണ്ടാകില്ല. ഇനി അത്തരം കാര്യങ്ങളൊക്കെ ഇവർ ഇല്ലാത്തപ്പോൾ മാത്രമേ നടക്കൂ..."

റൂമിനുള്ളിൽ നിന്നും വസ്ത്രങ്ങളെല്ലാം മാറി, ഫ്രഷായി ഫാസിലും ശ്രീരാഗും ഹാളിലേക്ക് കടന്നുവന്നു. അവരുടെ വരവ് കണ്ടതും ഹൻസിബ ഒരു ചിരിയോടെ അവരോട് ചോദിച്ചു:അപ്പൊ യാത്രയൊക്കെ കഴിഞ്ഞു വന്നല്ലോ...

പിന്നെ, നാട്ടിൽ നിന്ന് ഇത്തവണ സ്പെഷ്യൽ ആയി എന്തൊക്കെയാണ് കൊണ്ടു വന്നിട്ടുള്ളത്?"

അതു കേട്ടതും ശ്രീരാഗ് കയ്യിലുണ്ടായിരുന്ന പൊതി മേശപ്പുറത്തേക്ക് വെച്ചുകൊണ്ട് പറഞ്ഞു: "പിന്നെന്താ... നല്ല അസ്സൽ ബീഫും ഒപ്പം പൊതിഞ്ഞയച്ച ചൂടുള്ള പത്തിരിയും ഉണ്ട്.

പിന്നെ അമ്മ സ്പെഷ്യൽ ആയി ഉണ്ടാക്കിവിട്ട അടപ്രഥമനും നാടൻ പലഹാരങ്ങളുമൊക്കെയുണ്ട്."

അത് കേട്ട് ഫാസിൽ ഒരു കള്ളച്ചിരിയോടെ രാമേന്ദ്രൻ ചേട്ടനെയും എന്നെയും ഒന്ന് നോക്കി, എന്നിട്ട് പറഞ്ഞു: "പിന്നെ ഇതുകൂടാതെ

💬 Comments

View all comments